കല്‍പ്പറ്റ: പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂണിയന്‍ (എഐടിയുസി) സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരെ സഹായിക്കാന്‍ പണമില്ല എന്ന് പറയുന്ന കേന്ദ്രഗവണ്‍മെന്റ് വന്‍ കിട കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവടക്കമുള്ള സൌകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നു. പണമില്ലെന്ന കാരണം പറഞ്ഞ് ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാന്‍ കൂട്ടാക്കിയില്ല. 4.5ലക്ഷം കോടി രൂപ ചെലവുള്ള ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാന്‍ പണം വകയിരുത്താതെ 5 ലക്ഷം കോടിയിലധികം രൂപ വന്‍ കിട കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കി. അധികാരത്തില്‍ വന്ന് 90 ദിവസത്തിനകം ഭക്ഷ്യ സുരക്ഷാ പദ്ധതിയിന്‍ കീഴില്‍ 35 കിലോ ഭക്ഷ്യ ധാന്യം പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്നാണ് യുപിഎ സര്‍ക്കാര്‍ പറഞ്ഞത്. എന്നാലിത് ഇതുവരെ നടപ്പിലാക്കിയില്ല. ഈ പദ്ധതിയെ സംബന്ധിച്ച് കേന്ദ്രമന്ത്രി കെ വി തോമസ് കഴമ്പില്ലാത്ത പ്രസ്ഥാവനകളാണ് നടത്തുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം പരാജയപ്പെട്ടപ്പോള്‍ സംസ്ഥാനം മാതൃകാപരമായ കാര്യങ്ങളാണ് ചെയ്യുന്നത്. അസംഘടിത മേഖലയിലുള്ള 40 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപക്ക് അരി നല്‍കി. കേന്ദ്രം ഭക്ഷ്യ ക്വാട്ട വെട്ടികുറ്റച്ചപ്പോള്‍ 600കോടിയിലധികം രൂപ കണ്ടെത്തിയാണ് ഭക്ഷ്യ വിതരണ സമ്പ്രദായം ഏര്‍പ്പെടുത്തിയത്.
ഇടതു പക്ഷ പിന്തുണയോട് കൂടി ഭരിക്കുമ്പോള്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത പല ജനവിരുദ്ധ നയങ്ങളും പൂര്‍വാധികം ശക്തിയോടെ ഇപ്പോള്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയിലും തൊഴിലാളി വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഐഎന്‍ടിയുസി യൂണിയനില്‍പ്പെട്ട തൊഴിലാളികളടക്കം രാഷ്ട്രീയ അഭിപ്രായങ്ങള്‍ മാറ്റിവെച്ച് ദേശീയ രംഗത്ത് സമരങ്ങളില്‍ അണിചേരുകയാണ്.
സമ്മേളനത്തില്‍ കാനം രാജേന്ദ്രന്‍ അധ്യക്ഷനായി. ഭക്ഷ്യ മന്ത്രി സി ദിവാകരന്‍, സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഐ സതീഷ് കുമാര്‍ രക്തസാക്ഷി പ്രമേയവും എച്ച് ലത്തീഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിജയന്‍ ചെറുകര സ്വാഗതം പറഞ്ഞു. വൈകിട്ട് കെഎസ്ആര്‍ടിസിയും പുതിയ കാലഘട്ടവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. വനം മന്ത്രി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. കാനം രാജേന്ദ്രന്‍ അധ്യക്ഷനായി. എം വി ശേയാംസ്കുമാര്‍ എംഎല്‍എ, കെഎസ്ആര്‍ടിസി ഡയരക്ടര്‍ എം രാധാകൃഷ്ണന്‍ നായര്‍, കെഎസ്ആര്‍ടിഎ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍, ആര്‍ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. എം ശിവകുമാര്‍ സ്വാഗതവും കെ എസ് മധുസൂദനന്‍ നായര്‍ നന്ദിയും പറഞ്ഞു.
ദേശാഭിമാനി 060211

ReplyDelete