മാറാട് പ്രദേശത്ത് പകല്‍സമയത്തുള്ള പൊലീസ് നിയന്ത്രണം കഴിയാവുന്നത്ര ഒഴിവാക്കാന്‍ ആവശ്യപ്പെടുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാറാട് പൊലീസ് നിയന്ത്രണത്തിലുള്ള ആരാധനാലയം വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കാനും നടപടി സ്വീകരിക്കും. ഇവിടെ നിലവിലുള്ള സൌഹാര്‍ദ അന്തരീക്ഷം വിലയിരുത്തിയശേഷമാവും ഈ നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മാറാട് പൊലീസ്സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മാറാടിനെ ഇനിയൊരിക്കലും അക്രമികളുടെ കൈയിലേക്ക് വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനവുമായി ആഹ്ളാദപൂര്‍വം ചടങ്ങില്‍ പങ്കെടുത്ത ജനക്കൂട്ടം വന്‍ കരഘോഷത്തോടെയാണ് മന്ത്രിയുടെ വാക്കുകളെ വരവേറ്റത്. സമാധാനം തകര്‍ന്നാല്‍ നാടിന്റെ വികസനമാകെ മുരടിക്കുമെന്നും സമാധാനം നിലനിന്നാല്‍ വികസനം താനെ തിരിച്ചുവരുമെന്നുമുള്ളതിന് തെളിവാണ് മാറാട് ഉള്‍പ്പെടുന്ന ബേപ്പൂരെന്ന് കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം വികസന-ക്ഷേമ പ്രവര്‍ത്തനം നടന്ന പത്ത് അസംബ്ളി മണ്ഡലങ്ങള്‍ തെരഞ്ഞെടുത്താല്‍ അതിലൊന്ന് ബേപ്പൂരാവുംമാറാട്ടെ'സ്പര്‍ശം'തൊഴില്‍ദാനപദ്ധതി ദേശീയതലത്തില്‍തന്നെശ്രദ്ധിക്കപ്പെട്ടു ജനമൈത്രി പൊലീസിന്റെ കാര്യത്തിലും മാറാട് ഇന്ത്യക്കാകെ മാതൃകയാവുകയാണ്. സംസ്ഥാനത്തെ 140 പൊലീസ്സ്റ്റേഷനുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ വിജയത്തിന് കേന്ദ്രം 25 കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്.
നാട്ടിലെ 99 ശതമാനം ജനങ്ങളും കുറ്റം ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരും കുറ്റം ചെയ്യാത്തവരുമാണ്. എന്നാല്‍ ഇവര്‍ പൊലീസിനെ അനാവശ്യമായി ഭയക്കുന്നു. കുറ്റം ചെയ്യുന്നവരാകട്ടെ പൊലീസിനെ ഭയക്കുന്നുമില്ല. ഈ സ്ഥിതിക്ക് മാറ്റം വരണം. കുറ്റം ചെയ്യാത്തവരെ വിശ്വാസത്തിലെടുക്കാന്‍ പൊലീസ ്സേനയം തയാറാകണം. ജനമൈത്രി പൊലീസ് ലക്ഷ്യമിടുന്നതും ഇതാണ്. പൊലീസുകാര്‍ക്ക് ആത്മാഭിമാനത്തോടുകൂടി ജോലി ചെയ്യാന്‍ കഴിയുന്ന സാഹചര്യവും ഉണ്ടാവേണ്ടതുണ്ട്. ഇതിനാണ് നല്ല സൌകര്യങ്ങളോടുകൂടിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. പൊലീസുകാര്‍ക്ക് പ്രൊമോഷന്‍ സാധ്യതയും ഈ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇപ്പോള്‍ എസ്ഐ മാര്‍ക്ക് മൊബൈല്‍ഫോണ്‍ സൌജന്യമായി നല്‍കുന്നു. ഇനി ഇന്റര്‍നെറ്റ് കണക്ഷനോടുകൂടിയ ഫോണ്‍ നല്‍കാനും ആലോചിക്കുന്നുണ്ടെന്ന് കോടിയേരി പറഞ്ഞു.
ദേശാഭിമാനി 070211
മാറാട് പ്രദേശത്ത് പകല്‍സമയത്തുള്ള പൊലീസ് നിയന്ത്രണം കഴിയാവുന്നത്ര ഒഴിവാക്കാന്‍ ആവശ്യപ്പെടുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാറാട് പൊലീസ് നിയന്ത്രണത്തിലുള്ള ആരാധനാലയം വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കാനും നടപടി സ്വീകരിക്കും. ഇവിടെ നിലവിലുള്ള സൌഹാര്‍ദ അന്തരീക്ഷം വിലയിരുത്തിയശേഷമാവും ഈ നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മാറാട് പൊലീസ്സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മാറാടിനെ ഇനിയൊരിക്കലും അക്രമികളുടെ കൈയിലേക്ക് വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനവുമായി ആഹ്ളാദപൂര്‍വം ചടങ്ങില്‍ പങ്കെടുത്ത ജനക്കൂട്ടം വന്‍ കരഘോഷത്തോടെയാണ് മന്ത്രിയുടെ വാക്കുകളെ വരവേറ്റത്.
ReplyDeleteസഖാവെ
ReplyDeleteബ്ലോഗിലെ പോസ്സുകളുടെ ടെക്സ്റ്റ് സൈസ് ലാര്‍ജ് ആക്കിയാല്‍ വായിക്കാന്‍ എളുപ്പമായിരുന്നു.