കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ (കെഎംഎംഎല്‍) യുഡിഎഫ് ഭരണകാലത്ത് 1150 കോടി രൂപയുടെ നവീകരണപദ്ധതിയുടെ മറവില്‍ വന്‍ ക്രമക്കേട് നടന്നതായി അന്വേഷണത്തില്‍ വ്യക്തമായി. നടപടിക്രമം പാലിക്കാതെയും ധൃതിപിടിച്ചുമാണ് കരാര്‍ നല്‍കിയതെന്നും കരാര്‍ നല്‍കിയത് ദുരുദ്ദേശ്യത്തോടെയാണെന്നും വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായി. മാനദണ്ഡവും പാലിക്കാതെ കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ 15 കോടിയിലേറെ രൂപ നല്‍കി. വിദേശകമ്പനികള്‍ക്ക് കരാര്‍ നല്‍കിയപ്പോള്‍ വ്യവസ്ഥകള്‍ പാലിച്ചില്ല. വിദേശ രാജ്യങ്ങളിലെ കമ്പനികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടെത്താനുള്ള കാലതാമസമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്നും വിജിലന്‍സ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെയും വ്യവസായവകുപ്പ് നിയന്ത്രിച്ച പി കെ കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടലുകള്‍സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായി അറിയുന്നു.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിടുക്കത്തില്‍ നാല് വന്‍കിട കരാറില്‍ ഏര്‍പ്പെട്ടു. അതിന് ലെറ്റര്‍ ഓഫ് ക്രെഡിറ്റ് തുറക്കുകയും ചെയ്തു. മിനറല്‍ സെപ്പറേഷന്‍ പ്ളാന്റിന് 121 കോടി രൂപയുടെ കരാര്‍, സിന്തറ്റിക് റൂട്ടൈല്‍ പ്ളാന്റിന് 53 കോടി രൂപയും 75 കോടി രൂപയും നിരക്കില്‍ രണ്ടു കരാര്‍. ഓക്സിജന്‍ പ്ളാന്റ് സ്ഥാപിക്കുന്നതിന് അഞ്ചുകോടി രൂപ മുന്‍കൂറായി നല്‍കി. ടൈറ്റാനിയം പിഗ്മെന്റിന്റെ ഉല്‍പ്പാദനശേഷി 60,000 ടണ്‍ തുടര്‍ന്ന് ഒരുലക്ഷം ടണ്‍ എന്നനിലയില്‍ ഉയര്‍ത്താന്‍ കരാറുകള്‍ നല്‍കി. ഈ കരാറുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള സാധ്യതയോ ആവശ്യകതയോ പരിഗണിച്ചിരുന്നില്ല. തിരക്കിട്ട് ഒപ്പുവച്ച കരാറുകള്‍വഴി 450 കോടി രൂപയുടെ ബാധ്യതയാണ് യുഡിഎഫ് കെഎംഎംഎല്ലിന് വരുത്തിവച്ചത്.
അഴിമതിസംബന്ധിച്ച് ലോകായുക്ത സ്വമേധയാ കേസെടുത്ത് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിരുന്നെങ്കിലും വിസമ്മതിച്ചു.
കുറഞ്ഞ നിരക്കു വച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിനെ ഒഴിവാക്കിയാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ മെക്കോ എന്ന കമ്പനിക്ക് നല്‍കിയത്. മെക്കോണിനേക്കാളും 7.16 കോടി രൂപ കുറവായിരുന്നു എഞ്ചിനിയേഴ്സ് ഇന്ത്യയുടേത്. ജര്‍മന്‍ കമ്പനിയായ ഹാവര്‍ ആന്‍ഡ് ബേക്കര്‍ നിര്‍മിത ബാഗിങ് യന്ത്രവും ഫ്രാന്‍സ് കമ്പനിയായ ന്യൂടെക് നിര്‍മിത അനുബന്ധ യന്ത്രങ്ങളും 2003ല്‍ സ്ഥാപിച്ചു. എന്നാല്‍, ആവശ്യമായ യന്ത്രഭാഗങ്ങള്‍ ഇല്ലാത്തത് കാരണം ഒരുവര്‍ഷം ഇവ പ്രവര്‍ത്തിച്ചില്ല. മാത്രമല്ല, ജര്‍മന്‍യന്ത്രത്തിന് അനുയോജ്യമായ കടലാസ് ബാഗുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നില്ല. ഇതിന്റെ ഫലമായി വിലകൂടിയ കടലാസ് ബാഗുകള്‍ വാങ്ങേണ്ടിവന്നതും വന്‍ സാമ്പത്തികബാധ്യത വരുത്തി. ആധുനിക ഫില്‍റ്ററും ഡ്രയറും സ്ഥാപിക്കാന്‍ മുന്‍പരിചയമില്ലാത്ത പുണെ ആള്‍ഫാലാവല്‍ കമ്പനിക്ക് കരാര്‍ നല്‍കി. രണ്ടാംഘട്ടവികസനത്തിന്റെ ഭാഗമായി റൂടൈല്‍ ഉല്‍പ്പാദനത്തിനുവേണ്ടി സാങ്കേതികവിദ്യയും യന്ത്രോപകരണങ്ങളും വാങ്ങുന്നതിലും വന്‍ ക്രമക്കേടാണ് നടന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ദേശാഭിമാനി 160211

ReplyDelete