ജനീവ: പലസ്തീന്‍ അധീനപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത പാര്‍പ്പിട നിര്‍മാണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭാ പ്രമേയം രക്ഷാസമിതിയില്‍ അമേരിക്ക വീറ്റോ ചെയ്തു. സമാധാനശ്രമങ്ങള്‍ക്ക് പ്രധാന തടസ്സം ഈ നിര്‍മാണപ്രവര്‍ത്തനങ്ങളാണെന്ന് പ്രമേയത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. രക്ഷാസമിതിയിലെ മറ്റ് പതിനാല് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചിരുന്നു. പലസ്തീന്‍ വിമോചനമുന്നണിയുടെ നിരന്തരശ്രമത്തിന്റെ ഫലമായാണ് പ്രമേയം രക്ഷാസമിതിയിലെത്തിയത്.
ഉറ്റസഖ്യകക്ഷിയായ ഇസ്രായേലിനെതിരെ നിലപാടെടുക്കാന്‍ തയ്യാറല്ലെന്ന് അമേരിക്കയുടെ പരസ്യപ്രഖ്യാപനം കൂടിയായി വീറ്റോ നടപടി. അടുത്തിടെ നടന്ന സമാധാനചര്‍ച്ചകള്‍ക്ക് കാര്‍മികത്വം വഹിച്ച അമേരിക്കന്‍ നിലപാടിന്റെ പൊളളത്തരം കൂടി വെളിച്ചത്താക്കുന്നതായിരുന്നു പ്രമേയത്തിനെതിരായുളള നിലപാട്. ഐക്യരാഷ്ട്രസഭയില്‍ ഒബാമ ഭരണകൂടം കൊണ്ടുവരുന്ന ആദ്യത്തെ വീറ്റോയാണ് ഇന്നലത്തേത്. ഇസ്‌ലാമിക രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒബാമയ്ക്ക് തീരുമാനം തിരിച്ചടിയാകും. ഇസ്രായേലില്‍ നിന്നും അമേരിക്കന്‍ കോണ്‍ഗ്രസില്‍ ശക്തമായ ഇസ്രായേല്‍ അനുകൂല വിഭാഗത്തില്‍ നിന്നുമുളള സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് അമേരിക്ക ഈ നിലപാടിലേയ്‌ക്കെത്തിയത്.
പശ്ചിമേഷ്യയില്‍ പടരുന്ന അറബ് ജനതയുടെ പ്രക്ഷോഭത്തിന് അമേരിക്കയുടെ പലസ്തീന്‍ വിരുദ്ധനിലപാട് കൂടുതല്‍ കരുത്തുപകരും. അറബ് രാജ്യങ്ങളില്‍ ഏകാധിപത്യഭരണം നടത്തുന്നവരില്‍ ഏറിയപങ്കും അമേരിക്കന്‍ വിധേയത്വമുളളവരാണ്. പലസ്തീന്‍ പ്രശ്‌നം ഇസ്രായേലും പലസ്തീനും തമ്മിലുളള ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടേണ്ടതാണെന്ന നിലപാടാണ് അമേരിക്ക രക്ഷാസമിതിയില്‍ സ്വീകരിച്ചത്. ഇത്തരത്തിലൊരു പ്രമേയം പാസാക്കിയാല്‍ അത് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തില്‍ കൂടുതല്‍ വിളളലുകളുണ്ടാക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസിഡര്‍ സൂസന്‍ റൈസ് വിലയിരുത്തി. അമേരിക്കന്‍ സമീപനത്തെ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച പലസ്തീന്‍ വിമോചനമുന്നണി സെക്രട്ടറി ജനറല്‍ യാസെര്‍ അബേദ് റബോ അമേരിക്കന്‍ ഭരണകൂടത്തിന്റെ വിശ്വാസ്യത ഇതോടെ തകര്‍ന്നിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ തീരുമാനത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വാഗതം ചെയ്തു.
ജനയുഗം 210211
പലസ്തീന്‍ അധീനപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത പാര്‍പ്പിട നിര്‍മാണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭാ പ്രമേയം രക്ഷാസമിതിയില്‍ അമേരിക്ക വീറ്റോ ചെയ്തു. സമാധാനശ്രമങ്ങള്‍ക്ക് പ്രധാന തടസ്സം ഈ നിര്‍മാണപ്രവര്‍ത്തനങ്ങളാണെന്ന് പ്രമേയത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. രക്ഷാസമിതിയിലെ മറ്റ് പതിനാല് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചിരുന്നു. പലസ്തീന്‍ വിമോചനമുന്നണിയുടെ നിരന്തരശ്രമത്തിന്റെ ഫലമായാണ് പ്രമേയം രക്ഷാസമിതിയിലെത്തിയത്.
ReplyDelete