കൊട്ടാരക്കര: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ കോളനി അസോസിയേഷന്‍ ജില്ലാതല കണ്‍വന്‍ഷന്‍ കൊട്ടാരക്കരയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പട്ടികവിഭാഗങ്ങളെ ഉദ്ധരിക്കാനുള്ള പദ്ധതികള്‍ അതിവേഗത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. യുഡിഎഫ് ഭരണത്തില്‍ 395 കോടി രൂപ ഈ വിഭാഗത്തിനുവേണ്ടി ചെലവഴിച്ചെങ്കില്‍ എല്‍ഡിഎഫ് ചെലവഴിച്ചത് 840 കോടി രൂപയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണിത്. പട്ടികവിഭാഗങ്ങള്‍ക്ക് വീട് വയ്ക്കാന്‍ 125 കോടി രൂപ നീക്കിവച്ചു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങാന്‍ 80 കോടി കൂടി അനുവദിച്ചു. ഈ വിഭാഗത്തിന് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ പൊതുസ്കൂളുകള്‍ക്കു പകരം പ്രത്യേക മാതൃകയിലുള്ള കുട്ടികള്‍ താമസിച്ചുപഠിക്കാന്‍മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് രൂപം നല്‍കി. സ്കൂള്‍ യൂണിഫോമിന്റേതടക്കമുള്ള അലവന്‍സ് 60 ശതമാനം വര്‍ധിപ്പിച്ചു. പട്ടികജാതി-പട്ടികവര്‍ഗ പ്രൊമോട്ടര്‍മാരുടെ അലവന്‍സ് 2500 രൂപയില്‍നിന്ന് 4000 രൂപയാക്കി.
പട്ടികവര്‍ഗക്കാര്‍ക്ക് സമ്പൂര്‍ണമായും സൌജന്യചികിത്സ ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ആശുപത്രിയില്‍ എത്തിക്കാനുള്ള വാഹനച്ചെലവും ഏതുതരം ചികിത്സയ്ക്കുള്ള പണവും സര്‍ക്കാര്‍ നല്‍കും.
ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷം ശക്തമായ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് വനാവകാശനിയമം പാസാക്കിയത്. നിയമത്തിന്റെ ഗുണം ലഭിക്കേണ്ടവര്‍ കേരളത്തില്‍ ചുരുക്കമാണെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരാണ് ആദ്യം നിയമം നടപ്പാക്കിയത്. 7882 കുടുംബങ്ങള്‍ക്ക് 7900 ഏക്കര്‍ ഭൂമി നല്‍കി. 51 പട്ടയമേളകള്‍ സംസ്ഥാനത്ത് നടത്തി. ഭൂമിയില്ലാത്ത 1,20,300 പേരെ ഭൂമിയുടെ ഉടമകളാക്കി മാറ്റി. ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രവാഹം തന്നെയാണ് കേരളം കണ്ടത്. 40 ലക്ഷം കുടുംബങ്ങളെയാണ് സംസ്ഥാന സര്‍ക്കാര്‍ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എല്ലാ കുടുംബങ്ങള്‍ക്കും സൌജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി. കുഞ്ഞു ജനിച്ചാല്‍ 10,000 രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കുന്ന പദ്ധതിയും ആവിഷ്കരിച്ചു- പിണറായി പറഞ്ഞു.
ദേശാഭിമാനി 200211

ReplyDelete