ടുണീഷ്യയില്‍ തുടങ്ങി ഈജിപ്തിലേയ്ക്ക് പടര്‍ന്നുകയറിയ ജനകീയ പ്രതിഷേധം മറ്റ് അറബ് രാജ്യങ്ങളിലേയ്ക്കും അതിവേഗം വ്യാപിക്കുകയാണ്. യമന്‍, അള്‍ജീരിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്വേച്ഛാധിപത്യത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പരിരക്ഷയുള്ള ഭരണകൂടങ്ങളെയായിരുന്നൂ ടുണീഷ്യയിലും ഈജിപ്തിലും ജനങ്ങള്‍ കടപുഴക്കിയത്. യമനിലും അള്‍ജീരിയയിലും ജോര്‍ദാനിലും സൗദി അറേബ്യയിലുമുള്ള അമേരിക്കന്‍ അനുകൂല ഭരണകൂടങ്ങളെല്ലാം ഇപ്പോള്‍ ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിയാന്‍ തുടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ നിലപാടെടുക്കുന്ന സിറിയയിലും ഇറാനിലും ഇതോടൊപ്പം ഭരണകൂടങ്ങള്‍ക്കെതിരായ പ്രക്ഷോഭം വളര്‍ന്നുവരുന്നുണ്ട്. അറബ്‌മേഖലയിലെ രാജ്യങ്ങളിലെ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പൊതുവായി കാണാവുന്ന ചില സവിശേഷതകളുണ്ട്. ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും ധ്വംസിക്കുന്നതിനെതിരായ ജനങ്ങളുടെ പ്രതിഷേധമാണ് അവയിലൊന്ന്. ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്ന സാമ്പത്തിക നയങ്ങളോടുള്ള എതിര്‍പ്പാണ് മറ്റൊന്ന്. ഈ പ്രശ്‌നങ്ങളിലുള്ള ജനങ്ങളുടെ അസംതൃപ്തിയും രോഷവും ഉപയോഗപ്പെടുത്താന്‍ പല ശക്തികളും സജീവമായി രംഗത്തുണ്ട്. അതുകൊണ്ടു തന്നെ ഈജിപ്ത് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഏതു തരത്തിലുള്ള ഭരണസംവിധാനമാണ് ഉയര്‍ന്നുവരികയെന്ന് പ്രവചിക്കാനാവാത്ത സ്ഥിതിയാണിപ്പോള്‍.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ഐ എം എഫിന്റെയും സാമ്പത്തിക നയങ്ങളുടെ പരീക്ഷണശാലകളായിരുന്നു ടുണീഷ്യയും ഈജിപ്തും യമനുമെല്ലാം. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതില്‍ ഈജിപ്ത് മാതൃകയാണെന്നായിരുന്നു ഐ എം എഫിന്റെ മാനേജിംഗ് ഡയറക്ടര്‍ ഒരു വര്‍ഷം മുമ്പ് പരസ്യമായി പറഞ്ഞത്. ഈജിപ്തില്‍ പ്രസിഡന്റ് മുബാറക്കും ടുണീഷ്യയില്‍ പ്രസിഡന്റ് അബിദിന്‍ ബെന്‍ അലിയും നടപ്പാക്കിയ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കി. തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നു. ഈജിപ്തിലും ടുണീഷ്യയിലും തൊഴിലില്ലായ്മയുടെ നിരക്ക് 20 ശതമാനത്തിലധികമാണ്. തൊഴിലില്ലായ്മയില്‍ പ്രതിഷേധിച്ച് മുഹമ്മദ് ബൗസിസി എന്ന യുവാവ് സ്വയം തീകൊളുത്തി ആത്മാഹൂതി ചെയ്തതാണ് ടുണീഷ്യയിലെ ജനകീയ പ്രക്ഷോഭത്തിനു തിരികൊളുത്തിയത്. തൊഴിലില്ലായ്മയ്ക്ക് ഒപ്പം ഭക്ഷ്യസാധനങ്ങളുടെ അഭൂതപൂര്‍വമായ വിലക്കയറ്റവും പ്രക്ഷോഭം ആളിപ്പടരാന്‍ വഴിമരുന്നിട്ടു. ഈജിപ്തിലും വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളായിരുന്നു. രണ്ടു രാജ്യങ്ങളിലും പ്രക്ഷോഭത്തില്‍ തൊഴിലാളി സംഘടനകള്‍ക്ക് പ്രധാന പങ്കുണ്ട്. പ്രക്ഷോഭത്തില്‍ യുവാക്കളുടെ പങ്കാളിത്തമാണ് മറ്റൊരു ശ്രദ്ധേയമായ ഘടകം.
ഈജിപ്തില്‍ മുബാറക്ക് സ്ഥാനമൊഴിഞ്ഞെങ്കിലും അധികാരം ജനങ്ങളിലേയ്ക്ക് കൈമാറിയിട്ടില്ല. പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഈജിപ്തിലെ ഭരണം. ഈജിപ്തിലെ പട്ടാളത്തിന്റെമേല്‍ അമേരിക്കയ്ക്ക് ഗണ്യമായ സ്വാധീനമുണ്ട്. മുബാറക്കിന്റെ ഭരണത്തിന്റെ മുഖ്യ താങ്ങ് പട്ടാളമായിരുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഘട്ടം വന്നപ്പോഴാണ് പട്ടാളം ചുവടുമാറ്റിയത്. എന്നാല്‍ ജനാധിപത്യ ഭരണസംവിധാനം കൊണ്ടുവരുന്നതിനോടുള്ള പട്ടാളത്തിന്റെ മനോഭാവം എന്തായിരിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. മുബാറക്ക് രംഗത്തുനിന്നും മാറിയതോടെ അധികാരം കയ്യടക്കാന്‍ മതമൗലികവാദ ശക്തികളും സജീവമായി രംഗത്തുണ്ട്. മുസ്ലീം ബ്രദര്‍ഹുഡ് പ്രതിനിധാനം ചെയ്യുന്ന മതമൗലികവാദ ശക്തികള്‍ മുബാറക് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ തുടക്കത്തില്‍ തയ്യാറായിരുന്നില്ല. മാറിയ സാഹചര്യത്തില്‍ സംഘടന എടുക്കുന്ന നിലപാട് ഏറെ പ്രസക്തമാണ്. ഈജിപ്തില്‍ ജനങ്ങള്‍ കൈവരിച്ച വിജയം ദൃഢീകരിക്കാനും ജനാധിപത്യഭരണം യാഥാര്‍ഥ്യമാക്കാനുമുള്ള പ്രക്ഷോഭം തുടര്‍ന്നും ശക്തമായി മുന്നോട്ടുകൊണ്ടുപേകേണ്ടിവരും.
ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയ പ്രക്ഷോഭങ്ങളുടെ വിജയമാണ് മറ്റ് അറബ് രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് ആവേശം പകരുന്നത്. യമനിലും ജോര്‍ദാനിലും അള്‍ജീരിയയിലും ജനാധിപത്യ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിച്ചുവരികയാണ്. ഈ രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന അമേരിക്ക പക്ഷേ സിറിയയിലെയും ഇറാനിലെയും പ്രക്ഷോഭങ്ങളോട് അവലംബിക്കുന്ന സമീപനം വ്യത്യസ്തമാണ്. സിറിയയിലും ഇറാനിലും ഭരണമാറ്റത്തിന് ഈ സാഹചര്യം ഉപയോഗിക്കാനാണ് അമേരിക്കയുടെ ശ്രമം. സിറിയയിലും ഇറാനിലും ജനാധിപത്യപരിഷ്‌കാരങ്ങള്‍ക്ക് ഭരണാധികാരികള്‍ തയ്യാറായില്ലെങ്കില്‍, അമേരിക്കയുടെ തന്ത്രങ്ങള്‍ ഫലം കാണും.
ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും നിഷേധിക്കുകയും ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ലെന്ന പാഠമാണ് അറബ് രാജ്യങ്ങളിലെ സമീപ നാളുകളിലെ സംഭവവികാസങ്ങള്‍ നല്‍കുന്നത്.
ജനയുഗം മുഖപ്രസംഗം 170211
ണീഷ്യയില്‍ തുടങ്ങി ഈജിപ്തിലേയ്ക്ക് പടര്‍ന്നുകയറിയ ജനകീയ പ്രതിഷേധം മറ്റ് അറബ് രാജ്യങ്ങളിലേയ്ക്കും അതിവേഗം വ്യാപിക്കുകയാണ്. യമന്‍, അള്‍ജീരിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്വേച്ഛാധിപത്യത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പരിരക്ഷയുള്ള ഭരണകൂടങ്ങളെയായിരുന്നൂ ടുണീഷ്യയിലും ഈജിപ്തിലും ജനങ്ങള്‍ കടപുഴക്കിയത്. യമനിലും അള്‍ജീരിയയിലും ജോര്‍ദാനിലും സൗദി അറേബ്യയിലുമുള്ള അമേരിക്കന്‍ അനുകൂല ഭരണകൂടങ്ങളെല്ലാം ഇപ്പോള്‍ ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിയാന്‍ തുടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ നിലപാടെടുക്കുന്ന സിറിയയിലും ഇറാനിലും ഇതോടൊപ്പം ഭരണകൂടങ്ങള്‍ക്കെതിരായ പ്രക്ഷോഭം വളര്‍ന്നുവരുന്നുണ്ട്.
ReplyDeleteറബ്‌രാഷട്രങ്ങളില്‍ കലാപം വ്യാപിക്കുന്നതിന്റെ ഭാഗമായി നൈജീരിയയിലും കലാപം പൊട്ടിപ്പുറപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. നൈജീരയയില്‍ ഒരു പ്രതേ്യകവിഭാഗം നടത്തിയ കലാപത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തതായി സൈന്യം സ്ഥിരീകരിച്ചു. ഒരു പൊലീസുകാരനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് അക്രമ പരമ്പരകള്‍ പൊട്ടിപുറപ്പെട്ടത്. നഗരത്തിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രത്തില്‍ വച്ചായിരുന്നു ഇത്. ഇതിനെ തുടര്‍ന്ന് സംഭവം ഏറ്റെടുത്തുക്കൊണ്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രവാചകന്റെ ജന്മദിനം ആഘോഷിച്ച യാഥാസ്ഥിതിക മുസ്‌ലീംങ്ങളും പുരോഗമനവാദികളായവരും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് സൂചന. യാഥാസ്ഥിതിക വിഭാഗക്കാരുടെ ആഘോഷത്തിനെ പുരോഗമനക്കാര്‍ വിമര്‍ശിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇതു മാത്രമല്ല, രാജ്യത്തെ സാമ്പത്തിക - സാമൂഹിക പ്രശ്‌നങ്ങളും അക്രമത്തിലേയ്ക്ക് നയിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍.
ReplyDelete