ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ജസ്റ്റിസ് കെ തങ്കപ്പന്‍ പുറപ്പെടുവിച്ച വിധി പുറത്തുനിന്ന് തയ്യാറാക്കിയതാണെന്നതിന് തെളിവ്. കോടതിക്കു പുറത്തുനിന്ന് തയ്യാറാക്കിയ വിധിയില്‍ കൂട്ടിച്ചേര്‍ക്കലടക്കം നടത്തിയതിന്റെ പകര്‍പ്പ് പുറത്തായി. ഇതില്‍ പെന്‍സില്‍കൊണ്ടും പേനയാലും തിരുത്തുണ്ട്. വിധിയുടെ പകര്‍പ്പ് ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറി അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘവും കണ്ടെടുത്തു. കേസിനെപ്പറ്റി നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ കെ എ റൌഫില്‍നിന്നാണ് പകര്‍പ്പ് പിടിച്ചെടുത്തത്. ജുഡീഷ്യറിയുടെ തെറ്റായ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ കണ്ടെത്തിയത് ഐസ്ക്രീംകേസ് പുനരന്വേഷണത്തില്‍ വഴിത്തിരിവാകും.
വിധി സംബന്ധിച്ച് മൂന്നുകാര്യങ്ങളാണ് റൌഫ് വെളിപ്പെടുത്തിയിരുന്നത്. തങ്ങള്‍ നിയോഗിച്ച അഭിഭാഷകന്‍ തയ്യാറാക്കിയ വിധിയില്‍ ജസ്റ്റിസ് ഒപ്പുചാര്‍ത്തുകയായിരുന്നുവെന്നതാണ് അതില്‍ പ്രധാനം. അന്നത്തെ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകനും ഭാര്യയും ചേര്‍ന്നാണ് വിധിയുടെ കരട് തയ്യാറാക്കിയത്, വിധി പേനയും പെന്‍സിലും കൊണ്ട് തിരുത്തിയത് ഇവരാണെന്നും വെളിപ്പെടുത്തി. അതിനാല്‍ അക്കാലത്തെ സര്‍ക്കാര്‍ അഭിഭാഷകരുടെ കൈപ്പട പരിശോധിച്ചാല്‍ തട്ടിപ്പ് കണ്ടെത്താനാകുമെന്നും റൌഫ് സൂചിപ്പിച്ചു. എഡിജിപി വിന്‍സന്‍ എം പോളടക്കമുള്ള അന്വേഷക സംഘത്തിനും ഈ മൊഴി നല്‍കി. തുടര്‍ന്ന് കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂം അസി. കമീഷണര്‍ ജയ്സണ്‍ കെ അബ്രഹാമാണ് റൌഫില്‍നിന്ന് രേഖ കണ്ടെടുത്തത്. വിധിപ്പകര്‍പ്പിന്റെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് പേജുകളിലാണ് കൂട്ടിച്ചേര്‍ക്കല്‍. ഏഴാംപേജിലാണ് പെന്‍സില്‍കൊണ്ട് മാറ്റിയത്.
കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയതായും ജസ്റ്റിസുമാര്‍ക്ക് കോഴ നല്‍കിയതായും നേരത്തെ ഇന്ത്യാവിഷന്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. യുഡിഎഫ് കാലത്തെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കെ സി പീറ്ററും ഇക്കാര്യം സ്ഥിരീകരിച്ചു. എറണാകുളത്തെ വന്‍കിട ഹോട്ടലില്‍വച്ച് തയ്യാറാക്കിയ വിധിപ്പകര്‍പ്പിലാണ് ജസ്റ്റിസ് തങ്കപ്പന്‍ ഒപ്പിട്ടതെന്നായിരുന്നു ആരോപണം. ആരോപണം ശരിവയ്ക്കുന്ന പ്രധാനരേഖയാണ് പൊലീസിന് കിട്ടിയത്. ഇതനുസരിച്ച് അന്വേഷണഗതി തിരുവനന്തപുരത്ത് എഡിജിപിയുടെ നേതൃത്വത്തില്‍ വിലയിരുത്തി.
ഐസ്ക്രീംകേസ് വഴിതിരിച്ചുവിട്ട ജസ്റ്റിസ് തങ്കപ്പന്റെ വിവാദ ഉത്തരവ് എട്ടു പേജുവരും. 2005 നവംബര്‍ 28നായിരുന്നു വിധി. കോഴിക്കോട് ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ത്രേട്ട്(4) കെ പി സുധീര്‍ മുമ്പാകെയുള്ള കേസ് പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതിയിലേക്ക് മാറ്റിക്കൊണ്ടായിരുന്നു ഉത്തരവ്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റാന്‍ ഉത്തരവിട്ട ജസ്റ്റിസ്, കോടതി മാറ്റാനും വിചാരണ രഹസ്യമാക്കാനും വിധിയില്‍ നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ ജഡ്ജി കെ പി സുധീറിന്റെ കോടതിയില്‍നിന്ന് ഇതോടെ കേസ് പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി എല്‍ ആര്‍ സത്യന്‍ മുമ്പാകെ എത്തി. കേസ് വളരെ വേഗം തീര്‍പ്പാക്കണമെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ ഒരുമാസത്തിനകം വിധിയുമുണ്ടായി. പ്രതികളെ മുഴുവന്‍ വിട്ടായിരുന്നു ഉത്തരവ്.
(പി വി ജീജോ)
ദേശാഭിമാനി 170211
ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ജസ്റ്റിസ് കെ തങ്കപ്പന്‍ പുറപ്പെടുവിച്ച വിധി പുറത്തുനിന്ന് തയ്യാറാക്കിയതാണെന്നതിന് തെളിവ്. കോടതിക്കു പുറത്തുനിന്ന് തയ്യാറാക്കിയ വിധിയില്‍ കൂട്ടിച്ചേര്‍ക്കലടക്കം നടത്തിയതിന്റെ പകര്‍പ്പ് പുറത്തായി. ഇതില്‍ പെന്‍സില്‍കൊണ്ടും പേനയാലും തിരുത്തുണ്ട്. വിധിയുടെ പകര്‍പ്പ് ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറി അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘവും കണ്ടെടുത്തു. കേസിനെപ്പറ്റി നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ കെ എ റൌഫില്‍നിന്നാണ് പകര്‍പ്പ് പിടിച്ചെടുത്തത്. ജുഡീഷ്യറിയുടെ തെറ്റായ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ കണ്ടെത്തിയത് ഐസ്ക്രീംകേസ് പുനരന്വേഷണത്തില്‍ വഴിത്തിരിവാകും
ReplyDelete