ന്യൂഡല്‍ഹി: കേന്ദ്ര വിജിലന്‍സ് കമീഷണറായി പി ജെ തോമസിനെ തെരഞ്ഞെടുക്കുമ്പോള്‍ പാമോയില്‍ കേസിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് സുപ്രീം കോടതിയില്‍ എടുത്ത നിലപാട് കേന്ദ്രസര്‍ക്കാര്‍ തിരുത്തി. പുതിയ സിവിസിയെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന മൂന്നംഗ സമിതി യോഗത്തില്‍ പാമോയില്‍ കേസ് വിശദമായി ചര്‍ച്ചചെയ്തിരുന്നെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. തോമസിനെതിരായ ഹര്‍ജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഈ മലക്കംമറിച്ചില്‍. പാമോയില്‍ കേസിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കഴിഞ്ഞയാഴ്ച സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നു. തോമസിന്റെ പേര് പരിഗണിക്കുമ്പോള്‍ കേസിന്റെ കാര്യം സമിതി മുമ്പാകെ വന്നിരുന്നില്ലെന്നാണ് എജി കോടതിയില്‍ പറഞ്ഞത്. എന്നാല്‍, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പുറമെ സമിതി അംഗമായ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എജിയുടെ പ്രസ്താവന നുണയാണെന്ന് ആരോപിച്ചതോടെ കേന്ദ്രം വെട്ടിലായി. ഈ സമയം ദാവോസിലായിരുന്ന ആഭ്യന്തരമന്ത്രി പി ചിദംബരം എജിയെ ഫോണില്‍ വിളിക്കുകയും പ്രസ്താവന തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പാകെ പ്രത്യക്ഷപ്പെട്ട എജി പാമോയില്‍ കേസിന്റെ കടലാസുകള്‍ സമിതി പരിശോധിച്ചില്ലെന്നു മാത്രമാണ് പറഞ്ഞതെന്ന് വിശദീകരിച്ചു. ഇതേ നിലപാട് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ചിദംബരം ആവര്‍ത്തിച്ചു.
പാമോയില്‍ കേസ് വിശദമായി സമിതി ചര്‍ച്ചചെയ്തിരുന്നെന്ന് ചിദംബരം പറഞ്ഞു. സെപ്തംബര്‍ നാലിന് ചേര്‍ന്ന യോഗത്തില്‍ കൂടുതല്‍ സമയവും പാമോയില്‍കേസാണ് ചര്‍ച്ച ചെയ്തത്. സുഷമ സ്വരാജ് അവരുടെ അഭിപ്രായം പറഞ്ഞു. പ്രധാനമന്ത്രിയും താനും സ്വന്തം അഭിപ്രായം അറിയിച്ചു. പാമോയില്‍ ഇടപാടില്‍ കേസ് എടുത്തിട്ടുണ്ടെങ്കിലും 1999-2004ലെ എന്‍ഡിഎ സര്‍ക്കാരോ തുടര്‍ന്നുവന്ന യുപിഎ സര്‍ക്കാരോ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടില്ലെന്ന വസ്തുതയാണ് സമിതി പരിഗണിച്ചത്. സുപ്രീംകോടതി പിന്നീട് കേസിന്റെ വിചാരണ സ്റേ ചെയ്തപ്പോള്‍ തോമസിനും മറ്റൊരു പ്രതിയായ ജിജി തോംസണുമെതിരെ കേസില്ലെന്ന നിലപാടാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍ സ്വീകരിച്ചത്. സര്‍ക്കാരില്‍ സെക്രട്ടറിയായി നിയമിതനാകുന്നതിന് തോമസിന് വിജിലന്‍സ് അനുമതി ലഭിക്കുകയുംചെയ്തു. ഈ വിഷയങ്ങള്‍ സമിതി മുമ്പാകെ വരാതെ ചര്‍ച്ച നടക്കില്ല. ചര്‍ച്ച നടന്നതുകൊണ്ടാണ് വിയോജിപ്പുണ്ടായതും. പാമോയില്‍ കേസിന്റെ കടലാസുകള്‍ സമിതിയോഗത്തില്‍ വിതരണം ചെയ്തിട്ടില്ലെന്ന് മാത്രമാണ് എജി പറഞ്ഞത്. ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടില്ല. വിഷയം ചര്‍ച്ചചെയ്തെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ്- ചിദംബരം പറഞ്ഞു. അതിനിടെ താനിപ്പോഴും സിവിസിയായി തുടരുകയാണെന്ന് പി ജെ തോമസ് വാര്‍ത്താലേഖകരോടു പറഞ്ഞു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളോട് തോമസ് പ്രതികരിച്ചില്ല. സുപ്രീംകോടതിയുടെ തീരുമാനം വരുന്നതുവരെ സിവിസി സ്ഥാനത്ത് തുടരുമെന്ന സൂചനയാണ് തോമസ് നല്‍കിയത്.
ദേശാഭിമാനി 010211
കേന്ദ്ര വിജിലന്‍സ് കമീഷണറായി പി ജെ തോമസിനെ തെരഞ്ഞെടുക്കുമ്പോള്‍ പാമോയില്‍ കേസിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് സുപ്രീം കോടതിയില്‍ എടുത്ത നിലപാട് കേന്ദ്രസര്‍ക്കാര്‍ തിരുത്തി. പുതിയ സിവിസിയെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന മൂന്നംഗ സമിതി യോഗത്തില്‍ പാമോയില്‍ കേസ് വിശദമായി ചര്‍ച്ചചെയ്തിരുന്നെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. തോമസിനെതിരായ ഹര്‍ജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഈ മലക്കംമറിച്ചില്‍. പാമോയില്‍ കേസിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കഴിഞ്ഞയാഴ്ച സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നു. തോമസിന്റെ പേര് പരിഗണിക്കുമ്പോള്‍ കേസിന്റെ കാര്യം സമിതി മുമ്പാകെ വന്നിരുന്നില്ലെന്നാണ് എജി കോടതിയില്‍ പറഞ്ഞത്. എന്നാല്‍, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പുറമെ സമിതി അംഗമായ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എജിയുടെ പ്രസ്താവന നുണയാണെന്ന് ആരോപിച്ചതോടെ കേന്ദ്രം വെട്ടിലായി. ഈ സമയം ദാവോസിലായിരുന്ന ആഭ്യന്തരമന്ത്രി പി ചിദംബരം എജിയെ ഫോണില്‍ വിളിക്കുകയും പ്രസ്താവന തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പാകെ പ്രത്യക്ഷപ്പെട്ട എജി പാമോയില്‍ കേസിന്റെ കടലാസുകള്‍ സമിതി പരിശോധിച്ചില്ലെന്നു മാത്രമാണ് പറഞ്ഞതെന്ന് വിശദീകരിച്ചു. ഇതേ നിലപാട് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ചിദംബരം ആവര്‍ത്തിച്ചു.
ReplyDeleteപി ജെ തോമസിനെ സിവിസിയായി നിയമിക്കുന്നതിനെ തെരഞ്ഞെടുപ്പു സമിതിയില്‍ താന്‍ എതിര്‍ത്തിരുന്നുവെന്ന് വ്യക്തമാക്കി സുപ്രിം കോടതിയല്‍ സത്യവാങ്മൂലം നല്‍കുന്നില്ലെന്ന് ബിജെപി നേതാവ് സുഷ്മ സ്വരാജ് അറിയിച്ചു. സുഷമ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് സുഷമ നിപാട് മാറ്റിയത്.
ReplyDelete