Sunday, February 6, 2011

ബിഎസ്എന്‍എല്‍ഇയുവിന് ചരിത്ര വിജയം

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്ലിലെ അംഗീകൃത യൂണിയനെ കണ്ടെത്താനുള്ള ഹിതപരിശോധനയില്‍ ബിഎസ്എന്‍എല്‍ എംപ്ളോയീസ് യൂണിയന് വീണ്ടും ഉജ്വലവിജയം. തുടര്‍ച്ചയായി ഇതു നാലാംവട്ടമാണ് ബിഎസ്എന്‍എല്‍ഇയു വിജയിക്കുന്നത്. രഹസ്യബാലറ്റിലൂടെ ഫെബ്രുവരി ഒന്നിനാണ് ഹിതപരിശോധന നടന്നത്. 46.57 ശതമാനം വോട്ടു നേടിയാണ് ബിഎസ്എന്‍എല്‍ഇയു ഒന്നാംസ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ എന്‍എഫ്ടിഇയേക്കാള്‍ 26671 വോട്ട് ബിഎസ്എന്‍എല്‍ഇയുവിന് കൂടുതല്‍ ലഭിച്ചു. മൊത്തം 15 യൂണിയനാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്.

ബിഎസ്എന്‍എല്ലിനെ സംരക്ഷിക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ബിഎസ്എന്‍എല്‍ഇയു പ്രസിഡന്റ് വി എ എന്‍ നമ്പൂതിരിയും ജനറല്‍ സെക്രട്ടറി പി അഭിമന്യുവും പറഞ്ഞു. ബിഎസ്എന്‍എല്‍ നല്ല ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് തിരിച്ചടിയായത്. നവീന ഉപകരണങ്ങള്‍ വാങ്ങുന്നതിനും മൊബൈല്‍ ലൈനുകള്‍ വാങ്ങുന്നതിനും സര്‍ക്കാര്‍ തടസ്സം നിന്നു. ബിഎസ്എന്‍എല്‍ ജീവനക്കാര്‍ നടത്തിയ തുടര്‍ച്ചയായ പ്രക്ഷോഭത്തിന്റെ ഫലമായാണ് ഒരുപരിധിവരെയെങ്കിലും ഈ തീരുമാനങ്ങളില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാനായത്. ഈ യോജിച്ച പോരാട്ടം ശക്തമായി തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. രണ്ടായിരത്തില്‍ രൂപീകരിച്ച ബിഎസ്എന്‍എല്ലില്‍ 2002ലാണ് ആദ്യ ഹിതപരിശോധന നടന്നത്. ഇതില്‍ എന്‍എഫ്ടിഇക്ക് മാത്രമേ അംഗീകാരം കിട്ടിയുള്ളൂ. എന്നാല്‍, തുടര്‍ന്നു നടന്ന നാലുഹിതപരിശോധനയിലും ബിഎസ്എന്‍എല്‍ഇയു ആണ് വിജയിച്ചത്.

ദേശാഭിമാനി 060211

1 comment:

  1. ബിഎസ്എന്‍എല്ലിലെ അംഗീകൃത യൂണിയനെ കണ്ടെത്താനുള്ള ഹിതപരിശോധനയില്‍ ബിഎസ്എന്‍എല്‍ എംപ്ളോയീസ് യൂണിയന് വീണ്ടും ഉജ്വലവിജയം. തുടര്‍ച്ചയായി ഇതു നാലാംവട്ടമാണ് ബിഎസ്എന്‍എല്‍ഇയു വിജയിക്കുന്നത്. രഹസ്യബാലറ്റിലൂടെ ഫെബ്രുവരി ഒന്നിനാണ് ഹിതപരിശോധന നടന്നത്. 46.57 ശതമാനം വോട്ടു നേടിയാണ് ബിഎസ്എന്‍എല്‍ഇയു ഒന്നാംസ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ എന്‍എഫ്ടിഇയേക്കാള്‍ 26671 വോട്ട് ബിഎസ്എന്‍എല്‍ഇയുവിന് കൂടുതല്‍ ലഭിച്ചു. മൊത്തം 15 യൂണിയനാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്

    ReplyDelete