കോട്ടയം: ദളിത് ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പരിഗണിച്ച് ജോലി ലഭ്യതയ്ക്കടക്കം സംവരണാനുകൂല്യം വിപുലീകരിക്കണമെന്ന്് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ ഒരു ശതമാനമാണ് സംവരണം. ഭരണഘടന വ്യവസ്ഥകളടക്കം മാറിയാലെ വര്‍ധന യാഥാര്‍ഥ്യമാകൂ. ഇതിനുള്ള സമവായ ചര്‍ച്ചകളിലേക്ക് കടക്കണമെന്ന് കോട്ടയത്ത് ദളിത് ക്രൈസ്തവരുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പട്ടികജാതി -പട്ടിക വര്‍ഗങ്ങള്‍ക്കുള്ളതുപോലെ പ്രത്യേക ആനുകൂല്യ പദ്ധതി ദളിത് ക്രൈസ്തവര്‍ക്കും ലഭ്യമാകണം. സാമൂഹ്യ പുരോഗതിയിലേക്ക് നയിക്കാനുതകുന്ന ഭൌതിക സാഹചര്യം ഒരുങ്ങണം. എല്ലാവര്‍ക്കും വീടും ഭൂമിയും ലഭ്യമാക്കണം. ഇക്കാര്യത്തില്‍ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ ഈ വിഭാഗത്തിനുള്ള പദ്ധതികള്‍ അട്ടിമറിച്ചു. പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പറേഷന്‍ നാലരവര്‍ഷം കൊണ്ട് റെക്കോഡ് ക്ഷേമ പദ്ധതികള്‍ നടപ്പാക്കി. കോര്‍പറേഷന്റെ 30 വര്‍ഷത്തെ ചരിത്രത്തില്‍ പകുതിയിലേറെ ആനുകൂല്യങ്ങളും ലഭ്യമാക്കാനായത് ഇക്കാലയളവിലാണ്. 1980 ല്‍ നായനാര്‍ സര്‍ക്കാരാണ് കോര്‍പറേഷന് രൂപം നല്‍കിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ലാഭകരമല്ലെന്നു പറഞ്ഞ് കോര്‍പറേഷന്‍ അടച്ചുപൂട്ടാനൊരുങ്ങി. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനും പരീക്ഷകളുടെ പരിശീലനത്തിനും സംവിധാനം ഒരുക്കണം. ഉന്നതവിദ്യാഭ്യാസത്തിന് പലിശ രഹിത വയ്പയ്ക്ക് സംവിധാനം വേണം. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ളതുപോലെ നിയമ പരിരക്ഷയും നിയമസഹായവും ലഭ്യമാക്കണം. കൃഷിയിലും സ്വയംതൊഴിലിലും ഏര്‍പ്പെട്ടവര്‍ക്ക് വായപയ്ക്ക് സബ്സിഡി നല്‍കണം. ഇത്തരം കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കാവുന്നതാണ്. ക്രൈസ്തവരായതോടെ അയിത്തമെന്ന സാഹചര്യം ഇല്ലാതായി. എന്നാല്‍ മുന്നേറ്റം ഉണ്ടാക്കാനായില്ല. ക്രൈസ്തവ വിഭാഗത്തിലെ മറ്റുള്ളവര്‍ സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടു. സവര്‍ണ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രവേശനം നിഷേധിച്ച ഘട്ടമുണ്ടായി. മതപരമായി ക്രിസ്ത്യാനിയായപ്പോഴും ജാതീയമായി ദളിത് വിഭാഗമായി നില്‍ക്കുന്നു. ഹിന്ദു ദളിതന്റെ എല്ലാ ബുദ്ധിമുട്ടുകളും ഈ വിഭാഗവും അനുഭവിക്കുന്നു. അയിത്തംപോലും പൂര്‍ണമായി മാറിയോ? പത്തനംതിട്ടയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് ഓഫീസിലും കസേരയിലും പുണ്യാഹം തളിച്ചു. മുമ്പ് ഈ മുറിയില്‍ പ്രസിഡന്റായിരുന്നത്് ദളിതനാണെന്നതാണ് കാരണം-പിണറായി ചൂണ്ടിക്കാട്ടി.
പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പി ജെ ശ്യാമുവല്‍ അധ്യക്ഷനായി. ആംഗ്ളിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സ്റ്റീഫന്‍ വട്ടപ്പാറ മുഖ്യപ്രഭാഷണം നടത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കെ ജെ തോമസ്, വി എന്‍ വാസവന്‍ എംഎല്‍എ, പി ജെ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി 030211
ദളിത് ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പരിഗണിച്ച് ജോലി ലഭ്യതയ്ക്കടക്കം സംവരണാനുകൂല്യം വിപുലീകരിക്കണമെന്ന്് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ ഒരു ശതമാനമാണ് സംവരണം. ഭരണഘടന വ്യവസ്ഥകളടക്കം മാറിയാലെ വര്‍ധന യാഥാര്‍ഥ്യമാകൂ. ഇതിനുള്ള സമവായ ചര്‍ച്ചകളിലേക്ക് കടക്കണമെന്ന് കോട്ടയത്ത് ദളിത് ക്രൈസ്തവരുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ReplyDeleteദളിത് ക്രൈസ്തവരെപ്പോലെ തന്നയോ അതില്‍ക്കൂടുതലോ ആയി ദാരിദ്ര്യത്തിലും പിന്നോക്കാവസ്ഥയിലും കഴിയുന്ന നിശബ്ദമായ ഒരു വിഭാഗം - വിഭാഗങ്ങള്‍ - ഇന്നത്തെ കേരളത്തിലുണ്ട് എന്നത് സഖാവ് കാണാതിരിക്കരുത്.മോസ്റ്റ് ബാക്ക്വേഡ് കമ്മ്യൂണിറ്റികള്‍ എന്നാണ് ഞങ്ങള്‍ സ്വയം വിളിക്കുന്നത്.സംവരണം ആരംഭിക്കുമ്പോള്‍ 40% സംവരണം ഉണ്ടായിരുന്നവരാണ് ഞങ്ങള്‍ മറ്റു പിന്നോക്ക വിഭാഗക്കാര്‍.എന്നാല്‍ മറ്റു പിന്നോക്കക്കാരിലെ കയ്യൂക്കും ബന്ധുബലവുമുള്ള വിഭാഗക്കാര്‍ മറ്റു പിന്നോക്കക്കാരുടെ സംവരണം തട്ടിയെടുക്കുകയാണുണ്ടായതെന്ന് അങ്ങേക്കും അറിയാവുന്നതാണല്ലോ.വന്ന് വന്ന് ഇപ്പോള്‍ മറ്റു പിന്നോക്ക വിഭാഗം എന്നു പറഞ്ഞാല്‍ 78 ജാതികളും അവര്‍ക്കാകെ 3% സംവരണവും മാത്രമായി.എന്നാല്‍ ഇതിനെതിരെ ഒരു പ്രതിരോധനിര കെട്ടിപ്പടുക്കാന്‍ 78 ജാതികളായി ചിതറിക്കിടക്കുന്ന ഇവര്‍ക്ക് കഴിയുന്നുമില്ല.ആളെണ്ണം കുറവാണ് എന്നൊരു മറുപടിയാണ് എവിടെ സംസാരിച്ചാലും കിട്ടുന്ന മറുപടി.എന്നാല്‍ ആളെണ്ണം 78 ജാതികള്‍ക്കുംകൂടിയെത്രയുണ്ട്,സ്വന്തം സംവരണവും വാങ്ങിപ്പിരിഞുപോയവര്‍ക്കെത്രയുണ്ട് എന്നൊക്കെ ചോദിച്ചാല്‍ കൃത്യമായ കണക്കുകള്‍ മാത്രം ആരുടെ പക്കലുമില്ല.ഇതിനൊരു മറുമരുന്ന് എന്ന നിലയില്‍ കേരളത്തിലെ കണിയാന്മാരുടെ സംഘടനയായ കേരള ഗണക സമുദായ സഭ എന്ന സംഘടനയുടെ നിരന്തരമയ സമ്മര്‍ദ്ദങ്ങളുടേയും സമരങ്ങളുടേയും ശ്രമഫലമായി മറ്റുപിന്നോക്ക സമുദായക്കാരുടെ മുഴുവന്‍ സാമൂഹ്യ സാമ്പത്തീക വിദ്യാഭ്യാസ സര്‍വെ നടത്താമെന്ന് ഇന്നത്തെ ഇടതുപക്ഷ ഗവണ്മെന്റ് സമ്മതിച്ചതാണ്.(Gov.OrderNo.GOMS 24/2007 SC/ST DD Dated 13/4/2007.)എന്നാല്‍ ഈ ഉത്തരവ് നടപ്പിലാക്കുന്ന കാര്യത്തില്‍ യാതൊരുത്സാഹവും ഗവണ്മെന്റ് നാളിതുവരെ കാണിച്ചിട്ടില്ല.അതുകൊണ്ട് പ്രിയ സഖാവിനോറ്റെനിക്കഭ്യര്‍ത്ഥിക്കാനുള്ളത് സംവരണത്തില്‍ തൊടുന്നതിനു മുന്‍പ് മേല്പറഞ്ഞ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ മുഴുവന്‍ ഒരു വിശദമായ സര്‍വെ നടത്തുക.ഇതില്‍ നിന്നും നമ്മുടെ നാളിതുവരെ നടന്ന സംവരണപ്രക്രിയയുടെ ഒരു നീക്കി ബാക്കി കിട്ടും.ആ കണക്ക് വച്ച് വേണം ഭാവിയില്‍ സംവരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യേണ്ടതെന്നാണ് എന്റെ അഭിപ്രായം,അല്ലാത്തതെല്ലാം ഇരുട്ടുകൊണ്ട് ഓട്ട അടക്കാന്ഉള്ള അഭ്യാസം മാത്രമായി മാറിപ്പോകും.
ReplyDeleteസംഘടനാബലമുള്ളിടത്ത് സംവരണം കൊടുത്താലല്ലെ മെച്ചമുള്ളൂ. ഇലൿഷനല്ലെ വരുന്നത്. കേക്കുന്നോർക്ക് മനപ്പായസം ഉണ്ടിരിക്കാമല്ലൊ. എവിടന്നിടുത്തിട്ടാണ് ഈ സംവരണം കൊടുക്കുന്നതെന്നുകൂടി സഖാവ് പറയണമായിരുന്നു. ടോട്ടൽ സംവരണം 100% എന്നത് 125% ആക്കേണ്ടിവരും. ദളിതൻ ഹൈന്ദവ സവർണ്ണ ഫാസിസത്തിൽ നിന്ന് രക്ഷപ്പെട്ടു പോയതല്ലെ. അവിടെയും കോരൻ കോരൻ തന്നെ. സാമൂഹിക സമത്ത്വം !!!!!!!
ReplyDeleteദളിത് ക്രൈസ്തവരെപ്പോലെ തന്നയോ അതില്‍ക്കൂടുതലോ ആയി ദാരിദ്ര്യത്തിലും പിന്നോക്കാവസ്ഥയിലും കഴിയുന്ന നിശബ്ദമായ ഒരു വിഭാഗം - വിഭാഗങ്ങള്‍ - ഇന്നത്തെ കേരളത്തിലുണ്ട് എന്നത് സഖാവ് കാണാതിരിക്കരുത്. .. he wont utter a single word for that.. doesn;t have guts to do it also.. I have written a blog how to eliminate reservation... do something good for the society.. dont try to divide and make money to your pocket!
ReplyDelete