കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വാഭിമാന്‍ പദ്ധതി രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി പ്രദീപ് വിശ്വാസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഗ്രാമീണമേഖലയിലേക്ക് ബാങ്കിങ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബിസിനസ് കറസ്പോണ്ടന്റ്മാരെ നിയമിക്കാനാണ് സ്വാഭിമാന്‍ പദ്ധതി വഴി കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും ലക്ഷ്യമിടുന്നത്. ബാങ്കിങ് സേവനങ്ങള്‍ കടന്നുചെന്നിട്ടില്ലാത്ത ഗ്രാമീണ മേഖലകളില്‍ റൂറല്‍ ബങ്കുകളുടെയും പൊതുമേഖലാ ബാങ്കുകളുടെയും സഹകരണത്തോടെ പുതിയ ശാഖകള്‍ തുറക്കണമെന്ന് ബെഫി നേരത്തെതന്നെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കും. എന്നാല്‍ ഇതിനായി ബിസിനസ് കറസ്പോണ്ടന്റ്മാരെ നിയമിക്കുന്നത് നിലവിലുള്ള ജീവനക്കാരുടെ തൊഴിലിന് ഭീഷണി സൃഷ്ടിക്കും. ഒപ്പം ബാങ്കിങ് ജോലികള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും ചെയ്യും. മാത്രവുമല്ല വ്യക്തികളുടെ സ്വകാര്യ സാമ്പത്തികഇടപാടുകള്‍ ഇത്തരം ബിസിനസ് കറസ്പോണ്ടന്റ്മാര്‍ വഴി നടത്തുന്നത് ബാങ്കിങ് മേഖലയില്‍ നിയമവിധേയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കും. ഗ്രാമീണ സാമ്പത്തികമേഖലയെ സ്വകാര്യവല്‍ക്കരിച്ച് ബാങ്കിങ്ങ് രംഗത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാവരും രംഗത്തുവരണമെന്നും പ്രദീപ് വിശ്വാസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
ദേശാഭിമാനി 190211
ഗ്രാമീണമേഖലയിലേക്ക് ബാങ്കിങ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബിസിനസ് കറസ്പോണ്ടന്റ്മാരെ നിയമിക്കാനാണ് സ്വാഭിമാന്‍ പദ്ധതി വഴി കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും ലക്ഷ്യമിടുന്നത്. ബാങ്കിങ് സേവനങ്ങള്‍ കടന്നുചെന്നിട്ടില്ലാത്ത ഗ്രാമീണ മേഖലകളില്‍ റൂറല്‍ ബങ്കുകളുടെയും പൊതുമേഖലാ ബാങ്കുകളുടെയും സഹകരണത്തോടെ പുതിയ ശാഖകള്‍ തുറക്കണമെന്ന് ബെഫി നേരത്തെതന്നെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കും. എന്നാല്‍ ഇതിനായി ബിസിനസ് കറസ്പോണ്ടന്റ്മാരെ നിയമിക്കുന്നത് നിലവിലുള്ള ജീവനക്കാരുടെ തൊഴിലിന് ഭീഷണി സൃഷ്ടിക്കും. ഒപ്പം ബാങ്കിങ് ജോലികള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും ചെയ്യും. മാത്രവുമല്ല വ്യക്തികളുടെ സ്വകാര്യ സാമ്പത്തികഇടപാടുകള്‍ ഇത്തരം ബിസിനസ് കറസ്പോണ്ടന്റ്മാര്‍ വഴി നടത്തുന്നത് ബാങ്കിങ് മേഖലയില്‍ നിയമവിധേയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കും
ReplyDeleteവിജയവാഡ: ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലയിലെ പുറംകരാര്‍ ജോലി അവസാനിപ്പിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ നാഷണല്‍ കോഫെഡറേഷന്‍ ദേശീയകൌസില്‍ യോഗം ആവശ്യപ്പെട്ടു. രാജ്യതാല്‍പ്പര്യം കണക്കിലെടുത്ത് പൊതുമേഖലയെ സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംയുക്തട്രേയ്ഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ 23ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ മുഴുവന്‍ ബാങ്ക് ജീവനക്കാരും അണിനിരക്കും. വിജയവാഡയില്‍ നടന്ന യോഗം ഐഎന്‍ടിയുസി ദേശീയപ്രസിഡന്റ് ജി സഞ്ജീവറെഡി ഉദ്ഘാടനംചെയ്തു. രാജ്യത്ത് നടപ്പാക്കുന്ന ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളെയാണ് ഏറെ ദുരിതത്തിലാഴ്ത്തുന്നതെന്ന് സഞ്ജീവറെഡി പറഞ്ഞു. ജനങ്ങളുടെ ക്ഷേമവും തൊഴിലവകാശവും നിഷേധിക്കപ്പെടുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് തൊഴിലാളികള്‍ മുന്നോട്ടുവരണമെന്ന് സഞ്ജീവറെഡി പറഞ്ഞു.
ReplyDeleteസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം തുടരണമെന്ന് സിഐടിയു ദേശീയപ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. പാവപ്പെട്ട ജനങ്ങളെ മറന്ന് ബഹുരാഷ്ട്രകുത്തകകള്‍ക്കും വന്‍കിട കോര്‍പറേറ്റുകള്‍ക്കും വേണ്ടിയുള്ള വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് എ കെ പത്മനാഭന്‍ ആഹ്വാനംചെയ്തു. ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ളോയീസ് അസോസിയേഷന്‍ പ്രസിഡന്റ് കെ വേണുഗോപാല്‍, എന്‍സിബിഇ ജനറല്‍ സെക്രട്ടറി എം വി മുരളി, പ്രസിഡന്റ് എല്‍ സുബ്രഹ്മണ്യന്‍, കെ എസ് രാമചന്ദ്രറാവു എന്നിവര്‍ സംസാരിച്ചു.