കേന്ദ്രസര്‍ക്കാരിനു കീഴില്‍ നടക്കുന്ന അഴിമതിയും വ്യാപകമായ തൊഴിലാളിവിരുദ്ധ നടപടികളും രണ്ടാം ആഭ്യന്തര അടിയന്തരാവസ്ഥയിലേക്ക് രാജ്യത്തെ നയിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് സിഐടിയു സംസ്ഥാനസെക്രട്ടറി എം എം ലോറന്‍സ് പറഞ്ഞു. അടിയന്തരാവസ്ഥ തടവുകാരുടെ സംസ്ഥാന ഏകോപനസമിതി 'അടിയന്തരാവസ്ഥയുടെ മറക്കാനാകാത്ത പാലം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയെ ഇന്നും പാടിപ്പുകഴ്ത്തുന്ന വ്യക്തികളും മാധ്യമങ്ങളും നമുക്കിടയിലുണ്ട്. അന്നു നടന്ന അതിഭീകരമായ പൊലീസ് അതിക്രമങ്ങളും പൌരാവകാശ ധംസ്വനവും പുതിയ തലമുറ അറിയണമെന്നില്ല. അടിയന്തരാവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്.
അടിയന്തരാവസ്ഥ തടവുകാരെ രണ്ടാം സ്വാതന്ത്ര്യസമരസേനാനികളായി കണ്ട് അവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് സെമിനാറില്‍ സംസാരിച്ച സൈമണ്‍ ബ്രിട്ടോ എംഎല്‍എ പറഞ്ഞു. യൂറോപ്പില്‍ നാസികളുടെ തടങ്കല്‍പ്പാളയങ്ങള്‍ ചരിത്രമ്യൂസിയങ്ങളായി പരിരക്ഷിക്കപ്പെടുന്നു. കേരളത്തിലെ അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് പീഡനക്യാമ്പുകളിലൊന്നായ ശാസ്തമംഗലത്തെ കെട്ടിടം ഇത്തരത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ചരിത്രസ്മാരകമായി പരിരക്ഷിക്കണം.
ദേശാഭിമാനി 210211
കേന്ദ്രസര്‍ക്കാരിനു കീഴില്‍ നടക്കുന്ന അഴിമതിയും വ്യാപകമായ തൊഴിലാളിവിരുദ്ധ നടപടികളും രണ്ടാം ആഭ്യന്തര അടിയന്തരാവസ്ഥയിലേക്ക് രാജ്യത്തെ നയിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് സിഐടിയു സംസ്ഥാനസെക്രട്ടറി എം എം ലോറന്‍സ് പറഞ്ഞു. അടിയന്തരാവസ്ഥ തടവുകാരുടെ സംസ്ഥാന ഏകോപനസമിതി 'അടിയന്തരാവസ്ഥയുടെ മറക്കാനാകാത്ത പാലം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDeleteഅടിയന്തരാവസ്ഥ തടവുകാരെ രാഷ്ട്രീയതടവുകാരായി അംഗീകരിക്കുക, ശാസ്തമംഗലം പൊലീസ് ക്യാമ്പ് ചരിത്രസ്മാരകമാക്കുക, അടിയന്തരാവസ്ഥ ചരിത്രം പാഠ്യവിഷയമാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയറ്റിനുമുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം കവി പഴവിള രമേശന്‍ ഉദ്ഘാടനംചെയ്തു. രണ്ടാം സ്വാതന്ത്യ്രസമരചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നവരാണ് അടിയന്തരാവസ്ഥാ തടവുകാരെന്ന് സമരത്തെ അഭിവാദ്യംചെയ്ത് സംസാരിച്ച സൈമണ്‍ ബ്രിട്ടോ എംഎല്‍എ പറഞ്ഞു. അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപനസമിതി വൈസ് ചെയര്‍മാനും സിപിഐ എംഎല്‍ റെഡ് ഫ്ളാഗ് സംസ്ഥാന സെക്രട്ടറിയുമായ പി സി ഉണ്ണിച്ചെക്കന്‍, തടവുകാരനും സിപിഐ എം പ്രവര്‍ത്തകനുമായ സി ജെ രവീന്ദ്രന്‍ എന്നിവരാണ് അനിശ്ചിതകാല നിരാഹാരസമരം അനുഷ്ഠിക്കുന്നത്.
ReplyDelete