Monday, February 21, 2011

ജില്ലയില്‍ സ്ത്രീ വോട്ടര്‍മാര്‍ വര്‍ധിച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക അവസാന മിനുക്കുപണിയിലെത്തിനില്‍ക്കെ ജില്ലയില്‍ സ്ത്രീ വോട്ടര്‍മാര്‍മാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. ജനുവരി അഞ്ചിന്റെ കണക്കനുസരിച്ച് പുരുഷന്മാരേക്കാള്‍ 88,483 സ്ത്രീകളാണ് പട്ടികയിലുള്ളത്. ജില്ലയിലാകെയുള്ള വോട്ടര്‍മാര്‍ 20,44,485. ഇതില്‍ 6123 പേര്‍ സര്‍വീസ് വോട്ടര്‍മാരാണ്. മൊത്തം വോട്ടര്‍മാരില്‍ സ്ത്രീകള്‍ 10,66,484 പേരുണ്ട്. പുരുഷന്മാര്‍ 9,78,001 ഉം. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയ ശേഷം പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടര്‍ പട്ടികയില്‍ ചെറിയ വ്യത്യാസം ഉണ്ടാവും.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 5210 സര്‍വീസ് വോട്ട് അടക്കം ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 19,34,390 ആയിരുന്നു. ഇതില്‍ സ്ത്രീകള്‍ 10,00,252. പുരുഷന്മാര്‍ 9,34,138. അന്ന് 66,114 സ്ത്രീകള്‍ കൂടുതല്‍. രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും 22,369 സ്ത്രീ വോട്ടര്‍മാര്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതുവരെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കായിരുന്നു പോരാട്ടം. ഇത്തവണ 13 ആയി. എലത്തൂര്‍ മണ്ഡലമാണ് പുതുതായി വന്നത്. മേപ്പയൂരിന്റെ പേര് മാറ്റി കുറ്റ്യാടിയായി. കോഴിക്കോട് ഒന്ന്, രണ്ട് മണ്ഡലങ്ങള്‍ യഥാക്രമം കോഴിക്കോട് നോര്‍ത്ത്, സൌത്ത് മണ്ഡലങ്ങളുമായി. ബാലുശേരിയാണ് സംവരണ മണ്ഡലം. മണ്ഡലം പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി മിക്ക മണ്ഡലങ്ങളിലും പഞ്ചായത്തുകള്‍ തന്നെ മാറി. രാഷ്ട്രീയ നിരീക്ഷകരുടെ പതിവ് കണക്ക്കൂട്ടലുകള്‍ ഇത്തവണ പിഴക്കുമെന്ന് തീര്‍ച്ച. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കാള്‍ ഇത്തവണ 17 ബൂത്തുകള്‍ പുതുതായി ഉണ്ടാവും. ലോക്സഭക്ക് ജില്ലയിലാകെ 1793 ബൂത്താണുണ്ടായിരുന്നത്. അത് 1810 ആയി ഉയരും. വടകര, കോഴിക്കോട് നോര്‍ത്ത്, സൌത്ത്, കൊടുവള്ളി മണ്ഡലങ്ങളില്‍ മാത്രമാണ് നിലവിലുള്ള ബൂത്തുകള്‍ തന്നെ ഈ തെരഞ്ഞെടുപ്പിലുമുണ്ടാവുക.

ഓരോ മണ്ഡലത്തിലും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍: 

1. വടകര: വടകര മുനിസിപ്പാലിറ്റി, അഴിയൂര്‍, ചോറോട്, ഏറാമല, ഒഞ്ചിയം പഞ്ചായത്തുകള്‍.
2. കുറ്റ്യാടി: ആയഞ്ചേരി, കുന്നുമ്മല്‍, കുറ്റ്യാടി, പുറമേരി, തിരുവള്ളൂര്‍, വേളം, മണിയൂര്‍, വില്ല്യാപ്പള്ളി.
3. നാദാപുരം: ചെക്യാട്, എടച്ചേരി, കാവിലുംപാറ, കായക്കൊടി, മരുതോങ്കര, നാദാപുരം, നരിപ്പറ്റ, തൂണേരി, വളയം, വാണിമേല്‍.
4. കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പാലിറ്റി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, പയ്യോളി, തിക്കോടി.
5. പേരാമ്പ്ര: അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കീഴരിയൂര്‍, കൂത്താളി, മേപ്പയൂര്‍, നൊച്ചാട്, പേരാമ്പ്ര, തുറയൂര്‍.
6. ബാലുശേരി: അത്തോളി, ബാലുശേരി, കായണ്ണ, കൂരാച്ചുണ്ട്, കോട്ടൂര്‍, നടുവണ്ണൂര്‍, പനങ്ങാട്, ഉള്ള്യേരി, ഉണ്ണികുളം.
7. എലത്തൂര്‍: ചേളന്നൂര്‍, കക്കോടി, കാക്കൂര്‍, കുരുവട്ടൂര്‍, നന്മണ്ട, തലക്കുളത്തൂര്‍, കോര്‍പറേഷനില്‍ കൂട്ടിച്ചേര്‍ത്ത പഴയ എലത്തൂര്‍ പഞ്ചായത്ത്.
8. കോഴിക്കോട് നോര്‍ത്ത്: കോര്‍പറേഷന്‍ വാര്‍ഡ് 1 മുതല്‍ 16, 39 40, 42 മുതല്‍ 51വരെ.
9. കോഴിക്കോട് സൌത്ത്: കോര്‍പറേഷന്‍ വാര്‍ഡ് 17 മുതല്‍ 38, 41.
10. ബേപ്പൂര്‍: കോര്‍പറേഷനില്‍ കൂട്ടിച്ചേര്‍ത്ത ബേപ്പൂര്‍, ചെറുവണ്ണൂര്‍-നല്ലളം പഞ്ചായത്തുകള്‍, ഫറോക്ക്, കടലുണ്ടി, രാമനാട്ടുകര.
11. കുന്നമംഗലം: ചാത്തമംഗലം, കുന്നമംഗലം, മാവൂര്‍, ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍.
12. കൊടുവള്ളി: കിഴക്കോത്ത്, കൊടുവള്ളി, മടവൂര്‍, നരിക്കുനി, ഓമശേരി, താമരശേരി, കട്ടിപ്പാറ.
13. തിരുവമ്പാടി: കാരശേരി, കോടഞ്ചേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, മുക്കം, പുതുപ്പാടി, തിരുവമ്പാടി.

ദേശാ‍ഭിമാനി 210211

1 comment:

  1. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക അവസാന മിനുക്കുപണിയിലെത്തിനില്‍ക്കെ ജില്ലയില്‍ സ്ത്രീ വോട്ടര്‍മാര്‍മാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. ജനുവരി അഞ്ചിന്റെ കണക്കനുസരിച്ച് പുരുഷന്മാരേക്കാള്‍ 88,483 സ്ത്രീകളാണ് പട്ടികയിലുള്ളത്. ജില്ലയിലാകെയുള്ള വോട്ടര്‍മാര്‍ 20,44,485. ഇതില്‍ 6123 പേര്‍ സര്‍വീസ് വോട്ടര്‍മാരാണ്. മൊത്തം വോട്ടര്‍മാരില്‍ സ്ത്രീകള്‍ 10,66,484 പേരുണ്ട്. പുരുഷന്മാര്‍ 9,78,001 ഉം. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയ ശേഷം പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടര്‍ പട്ടികയില്‍ ചെറിയ വ്യത്യാസം ഉണ്ടാവും.

    ReplyDelete