മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെതിരെ എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണമാകുന്നു. അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം അടഞ്ഞ അധ്യായമാണെന്ന കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ വി എം സുധീരന്‍ പരസ്യമായി രംഗത്തുവന്നു.
തന്നെ പരസ്യമായി വിമര്‍ശിച്ച അബ്ദുള്ളക്കുട്ടിയെ ന്യായീകരിച്ച ചെന്നിത്തലയുടെ നടപടി വേദനാജനകമാണെന്നാണ് സുധീരന്‍ പ്രതികരിച്ചത്. അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനത്തേക്കാള്‍ തന്നെ വേദനിപ്പിച്ചത് ചെന്നിത്തലയുടെ പ്രതികരണമാണ്. തന്നോട് ഫോണില്‍പോലും വിവരം തിരക്കാന്‍ കെ പി സി സി പ്രസിഡന്റ് തയ്യാറായിട്ടില്ല. പ്രശ്‌നത്തെക്കുറിച്ച് തന്നോട് തിരക്കാന്‍ കെ പി സി സി പ്രസിഡന്റ് തയ്യാറാകണമായിരുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
സുധീരനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടിയുടെ ഈ വിശദീകരണത്തോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നാണ് കെ പി സി സി പ്രസിഡന്റ് പറഞ്ഞത്. വി എം സുധീരനെതിരായി എ പി അബ്ദുല്ല കുട്ടി പ്രസ്താവന നടത്തിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് കെ പി സി സി അദ്ദേഹത്തോട് വിശദീകരണം തേടിയെന്നും രമേശ് വ്യക്തമാക്കി. ഇനി ഈ വിഷയത്തില്‍ വിവാദങ്ങളും പരസ്യ പ്രസ്താവനകളും ഉണ്ടാകരുതെന്ന് കെ പി സി സി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറിയെ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് കെ സുധാകരന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. കേരള വികസന കോണ്‍ഗ്രസില്‍ ബി ഒ ടി റോഡുകള്‍ സംബന്ധിച്ച സുധീരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. പിന്നീട് അബ്ദുള്ളക്കുട്ടി സുധീരനെതിരെ രൂക്ഷമായ വിമര്‍ശനം മാധ്യമങ്ങളിലൂടെ നടത്തുകയും ചെയ്തു.
അബ്ദുള്ളക്കുട്ടിയുടെ നടപടിക്കെതിരായി കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അബ്ദുള്ളക്കുട്ടിയെ പുറത്താക്കണമെന്ന് കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. കെ എസ് യുവും യൂത്ത് കോണ്‍ഗ്രസും അബ്ദുള്ളക്കുട്ടിക്കെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനിടെയിലാണ് അബ്ദുള്ളക്കുട്ടിക്ക് അനുകൂലമായ പ്രസ്താവനയുമായി രമേശ് ചെന്നിത്തല രംഗത്തുവന്നത്. ചെന്നിത്തലയുടെ പരാമര്‍ശം കോണ്‍ഗ്രസില്‍ വരും ദിവസങ്ങളില്‍ ശക്തമായ ചേരിപ്പോരിന് കാരണമാകും.
വി എം സുധീരനെതിരായ എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. കേരള വികസന കോണ്‍ഗ്രസില്‍ വി എം സുധീരന്‍ സംസാരിക്കുമ്പോള്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും മറ്റുള്ളവരെ ഇറങ്ങിപ്പോവാന്‍ പ്രേരിപ്പിക്കുകയും ചെയ്ത നടപടി കോണ്‍ഗ്രസിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. സി പി എം വിട്ടുവന്ന അബ്ദുള്ളക്കുട്ടിയെ വളരെ പെട്ടെന്ന് തന്നെ ജനപ്രതിനിധിയായി മത്സരിപ്പിക്കാനും വിജയിപ്പിക്കാനും കോണ്‍ഗ്രസ് കാണിച്ച സഹിഷ്ണുതയുടെ പത്തിലൊന്നെങ്കിലും അദ്ദേഹം തിരിച്ച് പ്രകടിപ്പിക്കണമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമുദ്ര സഹിഷ്ണുതയാണെന്നിരിക്കെ അബ്ദുള്ളക്കുട്ടി ഏറെ വൈകാതെ തന്നെ നിലപാട് തിരുത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഷാഫി അഭിപ്രായപ്പെട്ടു.
janayugom 160211
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെതിരെ എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്ക് കാരണമാകുന്നു. അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം അടഞ്ഞ അധ്യായമാണെന്ന കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ വി എം സുധീരന്‍ പരസ്യമായി രംഗത്തുവന്നു.
ReplyDeleteതന്നെ പരസ്യമായി വിമര്‍ശിച്ച അബ്ദുള്ളക്കുട്ടിയെ ന്യായീകരിച്ച ചെന്നിത്തലയുടെ നടപടി വേദനാജനകമാണെന്നാണ് സുധീരന്‍ പ്രതികരിച്ചത്. അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനത്തേക്കാള്‍ തന്നെ വേദനിപ്പിച്ചത് ചെന്നിത്തലയുടെ പ്രതികരണമാണ്. തന്നോട് ഫോണില്‍പോലും വിവരം തിരക്കാന്‍ കെ പി സി സി പ്രസിഡന്റ് തയ്യാറായിട്ടില്ല. പ്രശ്‌നത്തെക്കുറിച്ച് തന്നോട് തിരക്കാന്‍ കെ പി സി സി പ്രസിഡന്റ് തയ്യാറാകണമായിരുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.