സംസ്ഥാനത്തെ സ്കൂളുകളിലെ ആറാം പ്രവൃത്തിദിനത്തില്‍ നടന്ന കണക്കെടുപ്പിന്റെ ഫലം വന്നപ്പോള്‍ സര്‍ക്കാര്‍ , എയ്ഡഡ്സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ 1.21 ലക്ഷത്തിന്റെ കുറവ്. 2010-11അധ്യയനവര്‍ഷം 1,15,159 കുട്ടികളുടെ കുറവാണുണ്ടായിരുന്നത്. 2010-11 വര്‍ഷം സംസ്ഥാനത്ത് മൊത്തം 43.51 ലക്ഷം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം 42.3 ലക്ഷമായി കുറഞ്ഞു. 95,000 കുട്ടികളും കുറഞ്ഞത് എയ്ഡഡ് സ്കൂളുകളിലാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ കുറവ് 26,000. വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള കുറവ് രണ്ടായിരത്തോളം അധ്യാപകരുടെ ജോലിയെ ബാധിച്ചേക്കും. എന്നാല്‍ , ഇപ്പോഴത്തേത് സ്കൂള്‍ തുറന്ന് ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പാണെന്നും ഒരു മാസത്തിന്ശേഷം നടക്കുന്ന കണക്കെടുപ്പിന് ശേഷമേ അധ്യാപകരെ ബാധിക്കുന്ന കാര്യം പറയാനാവൂ എന്നും ഡിപിഐ മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഒന്നാം ക്ലാസില്‍ 15000 കുട്ടികള്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 3.37 ലക്ഷം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 3.22 ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസിലുള്ളത്. എല്‍പി വിഭാഗത്തിലാണ് കുട്ടികളുടെ എണ്ണം കാര്യമായി കുറഞ്ഞത്. യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ കാര്യമായ കുറവില്ല. പതിവിന് വിപരീതമായി ഒന്‍പതാം ക്ലാസിലെ കുട്ടികളുടെ എണ്ണം കുറഞ്ഞില്ല. പ്ലസ് ടൂവിനുള്ള മാര്‍ക്ക്കൂടി പ്രൊഫഷണല്‍ കോഴ്സ് പ്രവേശന പരീക്ഷയ്ക്ക് കണക്കിലെടുക്കുന്നതിനാല്‍ സംസ്ഥാന സിലബസിലേക്ക് സിബിഎസ്ഇയില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ വരുന്നുണ്ട്. അതാണ് ഒന്‍പതാം ക്ലാസില്‍ കുട്ടികള്‍ കുറയാതിരിക്കാന്‍ കാരണമെന്ന് ഡിപിഐ പറഞ്ഞു. കൊല്ലം 16350, എറണാകുളം 17000, തൃശൂര്‍ 16700, പാലക്കാട് 11000 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ , എയ്ഡഡ് മേഖലയിലെ കുറവ്. അതേസമയം, മലപ്പുറം ജില്ലയില്‍ അണ്‍എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തില്‍ 1758 പേരുടെ വര്‍ധനയുണ്ട്. പുതുതായി സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കയുണ്ട്. 45:1 എന്നതാണ് ഇപ്പോഴത്തെ അധ്യാപക വിദ്യാര്‍ഥി അനുപാതം. കേന്ദ്ര വിദ്യാഭ്യാസ നിയമം അനുസരിച്ച് 30:1എന്ന നിലയില്‍ അനുപാതമാക്കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം.
deshabhimani 140611

ReplyDelete