പരിയാരം മെഡിക്കല്‍ കോളേജില്‍ പിജി സീറ്റിലെ പകുതി സര്‍ക്കാരിന് നല്‍കാനുള്ള സന്നദ്ധത നേരത്തെ രേഖാമൂലം അറിയിച്ചിരുന്നതായി പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ എം വി ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സര്‍ക്കാര്‍ ക്വാട്ടയിലേക്ക് സീറ്റ് നല്‍കുന്നത് കര്‍ശനമാക്കിയത് ഈ വര്‍ഷമാണ്. അതിനാല്‍ അഞ്ചുസീറ്റ് നല്‍കി. അടുത്തവര്‍ഷം 15 സീറ്റ് നല്‍കാമെന്നും ഉറപ്പുകൊടുത്തു. പത്ത് സീറ്റാണ് നല്‍കേണ്ടത്. മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തില്‍ ഏപ്രില്‍ 25 മുതല്‍ പിജി ക്ലാസ് തുടങ്ങി. ഒന്നരമാസമായി പഠിക്കുന്ന വിദ്യാര്‍ഥികളെ പുറത്താക്കാതെ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. പിജി ജനറല്‍ മെഡിസിന് പ്രവേശനംലഭിച്ച ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ സീറ്റ് ഉപേക്ഷിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ആ സീറ്റും സര്‍ക്കാര്‍ ക്വാട്ടയിലേക്ക് നല്‍കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേതുപോലെ സര്‍വീസ് ക്വാട്ട ഏര്‍പ്പെടുത്തി രണ്ടുപേര്‍ക്ക് പരിയാരത്ത് പ്രവേശനം നല്‍കിയിട്ടുണ്ട്. ഇത് സ്വകാര്യ സ്വാശ്രയ കോളേജില്‍ ഇല്ലാത്തതാണ്.
എംബിബിഎസ്, ബിഡിഎസ്, നേഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ കോഴ്സുകളിലേക്കും നാഷണല്‍ ബോര്‍ഡ് അനുമതി നല്‍കിയ ഡിപ്ലോമ കോഴ്സുകളിലേക്കുമുള്ള പ്രവേശനം മെറിറ്റ് വ്യവസ്ഥകള്‍ പാലിച്ചാണ് നടത്തിയത്. എന്‍ട്രന്‍സ് പരീക്ഷാകമീഷണറും എല്‍ബിഎസും തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിലെ മെറിറ്റാണ് മാനദണ്ഡം. 85 ശതമാനം പ്രവേശനവും സര്‍ക്കാര്‍ ക്വോട്ടയിലാണ്. ഈ സീറ്റുകളില്‍ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയും സര്‍ക്കാരും നിശ്ചയിക്കുന്ന ഫീസേ ഈടാക്കുന്നുമുള്ളൂ. സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ ഫീസിന് പുറമെ തലവരി പ്പണവുമുണ്ട്. ഈ വര്‍ഷം സ്വകാര്യ സ്വാശ്രയ കോളേജുകള്‍ മെറിറ്റില്‍ ചേരുന്ന എംബിബിഎസ് വിദ്യാര്‍ഥികളോട് മൂന്നരലക്ഷം രൂപയാണ് വാങ്ങുന്നത്. സാമൂഹ്യനീതിയും മെറിറ്റും ഉറപ്പാക്കുന്ന പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് തീരുമാനവുമായി സഹകരിക്കും. എംബിബിഎസിന് മാനേജ്മെന്റ് ക്വോട്ടയിലേക്കുള്ള കൂടിക്കാഴ്ച ഉടന്‍ നടക്കും. ഇന്റര്‍വ്യൂവിന് ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കും. സുതാര്യമായ വിദ്യാര്‍ഥി പ്രവേശനം പൊതുജനങ്ങളെ അറിയിക്കാനാണിത്- എം വി ജയരാജന്‍ പറഞ്ഞു.
deshabhimani 140611
പരിയാരം മെഡിക്കല്‍ കോളേജില്‍ പിജി സീറ്റിലെ പകുതി സര്‍ക്കാരിന് നല്‍കാനുള്ള സന്നദ്ധത നേരത്തെ രേഖാമൂലം അറിയിച്ചിരുന്നതായി പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ എം വി ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സര്‍ക്കാര്‍ ക്വാട്ടയിലേക്ക് സീറ്റ് നല്‍കുന്നത് കര്‍ശനമാക്കിയത് ഈ വര്‍ഷമാണ്. അതിനാല്‍ അഞ്ചുസീറ്റ് നല്‍കി. അടുത്തവര്‍ഷം 15 സീറ്റ് നല്‍കാമെന്നും ഉറപ്പുകൊടുത്തു. പത്ത് സീറ്റാണ് നല്‍കേണ്ടത്. മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തില്‍ ഏപ്രില്‍ 25 മുതല്‍ പിജി ക്ലാസ് തുടങ്ങി. ഒന്നരമാസമായി പഠിക്കുന്ന വിദ്യാര്‍ഥികളെ പുറത്താക്കാതെ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. പിജി ജനറല്‍ മെഡിസിന് പ്രവേശനംലഭിച്ച ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ സീറ്റ് ഉപേക്ഷിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ആ സീറ്റും സര്‍ക്കാര്‍ ക്വാട്ടയിലേക്ക് നല്‍കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേതുപോലെ സര്‍വീസ് ക്വാട്ട ഏര്‍പ്പെടുത്തി രണ്ടുപേര്‍ക്ക് പരിയാരത്ത് പ്രവേശനം നല്‍കിയിട്ടുണ്ട്. ഇത് സ്വകാര്യ സ്വാശ്രയ കോളേജില്‍ ഇല്ലാത്തതാണ്.
ReplyDeleteകഴിഞ്ഞ നാലുവര്‍ഷം എത്ര സീറ്റ് കൊടുത്താവോ? വിദൂഷകന്‍ ഒരു പൊസ്റ്റെഴുതിയിരുന്നു കണ്ടാവോ?
ReplyDelete