ട്രെയിനുകളില്‍ സ്ത്രീകള്‍ക്കായി മൂന്ന് കംപാര്‍ട്ടുമെന്റ് നീക്കിവയ്ക്കുക അപ്രായോഗികമാണെന്ന് റെയില്‍വേ. സംസ്ഥാന വനിതാകമീഷനെ ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ രേഖാമൂലം അറിയിച്ചതാണിത്. ട്രെയിന്‍ യാത്രക്കിടെ കവര്‍ച്ചക്കാരന്റെ ബലാത്സംഗത്തിന് ഇരയായി സൗമ്യ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട സാഹചര്യത്തില്‍ സ്ത്രീ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ വനിതാകമീഷന്‍ നല്‍കിയ നിര്‍ദേശത്തിനാണ് റെയില്‍വേ മറുപടി നല്‍കിയത്.
ട്രെയിനില്‍ ഒറ്റയ്ക്കുയാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ കംപാര്‍ട്ടുമെന്റിന്റെ എണ്ണം നിശ്ചയിക്കുന്നതെന്ന് മറുപടിയില്‍ പറയുന്നു. നിലവില്‍ കേരളത്തിലെ എല്ലാ പാസഞ്ചര്‍ , മെയില്‍ , എക്സ്പ്രസ് ട്രെയിനുകളും പരമാവധി കംപാര്‍ട്ടുമെന്റ് ഉള്‍പ്പെടുത്തിയാണ് സര്‍വീസ് നടത്തുന്നത്. കൂടുതല്‍ കംപാര്‍ട്ടുമെന്റ് ഉള്‍പ്പെടുത്തുക പ്രായോഗികമല്ല. ലേഡീസ് കംപാര്‍ട്ടുമെന്റില്‍ ഒരുകൂപ്പേ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും റെയില്‍വേ തള്ളി. വനിതാകോച്ച് ട്രെയിനിന്റെ മധ്യഭാഗത്തായി ക്രമീകരിക്കണമെന്ന ആവശ്യവും നടപ്പാക്കാന്‍ കഴിയില്ലെന്ന് മറുപടിയില്‍ പറഞ്ഞു. പൊതുആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യം ഭാവിയില്‍ കഴിയുമെങ്കില്‍ പരിഗണിക്കാമെന്നാണ് ദക്ഷിണ റെയില്‍വേയുടെയും റെയില്‍വേ ബോര്‍ഡിന്റെയും നിലപാട്.
ട്രെയിനിലെ മദ്യപാനത്തിനും അധാര്‍മിക നടപടികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതായി മറുപടിയില്‍ പറയുന്നു. ഇത്തരക്കാര്‍ക്കെതിരെ 2010ല്‍ 2873ഉം 2011 മാര്‍ച്ച് വരെ 882ഉം കേസ് രജിസ്റ്റര്‍ചെയ്തു. 13,28,900 രൂപ പിഴയും ഈടാക്കി. 3,15,000 രൂപ സൗമ്യയുടെ ബന്ധുക്കള്‍ക്ക് സഹായമായി നല്‍കി. ട്രെയിനിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണെന്ന് മറുപടിയില്‍ ആവര്‍ത്തിച്ച് പറയുന്ന റെയില്‍വേ, തങ്ങളുടെ സുരക്ഷാസേനയ്ക്ക് ഇവരെ സഹായിക്കുന്ന ചുമതല മാത്രമാണെന്നും അവകാശപ്പെടുന്നു. വരുമാനത്തില്‍ കേരളം മുഖ്യപങ്ക് വഹിക്കുമ്പോഴും ഇവിടെ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളോ സുരക്ഷയോ ഒരുക്കാന്‍ റെയില്‍വേക്ക് താല്‍പ്പര്യമില്ലെന്ന ആക്ഷേപത്തിന് കൂടുതല്‍ ബലം നല്‍കുന്നതാണ് റെയില്‍വേയുടെ ഇപ്പോഴത്തെ മറുപടി.
ദേശാഭിമാനി 100611

ReplyDelete