Tuesday, June 14, 2011

വീണ്ടും തൃണമൂല്‍ ആക്രമണം : സിപിഐ എം നേതാവ് കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍&ലവേ;സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെയുള്ള തൃണമൂല്‍ അക്രമം തുടരുന്നു. ഒരു സിപിഐ എം നേതാവിനെക്കൂടി തൃണമൂലുകാര്‍ കൊലപ്പെടുത്തി. ബാങ്കുറ ജില്ലയിലെ കോത്തുപുര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള സയമണി ഗ്രമത്തിലെ&ലവേ;സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവും ചുമട്ടുതൊഴിലാളിയുമായ അലോക് ബേവുഡ (46) ആണ് കൊല്ലപ്പെട്ടത്. ഞയറാഴ്ച രാത്രി 20 പേരടങ്ങുന്ന സായുധസംഘം അലോകിന്റെ വീട് ആക്രമിച്ച് അദ്ദേഹത്തെ അടിച്ച് കൊല്ലുകയായിരുന്നു. അലോകിന്റെ ഭാര്യയെയും വൃദ്ധരായ മാതാപിതാക്കളെയും അക്രമികള്‍ ഉപദ്രവിച്ചു. കൊലപാതകത്തിനും അക്രമത്തിനും നേതൃത്വം നല്‍കിയ തൃണമൂല്‍ പ്രവര്‍ത്തകരായ കല്യാണ്‍ സിന്‍ഹ, വിദ്യുത് നന്ദി എന്നിവരെ അറസ്റ്റ്ചെയ്തു. മമത സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ബാങ്കുറയില്‍മാത്രം മൂന്നാമത്തെ സിപിഐ എം പ്രവര്‍ത്തകനാണ് തൃണമൂല്‍ അക്രമത്തില്‍&ലവേ;കൊല്ലപ്പെടുന്നത്. സംസ്ഥാനത്തൊട്ടാകെ 15 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച നാദിയ ജില്ലയില്‍&ലവേ;ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സഫിക്ക് ബിശ്വാസിന്റെ വീടും തൃണമൂലുകാര്‍ അടിച്ചു തകര്‍ത്തു.

ഗോപി deshabhimani 140611

1 comment:

  1. പശ്ചിമബംഗാളിലെ ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ദേഗംഗയില്‍ തൃണമൂല്‍ അക്രമികള്‍ സിപിഐ എം പ്രവര്‍ത്തകനെ മര്‍ദിച്ച് കൊന്നു. അധികാരമാറ്റത്തിനുശേഷം സംസ്ഥാനത്ത് തൃണമൂല്‍ , കോണ്‍ഗ്രസ് അക്രമികള്‍ കൊലചെയ്ത ഇടതുമുന്നണി പ്രവര്‍ത്തകരുടെ എണ്ണം ഇരുപതായി. ദേഗംഗയിലെ നിരാമിഷ ഗ്രാമത്തില്‍ സിപിഐ എം പ്രവര്‍ത്തകനായ സക്കീര്‍ഹുസൈനാ (40)ണ് കൊല്ലപ്പെട്ടത്. ലാത്തിയും ഇരുമ്പുവടിയും ഉപയോഗിച്ച് തൃണമൂലുകാര്‍ ഹുസൈനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കഴുത്തറുത്തു. ചോര ചീറ്റി തെറിച്ചപ്പോള്‍ തൃണമൂല്‍ അക്രമികള്‍ ആഹ്ലാദനൃത്തം നടത്തി. അക്രമികള്‍ പോയശേഷം സക്കീര്‍ ഹുസൈനെ നാട്ടുകാര്‍ ബരാസത് ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരിച്ചു. സക്കീര്‍ഹുസൈന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ദേഗംഗയില്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിച്ചു. മെയ് 13 മുതല്‍ ഇതുവരെ സംസ്ഥാനത്ത് 20 ഇടതുമുന്നണി പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. അഞ്ഞൂറോളംപേര്‍ക്ക് പരിക്കേറ്റു.

    ReplyDelete