Tuesday, June 14, 2011

മാനദണ്ഡം മറികടന്ന് എക്സൈസില്‍ കൂട്ടസ്ഥലമാറ്റം

ആലപ്പുഴ: മാനദണ്ഡം മറികടന്ന് എക്സൈസ് വകുപ്പില്‍ കൂട്ടസ്ഥലംമാറ്റത്തിന് നീക്കം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി വിവിധ ജില്ലകളിലായി ആയിരത്തോളം പേരെയാണ് സ്ഥലം മാറ്റുന്നത്.ഡിസിസി നേതൃത്വങ്ങളുടെ ശുപാര്‍ശ കത്തിന്റെ അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റത്തിനു പിന്നില്‍ വ്യാജമദ്യ ലോബിയുടെ സമ്മര്‍ദമാണെന്ന് ആക്ഷേപമുണ്ട്. സേനയുടെ പ്രത്യേക വിഭാഗങ്ങളിലൊന്നായ ബോര്‍ഡ് യൂണിറ്റുകളിലും ആജ്ഞാനുവര്‍ത്തികളെ തിരുകിക്കയറ്റാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കുള്ളവരെയും മാനദണ്ഡത്തിനു വിരുദ്ധമായി സ്ഥലമാറ്റാനും നീക്കമാരംഭിച്ചതായാണ് വിവരം. സംഘടനാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള പാനലിനെതിരെ മത്സരിച്ചവരെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്. സീനിയോറിറ്റി ഉള്‍പ്പെടെ പാലിക്കാതെയുള്ള സ്ഥലമാറ്റം സേനയുടെ മനോവീര്യം തകര്‍ക്കും.

കമീഷണര്‍ , ജോയിന്റ് കമീഷണര്‍ , ഡെപ്യൂട്ടി കമീഷണര്‍ എന്നിവരുടെ സ്റ്റാഫ് അടങ്ങുന്ന ബോര്‍ഡ് യൂണിറ്റുകളില്‍ ടേണ്‍ അനുസരിച്ചുള്ള ജോലിക്ക് സീനിയോറിറ്റിയാണ് മാനദണ്ഡം. എന്നാല്‍ ഇത് മറികടന്ന് നേരിട്ട് പ്രിവന്റീവ് ഓഫീസര്‍മാരെ ഈ സ്ഥാനങ്ങളില്‍ നിയമിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നു. പലയിടങ്ങളിലും മദ്യലോബിയുടെ ബന്ധുക്കളായവരെയും ഇത്തരത്തില്‍ നിയമിച്ചിട്ടുണ്ട്. മാനദണ്ഡത്തിന് വിരുദ്ധമായി ആലപ്പുഴയില്‍ രണ്ടു ഘട്ടങ്ങളിലായി 110 പേരെയും പത്തനംതിട്ടയില്‍ - 76, ഇടുക്കിയില്‍ - 75 എന്നിങ്ങനെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. കണ്ണൂര്‍ , തൃശൂര്‍ , കൊല്ലം, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ എഴുന്നൂറോളം പേരുടെ പട്ടിക സ്ഥലംമാറ്റത്തിന് ശുപാര്‍ശ ചെയ്തതായാണ് സൂചന. ഇതില്‍ എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന, ജില്ലാ നേതാക്കളുമുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാനദണ്ഡങ്ങള്‍ക്ക് വിധേയമായായിരുന്നു എക്സൈസ് ഗാര്‍ഡുകളുടെയടക്കം സ്ഥലംമാറ്റം. ഇതില്‍ ഒരുവിധ രാഷ്ട്രീയ ഇടപെടലും ഉണ്ടായിട്ടില്ലെന്നതാണ് ജീവനക്കാരുടെ അനുഭവം. എന്നാല്‍ യുഡിഎഫ് ഭരണത്തില്‍ കെപിസിസി മുതല്‍ ബ്ലോക്ക് നേതൃത്വം വരെ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്കും മറ്റും സ്ഥലംമാറ്റം ആവശ്യപ്പെട്ട് കത്തു നല്‍കുകയാണ്. സ്ഥലംമാറ്റം ഭയന്ന് പല ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളുടെ താല്‍പര്യത്തിന് വഴങ്ങേണ്ട ഗതികേടിലാണത്രെ. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി ജീവനക്കാരുടെ സംഘടനയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
(ആര്‍ രാജേഷ്)

വികലാംഗനെ ബലിയാടാക്കി എന്‍ജിഒ അസോ. നേതാവിന് വീണ്ടും അന്യായ സ്ഥലം മാറ്റം

കോഴിക്കോട്: അന്യായമായി സ്ഥലം മാറ്റം നേടുകയും പിന്നീട് നിയമനം റദ്ദാക്കുകയും ചെയ്ത എന്‍ജിഒ അസോസിയേഷന്‍ നേതാവിനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വീണ്ടും പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫീസില്‍ നിയമിച്ചു. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വനിതാ നേതാവ് പ്രേമവല്ലിയാണ് രണ്ടാം തവണയും അനധികൃതമായി സ്ഥലം മാറ്റം നേടിയത്. തിങ്കളാഴ്ച വൈകീട്ട് 4.30ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ഇ-മെയില്‍ സന്ദേശവുമായി ഇവര്‍ ജോലിയില്‍ പ്രവേശിച്ചു. വികലാംഗനും മിശ്രവിവാഹിതനുമായ യുവാവിനെ നിയമവിരുദ്ധമായി സ്ഥലംമാറ്റിയാണ് നേതാവിന് വഴിയൊരുക്കിയത്. കുന്നമംഗലം പഞ്ചായത്താഫീസിലെ യുഡി ക്ലാര്‍ക്കായ ഇവര്‍ മന്ത്രിസഭ അധികാരമേറ്റ് പിറ്റേന്നുതന്നെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫീസിലേക്ക് സ്ഥലം മാറ്റം സംഘടിപ്പിച്ചു. ആശ്രിതനിയമനംവഴി ജോലി ലഭിച്ച പട്ടികജാതിയില്‍പെട്ട വിധവയായ ജീവനക്കാരിയെ അന്യായമായി മാറ്റിയാണ് ഇവര്‍ ജോലി തരപ്പെടുത്തിയത്. ഇത് കടുത്ത എതിര്‍പ്പിനിടയാക്കിയതിനാല്‍ ജൂണ്‍ ഏഴിന് ഇവരെ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം കൊടുവള്ളി യൂനിറ്റിലേക്കു മാറ്റി. ഈ ഉത്തരവ് ആറാം ദിവസം വീണ്ടും തിരുത്തിയാണ് തിങ്കളാഴ്ച വൈകീട്ട് പുതിയ ഉത്തരവു വന്നത്. ഇത്തവണ ബലിയാടായത് മിശ്രവിവാഹിതനായ വികലാംഗനും. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിനാല്‍ പഞ്ചായത്ത് വകുപ്പില്‍ അഞ്ചുവര്‍ഷമായി അന്യായമായ സ്ഥലംമാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്ഥലംമാറ്റത്തിനുള്ള ക്യൂ ലിസ്റ്റ് എല്ലാവരും അംഗീകരിച്ചിരുന്നു. ഈ ലിസ്റ്റു പ്രകാരം വനിതാ നേതാവ് വളരെ പിന്നിലായിരുന്നു. ഇതു മറികടന്ന്, വകുപ്പ് കയ്യാളുന്ന ലീഗിനെപ്പോലും അവഗണിച്ച് ഇവര്‍ക്ക് സ്ഥലംമാറ്റം നല്‍കിയത് ലീഗ് പ്രവര്‍ത്തകരിലും നേതാക്കളിലും കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ജില്ലയിലെ പ്രധാനിയായ ഒരു ലീഗ് നേതാവ് ഇക്കാര്യം വകുപ്പ് മന്ത്രി എം കെ മുനീറിന്റെ ശ്രദ്ധയില്‍പെടുത്തിയതായും അറിയുന്നു.

deshabhimani 140611

3 comments:

  1. മാനദണ്ഡം മറികടന്ന് എക്സൈസ് വകുപ്പില്‍ കൂട്ടസ്ഥലംമാറ്റത്തിന് നീക്കം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി വിവിധ ജില്ലകളിലായി ആയിരത്തോളം പേരെയാണ് സ്ഥലം മാറ്റുന്നത്.ഡിസിസി നേതൃത്വങ്ങളുടെ ശുപാര്‍ശ കത്തിന്റെ അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റത്തിനു പിന്നില്‍ വ്യാജമദ്യ ലോബിയുടെ സമ്മര്‍ദമാണെന്ന് ആക്ഷേപമുണ്ട്. സേനയുടെ പ്രത്യേക വിഭാഗങ്ങളിലൊന്നായ ബോര്‍ഡ് യൂണിറ്റുകളിലും ആജ്ഞാനുവര്‍ത്തികളെ തിരുകിക്കയറ്റാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കുള്ളവരെയും മാനദണ്ഡത്തിനു വിരുദ്ധമായി സ്ഥലമാറ്റാനും നീക്കമാരംഭിച്ചതായാണ് വിവരം. സംഘടനാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള പാനലിനെതിരെ മത്സരിച്ചവരെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്. സീനിയോറിറ്റി ഉള്‍പ്പെടെ പാലിക്കാതെയുള്ള സ്ഥലമാറ്റം സേനയുടെ മനോവീര്യം തകര്‍ക്കും.

    ReplyDelete
  2. ഭരണമാറ്റത്തെ തുടര്‍ന്ന് പ്ലാനിങ് ബോര്‍ഡ് ആസ്ഥാനത്ത് ചട്ടങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം. മാനദണ്ഡം ലംഘിച്ച് ഒറ്റയടിക്ക് ഒമ്പതുപേരെയാണ് വിദൂര ജില്ലകളിലേക്ക് മാറ്റിയിരിക്കുന്നത്. രണ്ട് വര്‍ഷംമാത്രം സര്‍വീസുള്ള എല്‍ഡി ക്ലര്‍ക്കിനെ ജില്ലാതല റിക്രൂട്ട്മെന്റ് നിയമത്തിന് വിരുദ്ധമായി ഇടുക്കി ജില്ലയില്‍നിന്ന് തിരുവനന്തപുരത്ത് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. ആസ്ഥാന ഓഫീസില്‍നിന്ന് ഇടുക്കിയിലേക്കും മലപ്പുറത്തേക്കും പത്തനംതിട്ടയിലേക്കുമാണ് മാറ്റിയിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് സാമ്പത്തികകാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന സെക്ഷനുകളില്‍ നിയമിക്കാന്‍ പാടില്ലെന്ന പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ച ജീവനക്കാരനെ ബോര്‍ഡ് ആസ്ഥാനത്തെ അക്കൗണ്ട്സ് സെക്ഷനില്‍ നിയമിച്ചു. പ്ലാനിങ് ബോര്‍ഡ് സ്റ്റാഫ് കോ ഓപ്പറേറ്റിവ് സൊസൈറ്റി സെക്രട്ടറിയെയും സ്ഥലം മാറ്റിയിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയശേഷം ജീവനക്കാരെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്്. പ്ലാനിങ് ബോര്‍ഡിലെ അന്യായ സ്ഥലംമാറ്റങ്ങള്‍ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കേരള എന്‍ജിഒ യൂണിയന്‍ നേതൃത്വത്തില്‍ ബോര്‍ഡ് ആസ്ഥാനത്ത് വമ്പിച്ച പ്രകടനവും യോഗവും നടത്തി. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ ഗീതാഗോപാല്‍ ഉദ്ഘാടനം

    ReplyDelete
  3. പാലക്കാട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ അന്യായമായിസ്ഥലംമാറ്റി ജീവനക്കാരെ പീഡിപ്പിക്കുന്നതില്‍ എന്‍ജിഒ യൂണിയനുള്‍പ്പെടെയുള്ള സര്‍വീസ് സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെ എക്സൈസ് വകുപ്പിലും അന്യായസ്ഥലംമാറ്റത്തിന് നീക്കം. കള്ളുകച്ചവടത്തില്‍ പ്രമുഖനായ ഒരു കോണ്‍ഗ്രസ്നേതാവിന്റെ താല്‍പ്പര്യത്തിനനുസരിച്ചാണ് ജീവനക്കാരെ സ്ഥലംമാറ്റനീക്കം നടത്തുന്നത്. സ്ഥലം മാറ്റപ്പെടേണ്ട ജീവനക്കാരുടെ ലിസ്റ്റ് കോണ്‍ഗ്രസ്നേതാവ് എക്സൈസിലെ ഉന്നതഉദ്യോഗസ്ഥനു സമര്‍പ്പിച്ചതായാണ് വിവരം. പ്രധാനമായും പാലക്കാട്, ചിറ്റൂര്‍ , നെന്മാറ സര്‍ക്കിളുകള്‍ വരുതിയില്‍ നിര്‍ത്താനാണ് നേതാവിന്റെ ശ്രമം. കള്ളുഷാപ്പുകള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ ലേലംചെയ്യാനുള്ള യുഡിഎഫ്സര്‍ക്കാരിന്റെ തീരുമാനം വന്നതോടെയാണ് ജനപ്രതിനിധിയായ നേതാവ് രംഗത്തിറങ്ങിയത്. കള്ളുഷാപ്പുകള്‍ നടത്തുന്നതില്‍നിന്ന് സഹകരണസംഘങ്ങളെ ഒഴിവാക്കാനും യുഡിഎഫ്സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗ്രൂപ്പടിസ്ഥാനത്തില്‍ കള്ളുഷാപ്പ് ലേലംചെയ്യുമ്പോള്‍ ഷാപ്പുകള്‍ സ്വന്തം നിയന്ത്രണത്തിലാക്കാനാണ് നേതാവിന്റെ ഉദ്ദേശ്യം. ഇത് സാധ്യമാകണമെങ്കില്‍ എക്സൈസ്വകുപ്പിലെ ജീവനക്കാര്‍ ആജ്ഞാനുവര്‍ത്തികളാവണം. ഇതിനാണ് ജീവനക്കാരുടെ നിയമനത്തില്‍ ഇടപെടാന്‍ നേതാവ് തയ്യാറായിട്ടുള്ളത്.

    ചിറ്റൂര്‍ , നെന്മാറ സര്‍ക്കിളുകളുടെ പരിധിയില്‍നിന്നാണ് അന്യജില്ലകളിലേക്ക് കള്ള് കൊണ്ടുപോകുന്നത്. കേരളത്തില്‍ കള്ളുവ്യവസായം നിലനില്‍ക്കുന്നതുതന്നെ ചിറ്റൂര്‍മേഖലയിലെ കള്ളിനെ ആശ്രയിച്ചാണ്. ഈ രണ്ടു സര്‍ക്കിളുകളിലും തന്റെ ആജ്ഞകളനുസരിക്കുന്ന ജീവനക്കാരെ നിയമിച്ചാല്‍ കള്ളുവ്യവസായത്തില്‍ നഷ്ടപ്പെട്ട നിയന്ത്രണവും അനധികൃതവരുമാനവും തിരിച്ചുകിട്ടും. ഇതിനായി ചിറ്റൂര്‍ , നെന്മാറ സര്‍ക്കിള്‍ അധീനതയിലാക്കുകയെന്നതാണ് നേതാവിന്റെ ലക്ഷ്യം. ചിറ്റൂര്‍ എക്സൈസ് സര്‍ക്കിളില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ , ഒരു എക്സൈസ് ഇന്‍സ്പെക്ടര്‍ , രണ്ടു പ്രിവന്റീവ് ഓഫീസര്‍മാര്‍ , ഒരു ഡ്രൈവര്‍ , അഞ്ച് ഗാര്‍ഡുമാര്‍ എന്നിവരാണുള്ളത്. ചിറ്റൂര്‍ റേഞ്ചോഫീസില്‍ ഒരു എക്സൈസ് ഇന്‍സ്പെക്ടര്‍ , ഒരു അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ , നാല് പ്രിവന്റീവ് ഓഫീസര്‍മാര്‍ , 15 ഗാര്‍ഡുമാര്‍ എന്നിവരുമാണുള്ളത്. ഈ തസ്തികകളില്‍ നിര്‍ബന്ധമായും താന്‍ നിര്‍ദേശിച്ചവരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് നേതാവ് ലിസ്റ്റ് നല്‍കിയിട്ടുള്ളത്. ഒപ്പം പാലക്കാട് എക്സൈസ് സര്‍ക്കിളിന്റെ പരിധിയില്‍ നിയമിക്കപ്പെടേണ്ട ജീവനക്കാരുടെ ലിസ്റ്റും നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ്സര്‍ക്കാരിന്റെ ഭരണകാലത്ത് ബിനാമിപേരിലാണ് നേതാവ് കള്ളുകച്ചവടം നടത്തിയിരുന്നത്. ഇനിമുതല്‍ അത് പരസ്യമായി നടത്താന്‍ കഴിയും. കള്ളുഷാപ്പുകള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ ലേലംചെയ്യുമെന്ന എക്സൈസ്മന്ത്രിയുടെ തീരുമാനം ജില്ലയിലെ അബ്കാരികളായ കോണ്‍ഗ്രസ്നേതാക്കളുടെ കള്ളുകച്ചവടം പ്രോത്സാഹിപ്പിക്കാന്‍കൂടിയാണ്.

    ReplyDelete