ആരോഗ്യമന്ത്രിക്കു പിന്നാലെ വിദ്യാഭ്യാസമന്ത്രിയും മെഡിക്കല്‍ പിജി സീറ്റ് ത്യജിച്ചതോടെ മെറിറ്റ് സീറ്റുകള്‍ വില്‍ക്കാന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി യുഡിഎഫ് നടത്തിയ ഗൂഢാലോചനയാണ് മറനീക്കിയത്. 70 മെറിറ്റ് സീറ്റ് വിറ്റ് കോടിക്കണക്കിനു രൂപ സ്വന്തമാക്കാന്‍ സ്വാശ്രയമാനേജ്മെന്റുകള്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമര്‍ഥമായി അവസരം ഒരുക്കുകയായിരുന്നു. മെയ് 30ന് പിജി അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കണമെന്ന കാര്യം അറിഞ്ഞില്ലെന്നു നടിച്ചാണ് ഇതുവരെ നടക്കാത്ത സീറ്റ് കുംഭകോണത്തിന് സര്‍ക്കാര്‍ അരങ്ങൊരുക്കിയത്. പ്രവേശനപട്ടിക പ്രസിദ്ധപ്പെടുത്താന്‍ തന്റെ സര്‍ക്കാരിന് സമയം കിട്ടിയില്ലെന്ന തൊടുന്യായമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയത്. മെഡിക്കല്‍ പ്രവേശനകാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത് ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാരാണ്. മക്കള്‍ക്ക് പിജി സീറ്റ് തരപ്പെടുത്തിയ ഇവര്‍ മെറിറ്റ് സീറ്റ് പട്ടിക പ്രസിദ്ധപ്പെടുത്തേണ്ടിയിരുന്നത് അറിഞ്ഞില്ലെന്ന പരിഹാസ്യമായ വാദമാണ് ഉയര്‍ത്തുന്നത്.
62 പിജി ഡിഗ്രി സീറ്റും എട്ട് പിജി ഡിപ്ലോമ സീറ്റുമാണ് നടപ്പു വര്‍ഷം സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്നത്. മെഡിക്കല്‍ പിജി കോഴ്സുകളില്‍ പകുതി സീറ്റിലേക്ക് മെറിറ്റ് ക്വോട്ടയില്‍നിന്ന് അലോട്ട്മെന്റ് നടത്തുമെന്നും അതിന് സീറ്റുകള്‍ മാറ്റിയ വിവരം സര്‍ക്കാരിനെ അറിയിക്കണമെന്നും ഏപ്രില്‍ ഏഴിന് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ക്കും കത്ത് നല്‍കിയിരുന്നു. ഇതനുസരിച്ച് അലോട്ട്മെന്റ് പട്ടിക തയ്യാറാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആദ്യഘട്ട അലോട്ട്മെന്റ് ഏപ്രില്‍ 15ന് നടന്നു. സ്വാഭാവികമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കാണ് പ്രവേശനം നടന്നത്. മെയ് രണ്ടാംവാരം ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനു കീഴിലെ നാല് കോളേജും 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുത്ത് കത്ത് നല്‍കി. മെയ് 21നാണ് ഈ കോളേജുകള്‍ക്ക് ആരോഗ്യ സര്‍വകലാശാല പിജി കോഴ്സിന് എന്‍ഒസി നല്‍കിയത്. മെയ് അവസാനമാണ് രണ്ടാംഘട്ട അലോട്ട്മെന്റ് നടത്തേണ്ടിയിരുന്നത്. ഈ ചുമതലയില്‍നിന്നാണ് യുഡിഎഫ് ഒഴിഞ്ഞുമാറിയത്.
മെയ് 23ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ചുമതലയേറ്റു. 24ന് നടന്ന സ്വാശ്രയമാനേജ്മെന്റുകളുടെ യോഗത്തില്‍ മെയ് 30നു മുമ്പ് മെറിറ്റ് ക്വോട്ടയിലെ പിജി പ്രവേശനം പൂര്‍ത്തിയാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ , സര്‍ക്കാര്‍ അനങ്ങിയില്ല. ഒരാഴ്ചത്തെ സമയം കിട്ടിയിട്ടും മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍നിന്ന് ഓപ്ഷന്‍ സ്വീകരിച്ച് അലോട്ട്മെന്റ് നടത്തിയില്ല. ആരോഗ്യമന്ത്രിയുടെ മകള്‍ മാനേജ്മെന്റ് സീറ്റിലാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയതെങ്കില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ മകന്‍ നഹാസ് നഹയ്ക്ക് തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജിലെ സര്‍ക്കാര്‍ മെറിറ്റ് ക്വോട്ടയിലലാണ് പ്രവേശനം തരപ്പെടുത്തിയത്. അത് മെയ് 31നാണ്. യുഡിഎഫ് അധികാരമേറ്റശേഷം നടന്ന അധികാരദുര്‍വിനിയോഗങ്ങളില്‍ ഒന്നുമാത്രമാണ് പിജി സീറ്റ് കുംഭകോണം. സീറ്റ് വില്‍പ്പന പുറത്തുവന്ന് ദിവസങ്ങളോളം അബ്ദുറബ്ബ് മകന്റെ പ്രവേശനകാര്യം തുറന്നുപറഞ്ഞിരുന്നില്ല. എതിര്‍പ്പ് ശക്തമായപ്പോഴാണ് മന്ത്രിപദവി സുരക്ഷിതമാക്കാന്‍ സീറ്റ് ത്യജിക്കുന്നതായി പ്രഖ്യാപിച്ചത്.
ഡിവൈഎഫ്ഐ നേതാവ് വി വി രമേശന്റെ മകളുടെ എംബിബിഎസ് പ്രവേശനവും പിജി സീറ്റ് കച്ചവടവും കൂട്ടിക്കുഴച്ച് യുഡിഎഫിനെ വെള്ളപൂശാനാണ് ഇപ്പോഴത്തെ ശ്രമം. മന്ത്രിമാരുടെ മക്കളുടെ പിജി പ്രവേശനം അധികാരദുര്‍വിനിയോഗമാണ്. എന്‍ആര്‍ഐ ക്വോട്ടയിലാണ് രമേശന്റെ മകള്‍ പ്രവേശനം നേടിയത്. അത് വ്യവസ്ഥകള്‍ പാലിച്ചായിരുന്നെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിലുയരുന്നത് ധാര്‍മികതയുടെ വശംമാത്രമാണ്. ഡിവൈഎഫ്ഐ നേതാവിന്റെ മകള്‍ ഇത്തരത്തില്‍ പ്രവേശനം തേടണമായിരുന്നോഎന്ന ചോദ്യത്തിനേ ഇവിടെ പ്രസക്തിയുള്ളൂ. ചെയ്തത് ശരിയായില്ലെന്ന് രമേശന്‍ പറയുകയും ചെയ്തു. അലോട്ട്മെന്റ് പട്ടിക പൂഴ്ത്തി സീറ്റ് കച്ചവടത്തിന് സാഹചര്യമൊരുക്കിയതും അതിലൊന്ന് വിദ്യാഭ്യാസമന്ത്രിയുടെ മകന്‍ നേടിയതും നിസ്സാരമാക്കാനാണ് യുഡിഎഫും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്.
ദേശാഭിമാനി 120611

ReplyDelete