കല്‍പിത സര്‍വകലാശാല എന്ന പ്രഖ്യാപനത്തിന്റെ മറവില്‍ സര്‍ക്കാര്‍ക്വാട്ടയില്‍നിന്നും ആരെയും പ്രവേശിപ്പിക്കില്ലെന്ന നിഷേധാത്മക സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ പറഞ്ഞു. എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥിപ്രവേശനത്തില്‍ സാമൂഹ്യനീതിയും മെറിറ്റും പാലിക്കണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ്-എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു രാജന്‍.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ 2008-ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഏതു സ്വാശ്രയസ്ഥാപനവും പ്രവേശനകാര്യത്തില്‍ പാലിക്കേണ്ടുന്ന നിയമങ്ങളെ സംബന്ധിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ കാര്യങ്ങള്‍ വളച്ചൊടിക്കുകയും കാറ്റില്‍പറത്തുകയുമാണ് അധികാരികള്‍ ചെയ്യുന്നത്.
അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് പൊതുസമൂഹം നല്‍കുന്ന അംഗീകാരത്തിനനുസരിച്ച് സാമൂഹ്യനീതിയും അവസരങ്ങളും നല്‍കുന്നതിന് ഇന്‍സ്റ്റിറ്റിയൂട്ടിന് ബാധ്യതയുണ്ട്. ഇതിനുപകരം ഫീസിന്റെയും ഡെപ്പോസിറ്റിന്റെയും പേരില്‍ കേട്ടുകേള്‍വിയില്ലാത്ത പകല്‍ക്കൊള്ള നടത്തുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല.
കല്‍പിത സര്‍വകലാശാല എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും അമൃത ഇന്‍സ്റ്റിറ്റിയൂട്ട് പുലര്‍ത്തേണ്ട സാമൂഹ്യബാധ്യതകള്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആക്ഷേപങ്ങള്‍ പരിശോധിക്കപ്പെടണമെന്ന് രാജന്‍ പറഞ്ഞു.
എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി സി സന്‍ജിത്ത് അധ്യക്ഷതവഹിച്ചു. എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പ്രദീപ്കുമാര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണ്‍, എ ഐ വൈ എഫ് ജില്ലാപ്രസിഡന്റ് ടി എം ഹാരിസ് തുടങ്ങിയവരും സംസാരിച്ചു.
janayugom 150611

ReplyDelete