റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് യുപിഎ സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കിയെന്ന് കണ്ടെത്തിയ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സിഎജി) റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുന്നത് വൈകിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ജൂണ്‍ എട്ടിന് പെട്രോളിയംമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിന് മറുപടി നല്‍കുന്നത് വൈകിപ്പിച്ച് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത് ഒഴിവാക്കാനാണ് ശ്രമം. ദേശീയ സാങ്കേതിക ഗവേഷണസ്ഥാപനം പൈലറ്റില്ലാ വിമാനം വാങ്ങി 450 കോടി രൂപ തുലച്ചുവെന്നാരോപിക്കുന്ന സിഎജി റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ ഇതുവരെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല.
രണ്ടാഴ്ചയ്ക്കകം സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമെന്നാണ് തിങ്കളാഴ്ച ഇറക്കിയ പ്രസ്താവനയില്‍ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതകമന്ത്രാലയം അറിയിച്ചത്. എന്നാല്‍ , ചൊവ്വാഴ്ച ഉന്നത പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞത് മറുപടി നല്‍കാന്‍ അഞ്ച്-ആറ് ആഴ്ചയെടുക്കുമെന്നാണ്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പുതിയതായി നിയമിക്കപ്പെട്ടവരായതിനാലാണ് ഇത്രയും കാലതാമസമെന്നും അവര്‍ പറഞ്ഞു. പെട്രോളിയം-പ്രകൃതിവാതകമന്ത്രി എസ് ജയ്പാല്‍ റെഡ്ഡി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ടതിനുശേഷമാണ് കൂടുതല്‍ സമയമെടുക്കുമെന്ന വിവരം മന്ത്രാലയ ഉദ്യേഗസ്ഥര്‍ പുറത്തുവിട്ടത്.
ചൊവ്വാഴ്ച രാവിലെയാണ് ജയ്പാല്‍ റെഡ്ഡി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. എന്നാല്‍ , കൂടിക്കാഴ്ചയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ജയ്പാല്‍ റെഡ്ഡി വിസമ്മതിച്ചു. മുരളീദേവ്റ പെട്രോളിയം മന്ത്രിയായിരിക്കെയാണ് റിലയന്‍സിനും കെയിന്‍ എനര്‍ജിക്കും മറ്റും വഴിവിട്ട് സഹായം നല്‍കിയതായി സിഎജി ആരോപിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോകാര്‍ബണും ഗുരുതരമായ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടു ആരോപിക്കുന്നു. റിലയന്‍സിനും മറ്റും വന്‍സാമ്പത്തിക നേട്ടം ലഭിച്ചുവെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സിഎജി ആവശ്യപ്പെട്ടരുന്നു. എന്നാല്‍ , അത് സംബന്ധിച്ച ഒരുനീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മറിച്ച് സിഎജിയുടെ വാദങ്ങളെ പൂര്‍ണമായും ഖണ്ഡിച്ച് മറുപടി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.വിദേശത്തുള്ള നാലു ലക്ഷം കോടി രൂപയുടെ കള്ളപ്പണം രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരണം. ഇക്കാര്യങ്ങള്‍ക്കായി സമരംചെയ്തത് പാപമല്ലെന്നും രാംദേവ് പറഞ്ഞു.
വി ബി പരമേശ്വരന്‍ deshabhimani 150611

ReplyDelete