മത്‌സ്യത്തൊഴിലാളി ക്ഷേമം ലക്ഷ്യമാക്കി കഴിഞ്ഞ 25 വര്‍ഷക്കാലം പ്രവര്‍ത്തിച്ചുവന്ന പ്രത്യേക ഫിഷറീസ് മന്ത്രാലയം നിര്‍ത്തിയ യു ഡി എഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ മത്‌സ്യത്തൊഴിലാളികളെയും മത്‌സ്യമേഖലയെയും അപമാനിച്ചിരിക്കുകയാണെന്ന് കേരള മത്‌സ്യത്തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) ആരോപിച്ചു.
കയറ്റുമതിയിലൂടെ വിദേശനാണ്യശേഖരം ലഭ്യമാക്കുന്ന മത്‌സ്യമേഖല വില്‍പന നികുതി, എക്‌സൈസ് തീരുവയിനത്തിലും നല്ലൊരു തുക സംസ്ഥാന ഖജനാവിന് സംഭാവനചെയ്യുന്നുണ്ട്.
മത്‌സ്യത്തൊഴിലാളി മേഖലയുടെ പ്രത്യേക ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നടപ്പാക്കുന്നതിനാണ് ഫിഷറീസ് മന്ത്രാലയവും ഫിഷറീസ് മന്ത്രിയെയും നിയമിച്ചിരുന്നത്. പുതിയ യുഡിഎഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രി കൈകാര്യംചെയ്യുന്ന 17 വകുപ്പുകളില്‍ ഒന്നുമാത്രമാണ് ഫിഷറീസ്.
ഫിഷറീസ് മന്ത്രാലയവും മന്ത്രിയും ഉള്ളതുകൊണ്ട കഴിഞ്ഞ 25 വര്‍ഷക്കാലം മത്‌സ്യത്തൊഴിലാളിമേഖലയുടെ ഉന്നമനത്തിനായി കടാശ്വാസ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞത്. മത്‌സ്യത്തൊഴിലാളി മേഖലയെ തകര്‍ക്കുന്ന യുഡിഎഫ് നടപടിക്കെതിരെ മത്‌സ്യത്തൊഴിലാളി മേഖല ഒന്നടങ്കം പ്രതികരിക്കണമെന്ന് കേരള സ്‌റ്റേറ്റ് മത്‌സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ ഐ ടി യു സി) ജനറല്‍ സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു.
കേന്ദ്രത്തില്‍ പ്രത്യേക ഫിഷറീസ് മന്ത്രാലയം ആരംഭിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഫിഷറീസ്മന്ത്രാലയം നിര്‍ത്തലാക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക ഫിഷറീസ് മന്ത്രിയെ നിയമിക്കാന്‍ തയ്യാറാവണമെന്നും മത്‌സ്യത്തൊഴിലാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
ജനയുഗം 150611

ReplyDelete