സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ് അടക്കം ഹിന്ദുത്വഭീകരരായ അഞ്ചുപ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. അസീമാനന്ദിന് പുറമെ ആര്‍എസ്എസ് നേതാവായിരുന്ന കൊല്ലപ്പെട്ട സുനില്‍ ജോഷി, ലോകേഷ് ശര്‍മ, സന്ദീപ് ഡാങ്കെ, രാമചന്ദ്ര കലസങ്ര എന്നിവരെ പ്രതിചേര്‍ത്ത് ഹരിയാനയിലെ പാഞ്ച്കുലയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അസീമാനന്ദും ലോകേഷ് ശര്‍മയും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മറ്റു പ്രതികള്‍ ഒളിവിലും. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ പത്തുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. സംഝോത എക്സ്പ്രസ് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രഗ്യാസിങിനെ ഒഴിവാക്കിയാണ് കുറ്റപത്രം. മാലെഗാവ് സ്ഫോടനക്കേസിലും സുനില്‍ ജോഷിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ പ്രഗ്യാസിങ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സംഝോത സ്ഫോടനത്തില്‍ പ്രഗ്യാസിങിനുള്ള പങ്ക് അന്വേഷിക്കുകയാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. മാലെഗാവ് സ്ഫോടനശേഷം ഹിന്ദുത്വഭീകരര്‍ പ്രതിപ്പട്ടികയില്‍ വരുന്ന പ്രധാന കേസാണിത്.
മാലെഗാവ്, മെക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ, സംഝോത എക്സ്പ്രസ് തുടങ്ങിയ സ്ഫോടനങ്ങളിലും ഹിന്ദുത്വഭീകരരുടെ പങ്ക് വ്യക്തമായിരുന്നു. 2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപ്പത്തിനുസമീപമുണ്ടായ സ്ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഡല്‍ഹി-ലാഹോര്‍ സംഝോത എക്സ്പ്രസ് സര്‍വീസ് അട്ടിമറിച്ച് ഇന്തോ-പാക്ക് സമാധാനശ്രമങ്ങള്‍ തകര്‍ക്കുകയായിരുന്നു ഹിന്ദുത്വ ഭീകരുടെ ലക്ഷ്യം. ഇന്ത്യക്കാര്‍ക്ക് പുറമെ തീവണ്ടിയില്‍ യാത്ര ചെയ്തിരുന്ന 43 പാക്ക് പൗരന്മാരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക ഭീകരരാണെന്നായിരുന്നു അന്വേഷണ ഏജന്‍സികളുടെ ആദ്യനിഗമനം. മാലെഗാവ് സ്ഫോടനത്തില്‍ പ്രഗ്യാസിങിനും ഹിന്ദുത്വഭീകരര്‍ക്കുമുള്ള പങ്ക് പുറത്തായതാണ് നിര്‍ണായക വഴിത്തിരിവായത്. കേസ് ഏറ്റെടുത്ത എന്‍ഐഎ സംഝോത സ്ഫോടനത്തിന് പിന്നിലും പ്രഗ്യാസിങിന് ബന്ധമുള്ള ഹിന്ദുത്വഭീകരരാണെന്ന് കണ്ടെത്തുകയായിരുന്നു.
ഗുജറാത്തില്‍ അസീമാനന്ദിന്റെ പ്രവര്‍ത്തനമേഖലയായ ഡാങ്സ് വനത്തില്‍ 2006 ഫെബ്രുവരിയിലും വത്സാഡില്‍ ഭരത് രതേശ്വര്‍ എന്ന വ്യക്തിയുടെ വസതിയില്‍ 2006 ജൂണിലും ഹിന്ദുത്വ ഭീകരര്‍ ഒത്തുചേര്‍ന്നാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. അസീമാനന്ദായിരുന്നു മുഖ്യസൂത്രധാരന്‍ . സുനില്‍ ജോഷിയടക്കമുള്ള പ്രതികള്‍ക്ക് പണവും മറ്റും നല്‍കി സഹായിച്ചത് അസീമാനന്ദാണ്. സുനില്‍ ജോഷി പൊലീസിന്റെ വലയിലാകുമെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഹിന്ദുത്വഭീകരരര്‍ തന്നെ കൊലപ്പെടുത്തുകയായിരുന്നു. പ്രഗ്യാസിങാണ് സുനില്‍ജോഷി വധം ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഝോത സ്ഫോടനത്തിലെ പങ്കാളിത്തം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ സമ്മതിച്ച അസീമാനന്ദ് പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചുവടുമാറി.
(എം പ്രശാന്ത്)
deshabhimani 210611

ReplyDelete