നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെതുടര്‍ന്ന് സംസ്ഥാനത്ത് ബിജെപിയില്‍ രൂക്ഷമായ ഗ്രൂപ്പുപോര് കാസര്‍കോട് ജില്ലയില്‍ പൊട്ടിത്തെറിയിലേക്ക്. തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്കിനേച്ചൊല്ലി വിവാദമുയര്‍ന്നുകഴിഞ്ഞു. ഇത്തവണ നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്ന വലിയ പ്രതീക്ഷയുമായാണ് ജില്ലയിലെ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മത്സരിച്ചത്. മഞ്ചേശ്വരം സീറ്റ് പിടിക്കാന്‍ ഇവിടെവന്ന് താമസമാക്കിയ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തോല്‍വിയെത്തുടര്‍ന്ന് കോഴിക്കോട്ടേക്ക് തിരികെപോയി. കെ സുരേന്ദ്രന്‍ രണ്ടുവര്‍ഷം മുമ്പ് കുടുംബസമേതം കാസര്‍കോട് താമസം തുടങ്ങിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വാടകവീടെടുത്ത് കുട്ടികളെ ഇവിടുത്തെ സ്കൂളുകളില്‍ ചേര്‍ത്തിരുന്നു. മഞ്ചേശ്വരത്ത് തോറ്റതോടെ സുരേന്ദ്രന്‍ മക്കളുടെ ടി സി വാങ്ങി കോഴിക്കോട്ടേക്ക് തിരിച്ചുപോയതില്‍ പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശനമാണുയര്‍ത്തുന്നത്.
സുരേന്ദ്രന്‍ കാസര്‍കോട് താമസം തുടങ്ങിയതോടെ ബിജെപിയില്‍ ഗ്രൂപ്പുപോരും സജീവമാക്കിയിരുന്നു. മുതിര്‍ന്ന നേതാവ് മടിക്കൈ കമ്മാരനെപ്പോലുള്ളവരെ അകറ്റിനിര്‍ത്തി. ജില്ലക്കാരനായ സംസ്ഥാന ട്രഷററെയും പ്രവര്‍ത്തനങ്ങളില്‍ അടുപ്പിച്ചില്ല. ജില്ലാകമ്മിറ്റി യോഗം ചേരാതെ ഏതാനും ആളുകള്‍ ചേര്‍ന്ന കോക്കസിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനമെന്നും ഒരു വിഭാഗം ആരോപിക്കുന്നു. സുരേന്ദ്രനുപകരം ജില്ലയിലെ നേതാക്കളിലൊരാള്‍ മഞ്ചേശ്വരത്ത് മത്സരിച്ചതെങ്കില്‍ വിജയിക്കാന്‍ കഴിയുമായിരുന്നുവെന്നും ഈ വിഭാഗം പറയുന്നു.
തെരഞ്ഞെടുപ്പ് അവലോകനത്തിനു ചേര്‍ന്ന കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റികളില്‍ ഫണ്ട് വിനിയോഗത്തേക്കുറിച്ച് ചൂടേറിയ ചര്‍ച്ച നടന്നു. ലക്ഷക്കണക്കിന് രൂപ സ്വരൂപിച്ചെങ്കിലും അതിനൊന്നും കണക്കില്ലെന്നാണ് ആരോപണം. ഫണ്ട് സംബന്ധിച്ച വിവരം ഭാരവാഹികള്‍പോലും അറിഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്‍ നിശ്ചയിച്ച ചിലര്‍ മാത്രമാണ് കൈകാര്യം ചെയ്തതെന്നുമാണ് കമ്മിറ്റികളില്‍ ഉയര്‍ന്ന വിമര്‍ശനം. കേന്ദ്രനേതൃത്വത്തില്‍നിന്നും കര്‍ണാടകത്തില്‍നിന്നും കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്ക് പണം ലഭിച്ചിട്ടുണ്ട്. ഇതിന്റെ സിംഹഭാഗവും കണക്കില്‍ വന്നിട്ടില്ലെന്നതും ചര്‍ച്ചയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫണ്ട് വിനിയോഗത്തിലും ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍ ശരിയല്ലെന്ന അഭിപ്രായത്തിനാണ് കാസര്‍കോട്ട് മുന്‍തൂക്കം. മഞ്ചേശ്വരത്തുണ്ടായ തോല്‍വി സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ശ്രീധന്‍പിള്ളയെ അനുകൂലിക്കുന്നവര്‍ പറയുന്നു.
deshabhimani 140611

ReplyDelete