ഭരണ രാഷ്ട്രീയനേതാക്കള്‍ രാഷ്ട്രീയ സൗകര്യപ്രകാരം അസത്യം പറയുന്നത് ഇന്ത്യ ധാരാളമായി കേള്‍ക്കാറുണ്ട്. എന്നാല്‍ , തങ്ങളുടെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ഔദ്യോഗിക രേഖകള്‍ ബോധപൂര്‍വം മറച്ചുവച്ചുകൊണ്ട് സുപ്രീംകോടതിയില്‍പോലും അസത്യം ബോധിപ്പിക്കുന്നത് അപൂര്‍വമായേ ഉണ്ടായിട്ടുള്ളൂ. അത്തരമൊരു അപൂര്‍വതയാണ് കേന്ദ്ര വിജിലന്‍സ് കമീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുള്ളത്. കേന്ദ്ര വിജിലന്‍സ് കമീഷണര്‍ നിയമനത്തിന്റെ സാധുത പരിശോധിച്ച സുപ്രീംകോടതി, സിവിസി ആയി നിയമിതനായ ആള്‍ക്കുമേല്‍ വിജിലന്‍സ് അന്വേഷണം നിലവിലുണ്ടായിരുന്നത് നിയമനവേളയില്‍ ശ്രദ്ധയില്‍പെട്ടിരുന്നില്ലേ എന്ന് യുപിഎ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. അങ്ങനെയൊരു കേസുള്ളതായി ശ്രദ്ധയില്‍പെട്ടിരുന്നില്ല എന്നാണ് സുപ്രീംകോടതിയെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഓഫീസ് അറിയിച്ചത്.
പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച അഴിമതിക്കേസ് നിലവിലുള്ള കാര്യം കേരള സര്‍ക്കാര്‍ യഥാസമയംതന്നെ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി പിന്നീട് വെളിപ്പെട്ടു. ഇതേത്തുടര്‍ന്ന് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഏറെ തര്‍ക്കവിതര്‍ക്കങ്ങള്‍ നടന്നു. കേസുള്ള കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് കത്തയച്ചിരുന്നതായി കേരളം. അങ്ങനെയൊരു കത്തേയില്ലെന്ന് കേന്ദ്രം. ഏതായാലും, കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ അവിശ്വസിച്ചുകൊണ്ട് സുപ്രീംകോടതി സിവിസി നിയമനം റദ്ദാക്കി. അപ്പോഴും വിവാദങ്ങള്‍ തുടര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ഉത്തരേന്ത്യയില്‍ ഒരാള്‍ വിവരാവകാശ നിയമപ്രകാരം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തെ ഇതിന്റെ നിജസ്ഥിതി തിരക്കിക്കൊണ്ട് സമീപിച്ചത്. മന്ത്രാലയത്തിന്റെ ആദ്യപ്രതികരണം ആ ഉള്ളടക്കത്തോടെ കേരളത്തില്‍നിന്ന് കത്ത് കിട്ടിയിട്ടില്ല എന്നായിരുന്നു. വിവരമാരാഞ്ഞ വ്യക്തി കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചുകൊണ്ട് രാഷ്ട്രീയമായി നീങ്ങിയപ്പോള്‍ കേന്ദ്ര പേഴ്സണല്‍ വകുപ്പുതന്നെ അദ്ദേഹത്തിന് മറുപടി കൊടുത്തു. ആ മറുപടിയിലാണ് 2008 മാര്‍ച്ച് 11നുതന്നെ കേരള സര്‍ക്കാര്‍ അഴിമതിക്കേസ് വിവരം കേന്ദ്രത്തെ അറിയിച്ചിരുന്നു എന്ന് സ്ഥിരീകരിച്ചത്. കേരളം അയച്ച കത്തിന്റെ പകര്‍പ്പ് വിവരം ചോദിച്ച വ്യക്തിക്ക് കൈമാറുകയുംചെയ്തു. ആ കത്ത് മറച്ചുവച്ചുകൊണ്ട് സുപ്രീംകോടതിയില്‍വരെ കള്ളം ബോധിപ്പിച്ചതെന്തിന്? ഉത്തരം പറയേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലക്കാരനായ മന്ത്രി മുതല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുവരെയുള്ളവരാണ്. രാഷ്ട്രീയ സൗകര്യപ്രകാരം സര്‍ക്കാര്‍ രേഖകളിലും ഇങ്ങനെ കള്ളക്കളി നടത്താമോ എന്ന ചോദ്യം അപ്പോഴും ബാക്കിനില്‍ക്കുന്നു.
deshabhimani editorial 140611

ReplyDelete