കോട്ടക്കല്‍(മലപ്പുറം): ജുഡീഷ്യറി അഴിമതി മുക്തമാക്കാന്‍ നാഷണല്‍ ജുഡീഷ്യല്‍ കമ്മിഷന്‍ രൂപീകരിക്കണമെന്ന് സി പി എം സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇ എം എസിന്റെ ലോകം ദേശീയ സെമിനാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് ജുഡീഷ്യറി നേരിടുന്ന വന്‍ വെല്ലുവിളി അഴിമതിയാണെന്നതിനാല്‍ എത്രയും പെട്ടെന്ന് കമ്മിഷന്‍ രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാലോചിതമായി പരിഷ്‌കരിക്കണം. ഇന്ത്യയില്‍ കള്ളപ്പണം ഒഴുകുകയാണ്. മാവോയിസ്റ്റുകളെയും തൃണമൂലിനെയും അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികള്‍ സ്വാധീനിച്ചാണ് ബംഗാളില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്തിയത്. ഇവര്‍ മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങി കേരളത്തിലും ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. നെഹ്‌റു സാമ്രാജ്യത്വ ശക്തികളെ എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യ ഭരിക്കുന്ന കോണ്‍ഗ്രസ് സാമ്രാജ്യത്വ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തില്‍ യു ഡി എഫ് നേടിയ വിജയം എന്തിനുമുള്ള ലൈസന്‍സല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു ഡി എഫ് സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് യു ഡി എഫ് പാവപ്പെട്ടവരായി കണക്കാക്കുന്നത്. യഥാര്‍ഥ പാവപ്പെട്ടവര്‍ പുറത്തു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ എം എസ് തലമുറകള്‍ ഓര്‍മിക്കുന്ന വ്യക്തിത്വമാണ്. എം എസ് പിയില്‍ മുസ്‌ലിംകളെ എടുക്കാതിരുന്ന കാലത്ത് സമരത്തിലൂടെ ന്യൂനപക്ഷങ്ങള്‍ക്കും എം എസ് പിയില്‍ സ്ഥാനം നല്കാന്‍ ഇ എം എസിന് കഴിഞ്ഞു. മുസ്‌ലിം പള്ളികള്‍ സ്ഥാപിക്കാനുണ്ടായിരുന്ന തടസങ്ങളെ അദ്ദേഹം വേരോടെ പിഴുതെറിഞ്ഞു. ഇന്നു കാണുന്ന കേരളത്തിനായി ജീവിതം ത്യജിച്ച നേതാവായിരുന്നു ഇ എം എസ് എന്ന് അദ്ദേഹം അനുസ്മരിച്ചു.
പാലോളി മുഹമ്മദുകുട്ടി അധ്യക്ഷത വഹിച്ചു. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, എന്‍ പി സത്യനാഥ്, ടി കെ ഹംസ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വി ഇര്‍ഫാന് പിണറായി വിജയന്‍ ഉപഹാരം നല്‍കി.
ജനയുഗം 150611
ജുഡീഷ്യറി അഴിമതി മുക്തമാക്കാന്‍ നാഷണല്‍ ജുഡീഷ്യല്‍ കമ്മിഷന്‍ രൂപീകരിക്കണമെന്ന് സി പി എം സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇ എം എസിന്റെ ലോകം ദേശീയ സെമിനാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete