ഏഷ്യാനെറ്റ് സാറ്റലെറ്റ് കമ്യൂണിക്കേഷന്‍ കരാര്‍ തൊഴിലാളികളുടെ സംസ്ഥാന സംഘടന രൂപീകരിക്കും
കൊല്ലം: ഏഷ്യാനെറ്റ് സാറ്റലെറ്റ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിനു കീഴില്‍ ഏഷ്യനെറ്റ് കേബിള്‍ ടിവി, ഏഷ്യാനെറ്റ് ഡാറ്റാലൈന്‍ , ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി പണിയെടുക്കുന്ന കരാര്‍ തൊഴിലാളികളുടെ സംസ്ഥാന അടിസ്ഥാനത്തിലുള്ള തൊഴില്‍ സംഘടന രൂപീകരിക്കും. സംഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായി എറണാകുളം സിഐടിയു ജില്ലാകമ്മിറ്റി ഓഫീസില്‍ ആലോചനായോഗം ചേര്‍ന്നു. വിവിധ ജില്ലകളില്‍നിന്നായി അമ്പതോളം പേര്‍ പങ്കെടുത്തു. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ കെ ദിവാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഏഷ്യാനെറ്റ് കേബിള്‍ ടിവി രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ന്യായമായ കൂലി ലഭിക്കുന്നില്ല. എട്ടു മണിക്കൂര്‍ പണിയെടുക്കുന്ന തൊഴിലാളിക്ക് 130 രൂപ മാത്രമാണ് വേതനം ലഭിക്കുന്നത്. ഏജന്‍സികളുടെയും എസിവിയില്‍ തൊഴിലെടുക്കുന്നവരുടെയും അവസ്ഥയും ഇതുതന്നെയാണ്. ഇത്തരം തൊഴിലാളി ചൂഷണ നടപടി അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു സംസ്ഥാനപ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥും സംസാരിച്ചു. കണ്‍വീനറായി കെ വി ഷാജിയെ തെരഞ്ഞെടുത്തു.
ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് കണ്‍വന്‍ഷന്‍
കൊച്ചി: ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് ആന്‍ഡ് അസോസിയേറ്റ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന കണ്‍വന്‍ഷന്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ ഉദ്ഘാടനംചെയ്തു. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ കീഴില്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന 2500 തൊഴിലാളികളുടെ ജീവിതസുരക്ഷയും തൊഴില്‍പരമായ നിയമപരിരക്ഷയും ആനുകൂല്യങ്ങളും നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കാനും സംസ്ഥാന കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി രഘുവരന്‍ , എസ് അജയകുമാര്‍ , ബൈജു വിജയനാഥ് എന്നിവര്‍ സംസാരിച്ചു. കെ വി ഷാജി അധ്യക്ഷനായി. ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് ആന്‍ഡ് അസോസിയേറ്റ്സ് യൂണിയന്‍ (സിഐടിയു) എന്ന പേരില്‍ പന്ത്രണ്ടംഗ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും കണ്‍വന്‍ഷന്‍ രൂപീകരിച്ചു. കെ വി ഷാജിയെ കണ്‍വീനറായി തെരഞ്ഞെടുത്തു.
ദേശാഭിമാനി 150611

ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍ വര്‍ക്കേഴ്സ് ആന്‍ഡ് അസോസിയേറ്റ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന കണ്‍വന്‍ഷന്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ ഉദ്ഘാടനംചെയ്തു. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ കീഴില്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന 2500 തൊഴിലാളികളുടെ ജീവിതസുരക്ഷയും തൊഴില്‍പരമായ നിയമപരിരക്ഷയും ആനുകൂല്യങ്ങളും നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കാനും സംസ്ഥാന കണ്‍വന്‍ഷന്‍ തീരുമാനിച്ചു
ReplyDelete