കേരളത്തിന്റെ ഇടക്കൊച്ചിസ്റ്റേഡിയത്തിനും അതിരപ്പിള്ളി പദ്ധതിക്കും കേന്ദ്രത്തിന്റെ അനുമതിയില്ല. കേന്ദ്രപരിസ്ഥിതിമന്ത്രി ജയറാംരമേശും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമായത്. തീരദേശപരിപാലനനിയമത്തിലും വിഴിഞ്ഞം പദ്ധതിക്കും ഇളവുകള്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം ചര്‍ച്ച ചെയ്യുകയാണ്. അതിരപ്പള്ളി സംബന്ധിച്ച് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദുമായി ജയറാം രമേശ് ചര്‍ച്ച നടത്തി. പദ്ധതിക്ക് അനുമതി നല്‍കാനാവില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്രമന്ത്രി. ശബരിമല മാസ്റ്റര്‍ പ്ലാനും അംഗീകാരം ലഭിച്ചേക്കില്ല. വിഴിഞ്ഞവും അതിരപ്പള്ളിയും ഇടക്കൊച്ചിയും ഉള്‍പ്പടെ ഏഴോളം പദ്ധതികള്‍ക്കുള്ള തടസ്സങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് കേരളം കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തെ സമീപിച്ചത്. ആദ്യഘട്ടം ചര്‍ച്ചയുടെ വിശദവിവരങ്ങള്‍ ജയറാംരമേശ് തന്നെ മാധ്യമങ്ങളെ അറിയിക്കുമെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരെ അറിയിച്ചു.തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി വിഴിഞ്ഞം സന്ദര്‍ശിച്ചു.
അതിരപ്പിള്ളിയേക്കാള്‍ മുന്‍ഗണന ചീമേനി നിലയത്തിനാകണം: കേന്ദ്രമന്ത്രി
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയേക്കാള്‍ ചീമേനി കല്‍ക്കരി നിലയത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍ പറഞ്ഞു. അതിരപ്പിള്ളിയില്‍നിന്ന് 163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനേ കഴിയു. എന്നാല്‍ , ചീമേനി പദ്ധതിയിലൂടെ 1310 മെഗാവാട്ട് വൈദ്യുതി ലഭിക്കും. കെഎസ്ഇബി എന്‍ജിനിയേഴ്സ് അസോസിയേഷന്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്ത്രണ്ടാം പദ്ധതിക്കാലത്ത് രാജ്യത്ത് വൈദ്യുതോല്‍പ്പാദനം 80,000 മെഗാവാട്ടായി ഉയരുമ്പോള്‍ ഇതിലേക്ക് ഒരു മെഗാവാട്ട് പോലും കേരളം നല്‍കുന്നില്ല. 2017ല്‍ സംസ്ഥാനത്തിന്റെ വൈദ്യുതാവശ്യം 3740 മെഗാവാട്ടും 2021ല്‍ 6000 മെഗാവാട്ടുമായി ഉയരും. ഇതു നേരിടാനുള്ള ശ്രമം ഉടനെ തുടങ്ങണം. പരിസ്ഥിതിയും വികസനവും ഒന്നിച്ചു പോകുന്ന വികസനമാണ് വേണ്ടത്. കൃഷ്ണ-ഗോദാവരി മേഖലകളില്‍നിന്ന് വാതകം ലഭിക്കുമെന്നതിനാല്‍ വാതകാധിഷ്ഠിത പ്ലാന്റുകള്‍ സ്ഥാപിക്കാനും ശ്രമിക്കണം. ആതിരപ്പള്ളിയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി ജയറാം രമേശുമായി ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജി എസ് അജിത്കുമാര്‍ അധ്യക്ഷനായി.
deshabhimani 130611
കേരളത്തിന്റെ ഇടക്കൊച്ചിസ്റ്റേഡിയത്തിനും അതിരപ്പിള്ളി പദ്ധതിക്കും കേന്ദ്രത്തിന്റെ അനുമതിയില്ല. കേന്ദ്രപരിസ്ഥിതിമന്ത്രി ജയറാംരമേശും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമായത്.
ReplyDelete