യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഒന്നാണ് സര്‍വകലാശാലയുടെ സ്വയംഭരണത്തിന് കത്തിവയ്ക്കല്‍ . കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രോ വൈസ്ചാന്‍സലറെ നിയമിക്കാന്‍ അര്‍ഹരായവരുടെ പാനല്‍ സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത് ഒന്നരവര്‍ഷം മുമ്പാണ്. യുപിഎ സര്‍ക്കാരിന്റെ പ്രതിനിധിയായ ചാന്‍സലര്‍ ശുപാര്‍ശയില്‍ ഒരു തീരുമാനവുമെടുത്തില്ല. ഫലത്തില്‍ കലിക്കറ്റ് സര്‍വകലാശാലയ്ക്ക് പിവിസി ഇല്ല. വൈസ് ചാന്‍സലര്‍ വിരമിക്കുന്നതിനു മുമ്പുതന്നെ വിസിയെ ശുപാര്‍ശചെയ്യാനുള്ള കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്സിറ്റി സെനറ്റിന്റെ പ്രതിനിധിയെ ചാന്‍സലര്‍ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചുകൊടുത്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് വിസിയെ നിയമിച്ചുകൂടെന്ന നിര്‍ബന്ധം കേന്ദ്രഭരണാധികാരികള്‍ക്കുണ്ടായിരുന്നു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്‍ അതിന്റെ പ്രതിനിധിയുടെ പേരയക്കാന്‍ താമസിപ്പിച്ചു. വിഷയം കോടതിയിലെത്തിയപ്പോള്‍ യുജിസി പേരയച്ചു. എന്നാല്‍ , കമ്മിറ്റി വിളിച്ചുകൂട്ടാന്‍ വകുപ്പുസെക്രട്ടറി തയ്യാറായില്ല. യുജിസി നിര്‍ദേശിച്ച ആള്‍ക്ക് സൗകര്യമില്ലെന്നതായിരുന്നു കാരണം. യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ മൈക്കിള്‍ തരകന് ചുമതല നല്‍കി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ ഡോ. മൈക്കിള്‍ തരകനെ ഒഴിവാക്കി വൈസ് ചാന്‍സലറുടെ ചുമതല വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കി. വൈസ് ചാന്‍സലര്‍ അക്കാദമീഷ്യനായിരിക്കണമെന്നാണ് യുജിസിയുടെ നിര്‍ദേശം. എന്നാല്‍ , അക്കാദമീഷ്യനായ ഡോ. മൈക്കിള്‍ തരകനെ ഒഴിവാക്കിയാണ് താല്‍ക്കാലിക വൈസ് ചാന്‍സലറുടെ ചുമതല ഐഎഎസ് ഉദ്യോഗസ്ഥന് നല്‍കിയത്. അദ്ദേഹം ഒരു ദിവസം യൂണിവേഴ്സിറ്റിയില്‍ വന്ന് ഫയല്‍ ഒപ്പുവച്ച് ഭരണത്തിന്റെ ഉത്തരവാദിത്തം നിറവേറ്റിയതായി പ്രഖ്യാപിച്ചു. നിലവിലുള്ള സിന്‍ഡിക്കറ്റിന്റെ പ്രവര്‍ത്തനം ഫലത്തില്‍ മരവിപ്പിച്ചുനിര്‍ത്തിയിരിക്കുകയാണ്. സിന്‍ഡിക്കറ്റ് വിളിച്ചുകൂട്ടാതെ സിന്‍ഡിക്കറ്റിന്റെ അധികാരം താല്‍ക്കാലിക വി സി പിടിച്ചടക്കിയിരിക്കുകയാണ്.
സിന്‍ഡിക്കറ്റിനാണ് സര്‍വകലാശാലയുടെ മുഖ്യഭരണച്ചുമതല. സര്‍വകലാശാലാ ആക്ട്, സ്റ്റാറ്റ്യൂട്ട്, ഓര്‍ഡിനന്‍സ്, ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമാനുസരണം ഭരണച്ചുമതല നിര്‍വഹിക്കേണ്ടത്. സര്‍വകലാശാലയ്ക്ക് സ്വയംഭരണാധികാരം (ഓട്ടോണമി) ഉണ്ടെന്നും അത് വളരെ പ്രധാനമാണെന്നുമാണ് അക്കാദമികസമൂഹത്തിന്റെ ഉറച്ച ധാരണ. എന്നാല്‍ , യുഡിഎഫ് ഭരണത്തില്‍ ഓട്ടോണമി എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെയും അവരുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥവൃന്ദത്തിന്റെയും സ്വേച്ഛാധിപത്യവാഴ്ചയാണ്. താല്‍ക്കാലിക വൈസ്ചാന്‍സലറുടെ ചുമതല വഹിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ധിക്കാരപരമായി സര്‍വകലാശാലയുടെ സ്റ്റാന്‍ഡിങ് കോണ്‍സലിനെ നിയമവിരുദ്ധമായി നീക്കംചെയ്തിരിക്കുകയാണ്. സ്റ്റാന്‍ഡിങ് കോണ്‍സലിനെ നിയമിച്ചത് സിന്‍ഡിക്കറ്റാണ്. മുഖ്യഭരണ നിര്‍വഹണ സമിതിയായ സിന്‍ഡിക്കറ്റ് എടുക്കുന്ന തീരുമാനം നടപ്പാക്കാന്‍ ബാധ്യതയുള്ള ആളാണ് വൈസ് ചാന്‍സലര്‍ . എന്നാല്‍ , സിന്‍ഡിക്കറ്റ് നിലവിലുള്ളപ്പോള്‍ സിന്‍ഡിക്കറ്റിനോട് ആലോചിക്കാതെ അധികാര ദുര്‍വിനിയോഗം നടത്തുകയാണ് താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ചെയ്തത്. ഇത്തരം നിയമവിരുദ്ധമായ നടപടികള്‍ ന്യായീകരിക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ തയ്യാറാകില്ലെന്ന് കണ്ടായിരിക്കണം അദ്ദേഹത്തെ നിയമവിരുദ്ധമായി ഒഴിവാക്കിയത്.
ഒരു സര്‍വകലാശാലയുടെ ഭരണം പിടിച്ചടക്കാന്‍ യുഡിഎഫിന് കുട പിടിക്കുകയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ചെയ്തത്. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നതിന്റെ ഉത്തമോദാഹരണമാണ് കേരളത്തില്‍ കണ്ടത്. യുഡിഎഫ് സര്‍ക്കാരും വിദ്യാഭ്യാസമന്ത്രിയും അവരുടെ താളത്തിനൊത്ത് തുള്ളുന്ന ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികള്‍ കലിക്കറ്റ് സര്‍വകലാശാലയില്‍ അടിച്ചേല്‍പ്പിച്ചത്. ഇതൊരു തുടക്കം മാത്രമാണ്. സര്‍വകലാശാലകളുടെ ജനാധിപത്യപരമായ ഭരണക്രമത്തിന്റെയും സ്വയംഭരണത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഈ നടപടികളെ അക്കാദമികസമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഇതിനെതിരെ രംഗത്തുവരാന്‍ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കണമെന്ന് താല്‍പ്പര്യമുള്ളവരെല്ലാം തയ്യാറാകുമെന്നാണ് ന്യായമായും പ്രതീക്ഷിക്കുന്നത്.
deshabhimani editorial

ReplyDelete