കണ്ണൂര്‍ സ്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് 68 ദിവസം. മില്‍ പ്രവര്‍ത്തനരഹിതമായതോടെ 550 തൊഴിലാളികളും കുടുംബങ്ങളും ദുരിതത്തില്‍ . ഐഎന്‍ടിയുസിയുടെ വികല നടപടിയാണ് മില്ലിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. അടച്ചിടല്‍ തുടര്‍ന്നാല്‍ മില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാനും നീക്കമുണ്ട്. നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ കീഴിലുള്ളതാണ് കണ്ണൂര്‍ സ്പിന്നിങ് മില്‍ . തൊഴിലാളികളില്‍ മുന്നൂറോളം പേര്‍ സ്ത്രീകളാണ്. രണ്ടു വര്‍ഷമായി പരാതിയില്ലാതെ സ്ത്രീതൊഴിലാളികള്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്നതാണ്. ഈ ഘട്ടത്തിലാണ് ഐഎന്‍ടിയുസി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന്, സ്ത്രീതൊഴിലാളികളെ രാത്രി പത്തുമുതല്‍ രാവിലെ 6.30വരെയുള്ള ഷിഫ്റ്റില്‍ ജോലിചെയ്യിക്കുന്നത് ഏപ്രില്‍ ഏഴിന് കോടതി വിലക്കി. കോടതിവിധിയനുസരിച്ച് ഷിഫ്റ്റ് ക്രമീകരിക്കാനുള്ള മാനേജ്മെന്റ് ശ്രമം പരാജയപ്പെട്ടതോടെ മില്ലിന്റെ പ്രവര്‍ത്തനം നിലച്ചു. ഇപ്പോള്‍ സാങ്കേതികമായി ഓഫിസ്പ്രവര്‍ത്തനമാണ് നടക്കുന്നത്. മില്‍ പൂട്ടിയതോടെ പുരുഷതൊഴിലാളികളിലേറെയും മറ്റു ജോലിക്ക് പോവുകയാണ്. സ്ത്രീകളാകട്ടെ, പഞ്ഞമാസത്തിലും കമ്പനി തുറക്കുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ്. രണ്ടുമാസം കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള മില്‍ തുറപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരോ ജനപ്രതിനിധികളോ പൂട്ടിക്കാന്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് യൂണിയനോ ശ്രമിക്കുന്നില്ല.
മില്ലില്‍ നിന്ന് പിരിഞ്ഞുപോയവരെ ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള സൊസൈറ്റി ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ചതും ഇതിനിടെ പുറത്തായി. എന്‍ടിസിയുടെ സംസ്ഥാനത്തെ കേരളലക്ഷ്മി മില്‍ , അളഗപ്പ ടെക്സ്റ്റൈല്‍ മില്‍ എന്നിവ ഇതേകാര്യം ഉന്നയിച്ച് ഫെബ്രുവരി 26ന് പൂട്ടിച്ചിരുന്നു. അവിടെ ഐഎന്‍ടിയുസിയും ബിഎംഎസുമായിരുന്നു പരാതിക്കാര്‍ . തുടര്‍ന്നാണ്് കണ്ണൂര്‍ സ്പിന്നിങ് മില്ലിന് നേരെ തിരിഞ്ഞത്. കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്റ നേതൃത്വത്തിലുള്ള ഐഎന്‍ടിയുസി യൂണിയനാണ് മാര്‍ച്ച് എട്ടിന് കോടതിയെ സമീപിച്ചത്. 60 കോടി രൂപ ചെലവിലുള്ള നവീകരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് മില്‍ പൂട്ടിയത്. രണ്ടാംഘട്ട വികസനത്തിന് 68 കോടിയുടെ പദ്ധതി ടെന്‍ഡറായി. പുതിയ കെട്ടിടം നിര്‍മിച്ചു. ഇവിടെ സ്ഥാപിക്കാന്‍ 2.5 കോടിയുടെ യന്ത്രങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. അടച്ചിടല്‍ തുടര്‍ന്നാല്‍ രണ്ടാംഘട്ടവികസനപദ്ധതി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും. ഇതിന് അണിയറനീക്കം സജീവമാണ്. മധുരക്കും തിരുനെല്‍വേലിക്കുമിടയില്‍ ഇതിന് സ്ഥലം അനുവദിക്കാമെന്ന വാഗ്ദാനവുമായി തമിഴ്നാട് എന്‍ടിസി അധികൃതര്‍ കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. 1948-ല്‍ സ്വകാര്യ വ്യക്തി ആരംഭിച്ച കമ്പനി 1973ലാണ് എന്‍ടിസി ഏറ്റെടുത്തത്. 13 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കമ്പനിയില്‍ പ്രതിദിനം 7000 കിലോഗ്രാം പോളിസ്റ്റര്‍ നൂല്‍ ഉല്‍പാദിപിക്കുന്നു. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും അഭ്യന്തരവിപണിക്കുവേണ്ട നൂല്‍ വില്‍പന നടത്തുന്ന കമ്പനിയുടെ പ്രതിദിന വരുമാനം 1.8 മുതല്‍ 2.2 ലക്ഷം രൂപവരെയാണ്.
deshabhimani 150611
കണ്ണൂര്‍ സ്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് 68 ദിവസം. മില്‍ പ്രവര്‍ത്തനരഹിതമായതോടെ 550 തൊഴിലാളികളും കുടുംബങ്ങളും ദുരിതത്തില്‍ . ഐഎന്‍ടിയുസിയുടെ വികല നടപടിയാണ് മില്ലിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. അടച്ചിടല്‍ തുടര്‍ന്നാല്‍ മില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാനും നീക്കമുണ്ട്.
ReplyDelete