Sunday, June 19, 2011

കയ്യൂര്‍ കഥയുമായി "ഉദയഗിരിയിലെ സന്ധ്യ"

ചെറുവത്തൂര്‍ : ജീവിതം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിലും കയ്യൂരിന്റെ സമരചരിത്രവും ഗ്രാമീണ നൈര്‍മല്യവും താളുകളില്‍ പകര്‍ത്തുകയാണ് ഓട്ടോഡ്രൈവറായ കയ്യൂര്‍ ഭാസ്കരന്‍ . ഇദ്ദേഹത്തിന്റെ ആദ്യ നോവല്‍ "ഉദയഗിരിയിലെ സന്ധ്യ" വായനദിനത്തില്‍ പ്രകാശനം ചെയ്യും.

ചുവന്ന മണ്ണിന്റെ വീരേതിഹാസങ്ങള്‍ക്കൊപ്പം കയ്യൂര്‍ ജനത കഥാപാത്രങ്ങളാവുകയാണ് നോവലില്‍ . ചെറുപ്പം മുതല്‍ കയ്യൂരിലെ വായനശാല പകര്‍ന്നുനല്‍കിയ അറിവില്‍ വളര്‍ന്ന ഇദ്ദേഹത്തിന്റെ നോവലിലും വായനശാലയും വായനക്കാരും നിറയുന്നു. ചീമേനി രക്തസാക്ഷി കെ വി കുഞ്ഞിക്കണ്ണനാണ് സാഹിത്യരംഗത്തെ പ്രചോദനം. അഞ്ചാംതരംവരെയാണ് പഠിച്ചതെങ്കിലും നാടകരംഗത്തെ പ്രവര്‍ത്തനം സാഹിത്യാഭിരുചി വളര്‍ത്തി. ഉദയഗിരിയിലെ ഓട്ടോസ്റ്റാന്‍ഡിലെ ഇടവേളകളിലാണ് നോവലിന്റെ പണിപ്പുര. കാലിവളര്‍ത്തല്‍ , പത്ര വില്‍പന, കല്‍പ്പണി, ഹോട്ടല്‍ ജോലി എന്നിവയ്ക്ക് ശേഷമാണ് ഓട്ടോ തൊഴിലാളിയായത്. എഴുത്തുകാരാരെങ്കിലും ജില്ലയിലെത്തിയാല്‍ അവിടെ ഭാസ്കരനുമുണ്ടാകും. രാവിലെ പത്രവാര്‍ത്തകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഡ്രൈവര്‍മാര്‍ സംഗമിക്കുന്നതും ഭാസ്കരന്റെ ഓട്ടോയിലാണ്.

ഞായറാഴ്ച വൈകിട്ട് മൂന്നിന് ചെറുവത്തൂര്‍ ഹൈലൈന്‍പ്ലാസ ഓഡിറ്റോറിയത്തില്‍ മുഹമ്മദ് പേരാമ്പ്ര പ്രകാശനം ചെയ്യും. "നന്മ"യാണ് സംഘാടകര്‍ .

deshabhimani 190611

2 comments:

  1. ജീവിതം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിലും കയ്യൂരിന്റെ സമരചരിത്രവും ഗ്രാമീണ നൈര്‍മല്യവും താളുകളില്‍ പകര്‍ത്തുകയാണ് ഓട്ടോഡ്രൈവറായ കയ്യൂര്‍ ഭാസ്കരന്‍ . ഇദ്ദേഹത്തിന്റെ ആദ്യ നോവല്‍ "ഉദയഗിരിയിലെ സന്ധ്യ" വായനദിനത്തില്‍ പ്രകാശനം ചെയ്യും.

    ReplyDelete
  2. ഇങ്ങനെ നിരവധി ഭാസ്കരെന്മാരെയും നാരായണന്മാരെയും സൃഷ്ട്ടിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് കമ്മ്യൂണിസ്റ്റ്‌ വിപ്ലവ പ്രസ്ഥാനങ്ങള്‍ വടക്കന്‍ കേരളത്തില്‍ ചെയ്ത അമൂലിയ സംഭാവനകള്‍ ,സഹിതിയവും കലയും ,സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളും ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു ജനതയെ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞു എന്നുള്ളതും ,ബീഡി തൊഴിലാളികള്‍ അടക്കം സമസ്ത തൊഴിലാളികളെയും നല്ല വായനക്കാരും സഹൃദയരുംമയി വര്തെടുക്കുന്നതിനും , പുരോഗമന രാഷ്ട്രീയത്തിന്റെ സജീവ സംവാദ കേന്ദ്രങ്ങള്‍ ആയി രൂപ്പ്പെടുതുന്നതിനും , ഒരു പുരോഗമന ജീവിത രീതി മുന്നോട്ടു വെക്കുന്നതിനും എല്ലാം ഈ ജനങ്ങളുടെ പ്രസ്ഥാനം നിര്‍ണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത് ,

    ReplyDelete