ബാലുശേരി: അക്ഷരമധുരം നുണയാന്‍ തലയാട് എഎല്‍പി സ്കൂളിലെത്തിയ കാക്കണഞ്ചേരി കോളനിയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി നാടൊരുമിച്ചു.
കോളനിയിലെ ഭിന്നതല പഠനകേന്ദ്രത്തില്‍ പോയിരുന്ന ഇവരെ സ്കൂള്‍ പിടിഎയുടെയും നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും നിരന്തരമുള്ള നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇവരുടെ രക്ഷിതാക്കള്‍ സ്കൂളിലയയ്ക്കാന്‍ തീരുമാനിച്ചത്. കുട്ടികള്‍ക്ക് ബാഗ്, കുട, യൂണിഫോം, യാത്രാചെലവിലേക്ക് ആറു മാസത്തെ ഓട്ടോറിക്ഷാ കൂലി എന്നിവയാണ് നല്‍കിയത്. തലയാട്ടെ വ്യാപാരി സമൂഹവും മുതിരക്കാല സെബാസ്റ്റ്യനും ചുരത്തോട് വനസംരക്ഷണ സമിതിയും ചേര്‍ന്നാണ് സഹായങ്ങള്‍ ലഭ്യമാക്കിയത്.
പൂരുഷന്‍ കടലുണ്ടി എംഎല്‍എ സഹായ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി കെ തങ്കമണി, സാജിത, ഇസ്മയില്‍ , ലാലുരാജു, രതി സുരേഷ്, ഷൈജി ഉണ്ണി, ഹെഡ്മിസ്ട്രസ് മോളി, പിടിഎ പ്രസിഡന്റ് കെ കെ ബാബു എന്നിവര്‍ സംസാരിച്ചു.
deshabhimani 190611
അക്ഷരമധുരം നുണയാന്‍ തലയാട് എഎല്‍പി സ്കൂളിലെത്തിയ കാക്കണഞ്ചേരി കോളനിയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി നാടൊരുമിച്ചു.
ReplyDeleteകോളനിയിലെ ഭിന്നതല പഠനകേന്ദ്രത്തില്‍ പോയിരുന്ന ഇവരെ സ്കൂള്‍ പിടിഎയുടെയും നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും നിരന്തരമുള്ള നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇവരുടെ രക്ഷിതാക്കള്‍ സ്കൂളിലയയ്ക്കാന്‍ തീരുമാനിച്ചത്. കുട്ടികള്‍ക്ക് ബാഗ്, കുട, യൂണിഫോം, യാത്രാചെലവിലേക്ക് ആറു മാസത്തെ ഓട്ടോറിക്ഷാ കൂലി എന്നിവയാണ് നല്‍കിയത്. തലയാട്ടെ വ്യാപാരി സമൂഹവും മുതിരക്കാല സെബാസ്റ്റ്യനും ചുരത്തോട് വനസംരക്ഷണ സമിതിയും ചേര്‍ന്നാണ് സഹായങ്ങള്‍ ലഭ്യമാക്കിയത്.