Thursday, July 28, 2011

സര്‍ക്കാര്‍ ലാബിലെ ഫീസ് ആറിരട്ടി വരെ കൂട്ടി

സംസ്ഥാനത്ത് ആരോഗ്യവകുപ്പിനു കീഴിലെ ലബോറട്ടറികളില്‍ വെള്ളത്തിന്റെയും ഭക്ഷണസാധനങ്ങളുടെയും പരിശോധനാ ഫീസ് ഒറ്റയടിക്ക് ആറിരട്ടിവരെ കൂട്ടി. സര്‍ക്കാര്‍ അനലിസ്റ്റ്സ് ലാബ്, റീജണല്‍ അനലിറ്റിക്കല്‍ ലബോറട്ടറികള്‍ , ജില്ലാ ലാബുകള്‍ എന്നിവിടങ്ങളിലെ നിരക്കാണ് കുത്തനെ കൂട്ടിയത്. പരിശോധനയ്ക്ക് ആവശ്യമായ രാസപദാര്‍ഥങ്ങളുടെ വില കൂടിയെന്ന കാരണമാണ് പറയുന്നത്.

വെള്ളത്തിലെ രാസ-ജീവാണു പരിശോധനാ ഫീസ് ഗാര്‍ഹികാവശ്യത്തിന് 60 രൂപയായിരുന്നത് 300 രൂപയും നികുതിയുമാക്കി. ഇതനുസരിച്ച് 331 രൂപയാകും ഫീസ്. ഇതേ പരിശോധന വിപുലമായ കുടിവെള്ളാവശ്യത്തിനാകുമ്പോള്‍ 80 രൂപയായിരുന്നു ഫീസ്. ഇത് 500 രൂപയും നികുതി ഉള്‍പ്പെടെ നല്‍കണം. ഗാര്‍ഹികേതര ആവശ്യത്തിന് വെള്ളത്തിലെ രാസ-ജീവാണു പരിശോധനാ ഫീസ് 300 രൂപയായിരുന്നത് 1000 രൂപയും നികുതിയുമാക്കി. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ജലപരിശോധനാഫീസ് 200 രൂപയായിരുന്നത് 800 രൂപയും നികുതിയുമായാണ് ഉയര്‍ത്തിയത്. ഭക്ഷണപരിശോധനാ ഫീസ് 300 രൂപയില്‍ നിന്ന് 1000 രൂപയും നികുതിയുമാക്കി. ഐസ്ക്രീം, കുപ്പിവെള്ളം തുടങ്ങിയവയുടെ പരിശോധനാ ഫീസ് 500 രൂപയില്‍ നിന്ന് 1300 രൂപയും നികുതിയുമാക്കി.

deshabhimani 280711

1 comment:

  1. സംസ്ഥാനത്ത് ആരോഗ്യവകുപ്പിനു കീഴിലെ ലബോറട്ടറികളില്‍ വെള്ളത്തിന്റെയും ഭക്ഷണസാധനങ്ങളുടെയും പരിശോധനാ ഫീസ് ഒറ്റയടിക്ക് ആറിരട്ടിവരെ കൂട്ടി. സര്‍ക്കാര്‍ അനലിസ്റ്റ്സ് ലാബ്, റീജണല്‍ അനലിറ്റിക്കല്‍ ലബോറട്ടറികള്‍ , ജില്ലാ ലാബുകള്‍ എന്നിവിടങ്ങളിലെ നിരക്കാണ് കുത്തനെ കൂട്ടിയത്. പരിശോധനയ്ക്ക് ആവശ്യമായ രാസപദാര്‍ഥങ്ങളുടെ വില കൂടിയെന്ന കാരണമാണ് പറയുന്നത്.

    ReplyDelete