Friday, July 29, 2011

സര്‍ക്കാര്‍ഫാമിലെ ഉല്‍പ്പന്നങ്ങള്‍ക്ക് കുത്തനെ വിലകൂട്ടി

സര്‍ക്കാര്‍ ഫാമില്‍ നിന്നും വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ചു. പാല്‍ , കന്നുകുട്ടി എന്നിവയടക്കം കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിരുന്ന എല്ലാസാമഗ്രികളുടെയും വില വര്‍ധിപ്പിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി.

ഫാമില്‍ നിന്നും പുറത്തേയ്ക്ക് കൊടുക്കുന്ന പശുവിന്‍ പാലിന്റെ വില ലിറ്ററിന് 20 രൂപയില്‍നിന്ന് 25 ആയി ഉയര്‍ത്തി. എരുമ പാലിന് 24 രൂപയായിരുന്നത് 28 രൂപയാക്കി. ഫാം തൊഴിലാളികള്‍ക്ക് നല്‍കുന്ന പാലിന് 20ല്‍നിന്ന് 22 രൂപയാക്കി. ഈ നിരക്കില്‍ ഒരു ലിറ്റര്‍ പാല്‍ മാത്രമാണ് തൊഴിലാളി കുടുംബത്തിന് ലഭിക്കുക.

കര്‍ഷകര്‍ക്ക് നല്‍കുന്ന ചാണകത്തിന്റെ വിലയിലും വന്‍ വര്‍ധനയുണ്ട്. പച്ച ചാണകത്തിന് മെട്രിക് ടണ്ണിന് 100 രൂപയും ഉണക്കചാണകത്തിന് 500 രൂപയും കൂട്ടി. ആടിന്‍ കാഷ്ടത്തിന് കിലോയ്ക്ക് ഒരു രൂപ വീതം ഈടാക്കാനും നിര്‍ദേശമുണ്ട്. 90 ദിവസം വരെ പ്രായമുള്ള ആട്ടില്‍കുട്ടിയുട വില 700 രൂപയാക്കി ഉയര്‍ത്തി. 12 മാസം പ്രായമുള്ളവയ്ക്ക് 3500 രൂപ നല്‍കേണ്ടിവരും. രണ്ടുമാസം പ്രായമുള്ള യോര്‍ക്ക്ഷെയര്‍ പന്നിയുടെ വില 10,330 രൂപയാണ്. 240 ദിവസം പ്രായമുള്ളവയ്ക്ക് 28,600 രൂപ മുതല്‍ നല്‍കണം. പന്നി വളത്തിന് കിലോയ്ക്ക് 50 പൈസ വീതം ഈടാക്കും. മുയലിന് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 150 മുതല്‍ 350 രൂപവരെ നല്‍കേണ്ടിവരും. കോഴിക്കുഞ്ഞുങ്ങള്‍ക്ക് രണ്ട് മുതല്‍ 10 രൂപവരെ വര്‍ധിപ്പിച്ചു. മുട്ട യ്ക്കുള്ള താറാവ് കുഞ്ഞുങ്ങളുടെ വില രണ്ട് മുതല്‍ 20 രൂപവരെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇറച്ചി ആവശ്യത്തിനുള്ള കുഞ്ഞുങ്ങളുടെയും താറാവിന്റെയും വിലയില്‍ 10 മുതല്‍ 50 രൂപവരെയും വര്‍ധിപ്പിച്ചു. ആഗസ്ത് ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പതിനാലോളം ഫാമുകള്‍ക്കായാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഇതിന്റെ ചുവടുപിടിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്ത ഫാമുകളിലും സ്വകാര്യ ഫാമുകളിലും വിലക്കയറ്റമുണ്ടാകും.

deshabhimani 290711

1 comment:

  1. സര്‍ക്കാര്‍ ഫാമില്‍ നിന്നും വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ചു. പാല്‍ , കന്നുകുട്ടി എന്നിവയടക്കം കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിരുന്ന എല്ലാസാമഗ്രികളുടെയും വില വര്‍ധിപ്പിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി.

    ReplyDelete