Tuesday, July 26, 2011

കാസര്‍ഗോഡ് വെടിവെപ്പ്: കമീഷനെപിന്‍വലിച്ചത് ലീഗ് സമ്മര്‍ദ്ദത്താല്‍ സിപിഐഎം

കാസര്‍ഗോഡ്: മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സര്‍ക്കാര്‍ കാസര്‍ഗോഡ് വെടിവെപ്പ് അന്വേഷിച്ച നിസാര്‍ കമ്മീഷനെ പിന്‍വലിച്ചതെന്ന് സിപിഐഎം ജില്ലാസെക്രട്ടറി കെപി സതീഷ്ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണം ശരിയായി നടന്നാല്‍ ലീഗിന്റെ പ്രകടനത്തിനൊപ്പം നുഴഞ്ഞുകയറിയ ചിലരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരും. അതു ഭയന്നാണ് അന്വേഷണം പോലും വേണ്ടെന്ന് വെക്കുന്നത്. സര്‍ക്കാരിന്റെ ഈതീരുമാനത്തിനെതിരെ സമാധാനകാംക്ഷികളായ മുഴുവന്‍ പേരും അണിനിരക്കണമെന്നും സതീഷ്ചന്ദ്രന്‍ അഭ്യര്‍ഥിച്ചു.

കാസര്‍കോട്: അന്വേഷണം റദ്ദാക്കിയത് ലീഗ് മന്ത്രിമാരെ രക്ഷിക്കാന്‍ : കോടിയേരി


കാസര്‍കോട് വെടിവയ്പിനെകുറിച്ച് നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കുന്നത് ലീഗ് അക്രമം പുറത്തുവരുമെന്നതാനാലാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ഇന്നത്തെ മന്ത്രിസഭയിലുള്ള പല മന്ത്രിമാര്‍ക്കും തല്‍സ്ഥാനത്ത് തുടരാനാവില്ല. ജുഡീഷ്യല്‍ അന്വേഷണം കേരളത്തില്‍ ഇന്നേവരെ നിര്‍ത്തിവച്ചിട്ടില്ല. ഇത്തരം നടപടി നിയമവാഴ്ചയ്ക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെജിഒഎ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. നിയമസഭയില്‍ കള്ളവോട്ട് നടക്കുന്നത് ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ്. കള്ളവോട്ട് നടന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്പീക്കറുടെ കൈവശമുണ്ട്. ഇത് പരിശോധിച്ചാല്‍ എല്ലാം പകല്‍പോലെ വ്യക്തമാകും. കള്ളവോട്ട് നടന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് പരിഹാസ്യമാണ്. സഭാനടപടി അരമണിക്കൂര്‍ വൈകിച്ച് സ്പീക്കര്‍ യുഡിഎഫിന് രക്ഷപ്പെടാനുള്ള അവസരവും ഒരുക്കി. ജനാധിപത്യ രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ . നിയമസഭയില്‍ ചോദ്യം തെരഞ്ഞെടുക്കുന്നതിലും ക്രിതൃമം നടത്തി. ഇത്തരം നിലപാട് നിയമസഭാ കീഴ്വഴക്കങ്ങള്‍ കാറ്റില്‍ പറത്തുന്നതാണെന്നും കോടിയേരി പറഞ്ഞു.

deshabhimani news

2 comments:

  1. മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സര്‍ക്കാര്‍ കാസര്‍ഗോഡ് വെടിവെപ്പ് അന്വേഷിച്ച നിസാര്‍ കമ്മീഷനെ പിന്‍വലിച്ചതെന്ന് സിപിഐഎം ജില്ലാസെക്രട്ടറി കെപി സതീഷ്ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണം ശരിയായി നടന്നാല്‍ ലീഗിന്റെ പ്രകടനത്തിനൊപ്പം നുഴഞ്ഞുകയറിയ ചിലരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരും. അതു ഭയന്നാണ് അന്വേഷണം പോലും വേണ്ടെന്ന് വെക്കുന്നത്. സര്‍ക്കാരിന്റെ ഈതീരുമാനത്തിനെതിരെ സമാധാനകാംക്ഷികളായ മുഴുവന്‍ പേരും അണിനിരക്കണമെന്നും സതീഷ്ചന്ദ്രന്‍ അഭ്യര്‍ഥിച്ചു.

    ReplyDelete
  2. സര്‍ക്കാര്‍നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു കോടിയേരി
    Posted on: 28-Jul-2011 12:18 PM
    കണ്ണൂര്‍ : കാസര്‍ഗോഡ് വെടിവെപ്പിനെക്കുറിച്ചന്വേഷിച്ച കമീഷനെ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് നിയമസഭപ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.മുസ്്ലീം ലീഗിന്റെ സമ്മര്‍ദ്ദം മൂലമാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ശരിയായ അന്വേഷണറിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മന്ത്രിസഭയിലെ പല ലീഗ്മന്ത്രിമാരും പുറത്തുപോവും.പൊലീസ് വെടിവെപ്പ് സിബിഐക്കു വിടാനുള്ള തീരുമാനവും തെറ്റാണെന്ന് കോടിയേരി പറഞ്ഞു.

    ReplyDelete