Friday, July 29, 2011

ആര്‍എസ്എസ്സുകാര്‍ 4 സിപിഐ എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

നടുവനാട്: ചാവശേരി കൊട്ടൂര്‍ഞ്ഞാലില്‍ ആര്‍എസ്എസ്സുകാര്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ ഗംഗാ നിവാസില്‍ ബാബു(29), അനുജന്‍ വിനോദ്(27), മനേഷ്(23), ജിജോ(18) എന്നിവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാബുവിന് തലക്കാണ് വെട്ടേറ്റത്. കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് ശരീരമാസകലം പരിക്കുണ്ട്. ഗള്‍ഫില്‍നിന്ന് ഈയിടെ നാട്ടിലെത്തിയ ആര്‍എസ്എസ്സുകാരന്‍ പി സതീശന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയിലെ ഏതാനും ആര്‍എസ്എസ് ക്രിമിനലുകള്‍ നിരന്തരമായി നടത്തുന്ന അതിക്രമങ്ങള്‍ക്കും ഭീഷണിക്കുമെതിരെ മട്ടന്നൂര്‍ പൊലീസില്‍ ബാബു പരാതി നല്‍കിയിരുന്നു. സതീശനെയും പരാതി നല്‍കിയ ബാബുവിനെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. വ്യാഴാഴ്ച രാവിലെയും വൈകിട്ടും ബാബു സ്റ്റേഷനില്‍ എത്തി. സതീശന്‍ വരാന്‍ കൂട്ടാക്കിയില്ല. സഹപ്രവര്‍ത്തകര്‍ക്കൊപ്പം വീട്ടിലേക്ക് വരുമ്പോഴാണ് വഴിയില്‍ പതിയിരുന്ന സതീശനും സംഘവും ബാബുവിനെയും അനുജന്‍ അടക്കമുള്ളവരെയും വെട്ടിയത്. "പൊലീസില്‍ പരാതി നല്‍കുമോടാ" എന്ന് ആക്രോശിച്ചായിരുന്നു വെട്ടിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. സതീശനു പുറമെ പാറമ്മല്‍ സുനി, കെ ബൈജു, ജി സുധീഷ്, കെ ബാബു, ടി പി അഭിലാഷ് എന്നിവര്‍ ഉള്‍പ്പെടുന്ന 15 അംഗ ആര്‍എസ്എസ് സംഘമാണ് വ്യാഴാഴ്ച സന്ധ്യയോടെ ആയുധങ്ങളേന്തി അക്രമം നടത്തിയത്. സ്ഥലത്ത് പൊലീസ് കേന്ദ്രീകരിച്ചിട്ടുണ്ട്.

deshabhimani 290711

1 comment:

  1. ചാവശേരി കൊട്ടൂര്‍ഞ്ഞാലില്‍ ആര്‍എസ്എസ്സുകാര്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ ഗംഗാ നിവാസില്‍ ബാബു(29), അനുജന്‍ വിനോദ്(27), മനേഷ്(23), ജിജോ(18) എന്നിവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാബുവിന് തലക്കാണ് വെട്ടേറ്റത്. കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് ശരീരമാസകലം പരിക്കുണ്ട്.

    ReplyDelete