Tuesday, July 26, 2011

ബ്രിട്ടനില്‍ 1970 ലെ ജീവിതനിലവാരം

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ലോകം മുഴുവന്‍ കാല്‍ക്കീഴില്‍ വെച്ചിരുന്ന ബ്രിട്ടനില്‍ ജനങ്ങളുടെ ജീവിതനിലവാരം ക്രമാതീതമായി ഇടിയുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായപ്രകാരം ബ്രിട്ടനില്‍ ജീവിതനിലവാരം 1970 കാലഘട്ടത്തിലേതിനു സമാനമായി. പണപ്പെരുപ്പവും തൊഴിലില്ലായ്മയും നികുതികളിലുണ്ടാകുന്ന വര്‍ദ്ധനയുമാണ് രാജ്യം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.സാധാരണക്കാര്‍ക്കിടയിലുള്ള ആളോഹരി വരുമാനത്തില്‍ അപ്രതീക്ഷിത ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്ന് പഠനങ്ങള്‍ വിലയിരുത്തുന്നു. വരുമാനത്തില്‍ സാരമായ ഇടിവ് സംഭവിക്കുമ്പോള്‍ തന്നെ ഭാരിച്ച നികുതി നല്‍കേണ്ടിവരുന്നത് ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും ഇടിവ് സംഭവിക്കും. 1990 കാലഘട്ടത്തിലെ പണപ്പെരുപ്പത്തിന് സമാനമായ അവസ്ഥയാണ് ഇപ്പോള്‍ ബ്രിട്ടണില്‍ സംഭവിക്കുന്നതെന്ന് സാമ്പത്തിക വിദഗധര്‍ വിലയിരുത്തുന്നു.

No comments:

Post a Comment