കൊച്ചി: സംസ്ഥാനത്തെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലായി അഡ്വ. ടി ആസിഫ് അലിയെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന്യൂസര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് മരവിപ്പിച്ചു. ചീഫ് ജസ്റ്റിസിന്റെ അംഗീകാരമില്ലാത്ത നിയമനം ക്രിമിനല്‍ ്യൂനടപടിക്രമം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രഥമദൃഷ്ട്യ നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വറും പി ആര്‍ രാമചന്ദ്രമേനോനും ഉത്തരവിട്ടത്.
ഡയറക്റ്റര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന്റെ നിയമനത്തിന് സി ആര്‍ പി സി 25 (എ) വകുപ്പ് പ്രകാരം ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അംഗീകാരം വേണം. സര്‍ക്കാരിന്റെ നിയമന ഉത്തരവ് ഹൈക്കോടതിയുടെ അനുമതിയില്ലാതെയാണെന്ന് ഹര്‍ജിക്കാരനായ അഡ്വ. ഇ എ തങ്കപ്പന്റെ അഭിഭാഷകന്‍ ഡി അനില്‍കുമാര്‍ വാദിച്ചു. അതേസമയം 25 (എ) പ്രകാരമുള്ള അധികാരം ഉപയോഗിച്ചല്ല സംസ്ഥാനത്തിനുള്ള എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചാണ് നിയമനം നടത്തിയതെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ബോധിപ്പിച്ചു.
2006 ജൂണ്‍ 23ന്്യൂനടന്ന സിആര്‍പിസി ഭേദഗതിയിലാണ് സെക്ഷന്‍ 25 (എ) ്യൂനിലവില്‍ വന്നത്. എന്നാല്‍ കാല്‍നൂറ്റാണ്ടിനുമപ്പുറത്ത് ഡി ജി പി നിയമനം ഉണ്ടായിരുന്നു. 2000ത്തിലെ ഉത്തരവ് പ്രകാരമാണ് പ്രോസിക്യൂഷന്‍ ഡയറക്റ്ററേറ്റിന് രൂപം നല്‍കിയത്. സി ആര്‍ പി സി സെക്ഷന്‍ 25 (എ)യുടെ പിന്‍ബലമില്ലാതെ തന്നെ സര്‍ക്കാരിന് ഡി ജി പി നിയമനം നടത്താമെന്ന് അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാട്ടി.
അഡ്വക്കറ്റ് ജനറലിന്റെ വാദം പ്രഥമദൃഷ്ട്യ സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ ഡി ജി പിക്ക് നോട്ടീസ് നല്‍കിയതേയുള്ളൂ, വാദം ഇനിയും കേട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രഥമദൃഷ്ട്യാ എന്ന വാക്ക് ഉപയോഗിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 162-ാം അനുച്ഛേദത്തില്‍ സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ് അധികാരവും നിയമനിര്‍മാണാധികാരവും പരസ്പരം ബന്ധപ്പെട്ടതാണ് എന്നു പറഞ്ഞിട്ടുണ്ട്. ഒരു വിഷയത്തില്‍ ഒരിക്കല്‍ പുറപ്പെടുവിച്ച ഉത്തരവ് നിലവില്‍വന്നു കഴിഞ്ഞാല്‍ പിന്നെ ഭരണഘടനയുടെ 162-ാം അനുച്ഛേദ പ്രകാരമുള്ള അധികാരം വിനിയോഗിക്കാന്‍ അധികാരമില്ല. ഇതു സംബന്ധിച്ച കോടതി ഉത്തരവുകളും നിരവധിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഡി ജി പിയുടെ നിയമനം തുടര്‍ന്നുള്ള ഉത്തരവ് വരുന്നതുവരെ മരവിപ്പിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
janayugom 290711
സംസ്ഥാനത്തെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലായി അഡ്വ. ടി ആസിഫ് അലിയെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന്യൂസര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് മരവിപ്പിച്ചു. ചീഫ് ജസ്റ്റിസിന്റെ അംഗീകാരമില്ലാത്ത നിയമനം ക്രിമിനല്‍ ്യൂനടപടിക്രമം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രഥമദൃഷ്ട്യ നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വറും പി ആര്‍ രാമചന്ദ്രമേനോനും ഉത്തരവിട്ടത്.
ReplyDelete