Friday, July 29, 2011

പത്മനാഭസ്വാമിക്ഷേത്രം: സമീപത്തെ വീടുകളും വ്യാപാര സ്ഥാപനങ്ങളും നിരീക്ഷണത്തില്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരിസരത്തുള്ള വീടുകളും വ്യാപാരസ്ഥാപനങ്ങളും നിരീക്ഷണത്തില്‍ . സമീപത്തെ ഹോട്ടലുകളാണ് കൂടുതലും നിരീക്ഷണത്തിലുള്ളത്. സമീപത്തെ വീടുകളിലെ ടെറസുകളില്‍ വീട്ടുകാരല്ലാതെ മറ്റുള്ളവര്‍ കയറുന്നത് പൂര്‍ണമായി തടഞ്ഞിട്ടുണ്ട്. പൊലീസ് അനുമതിയില്ലാതെ മറ്റാരും ടെറസില്‍ കയറാന്‍ പാടില്ല. ക്ഷേത്ര ചുറ്റുമതിലിന്റെ 30 മീറ്ററില്‍ ഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. ഇവിടെ താമസിക്കുന്നവരുടേതല്ലാതെ മറ്റ് വാഹനങ്ങള്‍ കടത്തിവിടില്ല. ഇവിടെയുള്ള വീട്ടുകാര്‍ക്ക് വാഹനങ്ങള്‍ കൊണ്ടുപോകാന്‍ സൗകര്യത്തിന് പാസുകള്‍ വിതരണംചെയ്യും. പാസില്ലാത്ത വാഹനങ്ങള്‍ കടത്തിവിടില്ല. വീടിനകത്ത് കാറുകള്‍ പാര്‍ക്ക്ചെയ്യാന്‍ സൗകര്യമില്ലാത്തവര്‍ വാഹനങ്ങള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുറ്റുമതിലിന്റെ 30 മീറ്റര്‍ പരിധിയില്‍ വാഹനങ്ങള്‍ പാര്‍ക്ക്ചെയ്യുന്നത് തടയാനാണ് ഈ നിയന്ത്രണം.

ഇതുകൂടാതെ ക്ഷേത്രത്തിനുള്ളിലും നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഒറ്റക്കല്‍ മണ്ഡപത്തിലേക്ക് കയറാനാണ് പ്രധാന നിയന്ത്രണം. സുരക്ഷയ്ക്കുള്ള ഉപകരണങ്ങള്‍ വന്നാല്‍ നിയന്ത്രണവും പരിശോധനയും കൂടുതല്‍ ശക്തമാക്കും. ക്ഷേത്രത്തില്‍ കൊണ്ടുവരുന്ന പൂക്കളും പുറത്ത് കൊണ്ടുപോകുന്ന പയാസവുംവരെ പരിശോധിക്കും. ഇവ ക്ഷേത്ര ആചാരങ്ങള്‍ക്ക് ഭംഗംവരാതെയാണ് പരിശോധന നടത്തുന്നത്. നിലവില്‍ പൊലീസിനും ക്ഷേത്ര ഗാര്‍ഡുമാര്‍ക്കുമാണ് ക്ഷേത്രത്തിനകത്തുള്ള സുരക്ഷാചുമതല. ക്ഷേത്രസുരക്ഷയ്ക്ക് കോടിക്കണക്കിന് രൂപ അനുവദിച്ചെന്ന് പ്രഖ്യാപനമുണ്ടെങ്കിലും ഇതുവരെ കാര്യക്ഷമമായി ഒന്നും നടന്നിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

deshabhimani 280711

2 comments:

  1. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരിസരത്തുള്ള വീടുകളും വ്യാപാരസ്ഥാപനങ്ങളും നിരീക്ഷണത്തില്‍ . സമീപത്തെ ഹോട്ടലുകളാണ് കൂടുതലും നിരീക്ഷണത്തിലുള്ളത്. സമീപത്തെ വീടുകളിലെ ടെറസുകളില്‍ വീട്ടുകാരല്ലാതെ മറ്റുള്ളവര്‍ കയറുന്നത് പൂര്‍ണമായി തടഞ്ഞിട്ടുണ്ട്. പൊലീസ് അനുമതിയില്ലാതെ മറ്റാരും ടെറസില്‍ കയറാന്‍ പാടില്ല. ക്ഷേത്ര ചുറ്റുമതിലിന്റെ 30 മീറ്ററില്‍ ഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. ഇവിടെ താമസിക്കുന്നവരുടേതല്ലാതെ മറ്റ് വാഹനങ്ങള്‍ കടത്തിവിടില്ല. ഇവിടെയുള്ള വീട്ടുകാര്‍ക്ക് വാഹനങ്ങള്‍ കൊണ്ടുപോകാന്‍ സൗകര്യത്തിന് പാസുകള്‍ വിതരണംചെയ്യും. പാസില്ലാത്ത വാഹനങ്ങള്‍ കടത്തിവിടില്ല. വീടിനകത്ത് കാറുകള്‍ പാര്‍ക്ക്ചെയ്യാന്‍ സൗകര്യമില്ലാത്തവര്‍ വാഹനങ്ങള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുറ്റുമതിലിന്റെ 30 മീറ്റര്‍ പരിധിയില്‍ വാഹനങ്ങള്‍ പാര്‍ക്ക്ചെയ്യുന്നത് തടയാനാണ് ഈ നിയന്ത്രണം.

    ReplyDelete
  2. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലുള്ള നിധിയുടെ മൂല്യനിര്‍ണയം നടത്തുന്നതിന് സുപ്രീംകോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ വിദഗ്ദ്ധസമിതി രൂപവല്‍ക്കരിച്ചു.
    നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിട്യൂട്ട് വൈസ് ചാന്‍സലര്‍ ഡോ. സി വി ആനന്ദബോസ്, ഇന്‍സ്റ്റിട്യൂട്ടിലെ പുരാവസ്തു സംരക്ഷണ വകുപ്പ് തലവന്‍ പ്രഫ. എം വി നായര്‍ , ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി കെ ഹരികുമാര്‍ , ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രതിനിധി നമ്പി രാജന്‍, റിസര്‍വ് ബാങ്കിന്റെയും പ്രതിനിധി വികാസ് ശര്‍മ എന്നിവരാണ് സമിതിയംഗങ്ങള്‍. ഡോ. സി വി ആനന്ദബോസാണ് കോ-ഓര്‍ഡിനേറ്റര്‍. ഓഗസ്‌റ്റ്‌ ഒന്നിന് ഇവര്‍ യോഗം ചേരും.

    ReplyDelete