നെയ്യാറ്റിന്‍കര: ബിഷപ് ഹൗസ് ആക്രമണക്കേസ് പ്രതിയും ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ശിക്ഷ അനുഭവിച്ച ആളുമായ നെയ്യാറ്റിന്‍കര നഗരസഭയിലെ സ്വതന്ത്രനായ കൗണ്‍സിലര്‍ സജിന്‍ലാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാനായി.
നാല്‍പത്തിനാലംഗ കൗണ്‍സിലില്‍ ഇരുപതുവീതം സീറ്റുകളില്‍ എല്‍ഡിഎഫും യുഡിഎഫും വിജയിച്ചെങ്കിലും സ്വതന്ത്രരായ നാലുപേരെ കൂട്ടുപിടിച്ചാണ് യുഡിഎഫ് ഭരണം കൈക്കലാക്കിയത്. തുടര്‍ന്ന് നടന്ന സ്റ്റാന്‍ഡിങ്കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കെ കെ ഷിബുവിനെയാണ് വിദാഭ്യാസ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാനായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. അവിശ്വാസപ്രമേയത്തിലൂടെ കെ കെ ഷിബുവിനെ പുറത്താക്കിയതോടെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
നെയ്യാറ്റിന്‍കര ബിഷപ് ഹൗസ് ആക്രമിച്ചത് സജിന്‍ലാലിന്റെ നേതൃത്വത്തിലായിരുന്നു. വളരെ വിവാദമായ ഈ കേസില്‍ കന്യാസ്ത്രീകളും പാതിരിമാരും ദേശീയപാത ഉപരോധിക്കുകയും ആര്‍സിയുടെ കീഴിലുള്ള വിദാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ടുമാണ് പ്രതിഷേധിച്ചത്. ഇതേത്തുടര്‍ന്നാണ് അന്നത്തെ യുഡിഎഫ് മന്ത്രിസഭ ഇയാളെ അറസ്റ്റ് ചെയ്തത്.
deshabhimani 270711

ബിഷപ് ഹൗസ് ആക്രമണക്കേസ് പ്രതിയും ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ശിക്ഷ അനുഭവിച്ച ആളുമായ നെയ്യാറ്റിന്‍കര നഗരസഭയിലെ സ്വതന്ത്രനായ കൗണ്‍സിലര്‍ സജിന്‍ലാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാനായി.
ReplyDelete