കാരക്കസ്: ക്യൂബയില്‍ കീമോതെറാപ്പിക്കു വിധേയനായ ശേഷം തിരിച്ചെത്തിയ വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അര്‍ബുദത്തില്‍ നിന്നു താന്‍ ഏതാണ്ട് മുക്തനായെന്ന് ക്യാബിനറ്റ് മീറ്റിംഗില്‍ അറിയിച്ചു.
അര്‍ബുദ ബാധിതമായ സെല്ലുകളൊന്നും ശരീരത്തില്‍ അവശേഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ രണ്ട് പ്രാവശ്യം കൂടി കീമോതെറാപ്പിക്ക് വിധേയനാവേണ്ടിവരുമെന്നും അത് കഴിയുമ്പോള്‍ തന്റെ തലയില്‍ ഒരൊറ്റ മുടിപോലുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റിന്റെ പ്രസംഗം ടിവിയിലും റേഡിയോയിലും പ്രക്ഷേപണം ചെയ്തിരുന്നു.
ഞാന്‍ ജീവിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണെന്നും ഇത് രണ്ടാം ജന്‍മമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
ജൂണ്‍ 20ന് ആയിരുന്നു ഷാവേസ് ക്യൂബയില്‍ ആദ്യ ശസത്രക്രിയയ്ക്കു വിധേയനായത്.
എന്നാല്‍ മെച്ചപ്പെട്ട ആരോഗ്യ പരിപാലന സംവിധാനം രാജ്യത്ത് ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും എന്തുകൊണ്ട് അദ്ദേഹം വെനസ്വേലയില്‍ തന്നെ ചികിത്സയ്ക്കു വിധേയനാകാതെ ക്യൂബയിലേക്കു പോയെന്നു വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.പ്രസിഡന്റിന്റെ അര്‍ബുദ ബാധ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് തന്റെ രോഗവിവരത്തെക്കുറിച്ചും അവസ്ഥയെക്കുറിച്ചും ഷാവേസ് തന്നെ വെളിപ്പെടുത്തുന്നത്.
2012ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഷാവേസ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനാല്‍ ഷാവേസിന്റെ രോഗം സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ വെനസ്വേല സര്‍ക്കാര്‍ തയാറായിരുന്നില്ല.
രാജ്യത്തെ അടുത്ത ആറ് വര്‍ഷവും നയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും അതിനാണ് ഈ രണ്ടാം ജന്മമെന്നും ഷാവേസ് ക്യാബിനറ്റ് മന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു.
janayugom 290711
ക്യൂബയില്‍ കീമോതെറാപ്പിക്കു വിധേയനായ ശേഷം തിരിച്ചെത്തിയ വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അര്‍ബുദത്തില്‍ നിന്നു താന്‍ ഏതാണ്ട് മുക്തനായെന്ന് ക്യാബിനറ്റ് മീറ്റിംഗില്‍ അറിയിച്ചു.
ReplyDeleteഅര്‍ബുദ ബാധിതമായ സെല്ലുകളൊന്നും ശരീരത്തില്‍ അവശേഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ രണ്ട് പ്രാവശ്യം കൂടി കീമോതെറാപ്പിക്ക് വിധേയനാവേണ്ടിവരുമെന്നും അത് കഴിയുമ്പോള്‍ തന്റെ തലയില്‍ ഒരൊറ്റ മുടിപോലുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റിന്റെ പ്രസംഗം ടിവിയിലും റേഡിയോയിലും പ്രക്ഷേപണം ചെയ്തിരുന്നു.
ഞാന്‍ ജീവിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണെന്നും ഇത് രണ്ടാം ജന്‍മമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.