Wednesday, July 27, 2011

സ്വാശ്രയ ഡന്റല്‍ പ്രവേശന പരീക്ഷ മുഹമ്മദ് കമ്മിറ്റി റദ്ദാക്കി

സ്വാശ്രയ ഡന്റല്‍ മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യം നടത്തിയ ബി ഡി എസ്  പ്രവേശന പരീക്ഷ മുഹമ്മദ് കമ്മിറ്റി റദ്ദാക്കി. കഴിഞ്ഞ മാസം 10നാണ് പ്രവേശന പരീക്ഷ നടത്തിയത്. അനുമതി കൂടാതെ പ്രവേശന പരീക്ഷ നടത്തിയ കണ്‍സോര്‍ഷ്യത്തിനും അംഗങ്ങളായ ഡന്റല്‍ കോളജുകള്‍ക്കും 10 ലക്ഷം രൂപ പിഴ ചുമത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും മുഹമ്മദ് കമ്മിറ്റി യോഗം തീരുമാനിച്ചു.

പരീക്ഷയ്ക്ക് മുഹമ്മദ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങിയിരുന്നില്ല. തുടര്‍ന്ന് മുഹമ്മദ് കമ്മിറ്റി വിശദീകരണം ചോദിച്ച് കണ്‍സോര്‍ഷ്യത്തിനും അംഗങ്ങളായ ഡന്റല്‍ കോളജുകള്‍ക്കും നോട്ടിസ് അയച്ചു. അതിനു ശേഷം നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യം പ്രതിനിധിയെ അയക്കാന്‍ ആവശ്യപ്പെട്ടു. പ്രതിനിധി നല്‍കിയ വിശദീകരണത്തില്‍ തൃപ്തരാവാത്തതിനെ തുടര്‍ന്നാണ് കമ്മിറ്റി പ്രവേശന പരീക്ഷ റദ്ദാക്കിയത്. കമ്മിറ്റി കൃത്യ സമയത്ത് നല്‍കിയ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അവഗണിച്ചാണ് പ്രവേശന പരീക്ഷ നടത്തിയതെന്നും കമ്മിറ്റി വിലയിരുത്തി.

പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ ഈ വര്‍ഷം സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനാണ് കണ്‍സോര്‍ഷ്യം തീരുമാനിച്ചിരിക്കുന്നത്. അതേ സമയം പിഴയൊടുക്കണമെന്ന ശുപാര്‍ശയ്‌ക്കെതിരെ സര്‍ക്കാരിനെ സമീപിക്കും. ഫലമുണ്ടായില്ലെങ്കില്‍ ഇതിനെതിരെ കോടതിയെ സമീപിക്കാനുമാണ് മാനേജ്‌മെന്റുകള്‍ ആലോചിക്കുന്നത്.

janayugom 270711

1 comment:

  1. സ്വാശ്രയ ഡന്റല്‍ മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യം നടത്തിയ ബി ഡി എസ് പ്രവേശന പരീക്ഷ മുഹമ്മദ് കമ്മിറ്റി റദ്ദാക്കി. കഴിഞ്ഞ മാസം 10നാണ് പ്രവേശന പരീക്ഷ നടത്തിയത്. അനുമതി കൂടാതെ പ്രവേശന പരീക്ഷ നടത്തിയ കണ്‍സോര്‍ഷ്യത്തിനും അംഗങ്ങളായ ഡന്റല്‍ കോളജുകള്‍ക്കും 10 ലക്ഷം രൂപ പിഴ ചുമത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും മുഹമ്മദ് കമ്മിറ്റി യോഗം തീരുമാനിച്ചു.

    ReplyDelete