കൊച്ചി: എക്സൈസ്മന്ത്രി കെ ബാബുവിന് ഉപഹാരം നല്‍കാനെന്ന പേരില്‍ സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളിലും ബാറുകളിലും വന്‍ പണപ്പിരിവ്. ബാറുകളില്‍നിന്ന് 5000 മുതല്‍ ലക്ഷംവരെയാണ് പിരിവ്. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിെന്‍റയും മദ്യവില്‍പ്പനശാലകള്‍ക്ക് 10,000 രൂപയാണ് ക്വോട്ട നിശ്ചയിച്ചത്. മദ്യവ്യാപാരരംഗത്തുള്ള മൂന്ന് കോണ്‍ഗ്രസ് അനുകൂല യൂണിയനുകള്‍ ചേര്‍ന്ന് ആഗസ്ത് ഒന്നിന് കൊച്ചിയില്‍ നടത്തുന്ന കണ്‍വന്‍ഷനിലാണ് എക്സൈസ്മന്ത്രിക്ക് സ്വീകരണവും ഉപഹാരം നല്‍കലും. കെ പി ധനപാലന്‍ എംപി പ്രസിഡന്റായ ബിവറേജസ് കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ്, കെപിസിസി അംഗം ടി യു രാധാകൃഷ്ണന്‍ പ്രസിഡന്റായ ബിവറേജസ് കോര്‍പറേഷന്‍ എംപ്ലോയീസ് കോണ്‍ഗ്രസ്, എന്‍ അഴകേശന്‍ പ്രസിഡന്റായ ടോഡി ആന്‍ഡ് അബ്കാരി വര്‍ക്കേഴ്സ് കോണ്‍ഗ്രസ് എന്നിവ ചേര്‍ന്നാണ് മന്ത്രിക്ക് ഉപഹാരം നല്‍കുന്നത്. യൂണിയനുകളുടെ സംയുക്ത സംസ്ഥാന കണ്‍വന്‍ഷന്‍ എന്ന പേരില്‍ മാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. മന്ത്രിയുടെ ചിത്രംവച്ച് പോസ്റ്ററും രസീതുമൊക്കെ ഇറക്കി ആഴ്ചകള്‍ക്കുമുമ്പേ പിരിവു തുടങ്ങി.
സംസ്ഥാനത്താകെ ബിവറേജസിന്റെ 338ഉം കണ്‍സ്യൂമര്‍ഫെഡിെന്‍റ 54ഉം ചില്ലറവില്‍പ്പനശാലകളാണുള്ളത്. ഇവിടങ്ങളില്‍നിന്നുമാത്രം 50 ലക്ഷത്തോളം രൂപയാണ് പിരിവെടുത്തത്. എല്ലായിടത്തും രസീത് കൊടുത്തിട്ടുമില്ല. മൂന്നു യൂണിയനുകളിലും കൂടി നൂറില്‍താഴെ അംഗങ്ങള്‍മാത്രമാണുള്ളത്. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ഇവരില്‍നിന്ന് 100 രൂപ നിര്‍ബന്ധ രജിസ്ട്രേഷന്‍ഫീസും പിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ വന്‍നിരതന്നെ ഉപഹാരസമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് നോട്ടീസിലെ അറിയിപ്പ്. എന്നാല്‍ , കെ പി ധനപാലന്‍ , ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ്, ഐഎന്‍ടിയുസി നേതാവ് കെ പി ഹരിദാസ് എന്നിവരുള്‍പ്പെടെ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാര്‍ടിയുമായി ആലോചിക്കാതെ മന്ത്രി കെ ബാബുതന്നെ പരിപാടി സംഘടിപ്പിച്ചതാണെന്നാണ് ഇവരുടെ ആക്ഷേപം.
(എം.എസ്.അശോകന്‍)
ദേശാഭിമാനി 310711
എക്സൈസ്മന്ത്രി കെ ബാബുവിന് ഉപഹാരം നല്‍കാനെന്ന പേരില്‍ സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളിലും ബാറുകളിലും വന്‍ പണപ്പിരിവ്. ബാറുകളില്‍നിന്ന് 5000 മുതല്‍ ലക്ഷംവരെയാണ് പിരിവ്. ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിെന്‍റയും മദ്യവില്‍പ്പനശാലകള്‍ക്ക് 10,000 രൂപയാണ് ക്വോട്ട നിശ്ചയിച്ചത്. മദ്യവ്യാപാരരംഗത്തുള്ള മൂന്ന് കോണ്‍ഗ്രസ് അനുകൂല യൂണിയനുകള്‍ ചേര്‍ന്ന് ആഗസ്ത് ഒന്നിന് കൊച്ചിയില്‍ നടത്തുന്ന കണ്‍വന്‍ഷനിലാണ് എക്സൈസ്മന്ത്രിക്ക് സ്വീകരണവും ഉപഹാരം നല്‍കലും.
ReplyDelete