കുന്നമംഗലം: "കുന്നമംഗലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണക്കിനെച്ചൊല്ലി സിപിഐ എമ്മില്‍ വിവാദം" എന്ന തലക്കെട്ടില്‍ മാധ്യമം ദിനപത്രത്തില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്ത ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്നും വോട്ടുകണക്കുകള്‍ മണ്ഡലം കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചതാണെന്നും ഏരിയാ സെക്രട്ടറി ടി വേലായുധന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കീഴ്ഘടകങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവിലേക്ക് പണം നല്‍കുന്ന ഏര്‍പ്പാട് സിപിഐ എമ്മില്‍ ഇല്ല.
എല്ലാ ചെലവുകളും പിടിഎ റഹിം ആണ് വഹിച്ചതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് ചെലവുകള്‍ വഹിച്ചതെന്നിരിക്കെ പാര്‍ടി പ്രവര്‍ത്തകരില്‍ ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ഗൂഢ ഉദ്ദേശമാണ് വാര്‍ത്തക്ക് പിന്നില്‍ . വാര്‍ത്തയില്‍ പറഞ്ഞ കണക്കുകളുംമറ്റും അസംബന്ധമാണെന്നും മാധ്യമം ഇത്തരം വാര്‍ത്തകള്‍നിരന്തരംപ്രസിദ്ധീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്നും അദ്ദേഹം പാര്‍ടി ബന്ധുക്കളോടും ജനങ്ങളോടും അഭ്യര്‍ഥിച്ചു.
കുന്നമംഗലം: മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് അഡ്വ. പിടിഎ റഹിം എംഎല്‍എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സിപിഐ എം സ്വതന്ത്രനായി മത്സരിച്ച തന്നെ വിജയിപ്പിക്കാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ തുറന്ന മനസ്സോടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആരോടും പരാതി ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് മാധ്യമം വാര്‍ത്തയെന്നും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ദേശാഭിമാനി 270711
"കുന്നമംഗലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണക്കിനെച്ചൊല്ലി സിപിഐ എമ്മില്‍ വിവാദം" എന്ന തലക്കെട്ടില്‍ മാധ്യമം ദിനപത്രത്തില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്ത ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്നും വോട്ടുകണക്കുകള്‍ മണ്ഡലം കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചതാണെന്നും ഏരിയാ സെക്രട്ടറി ടി വേലായുധന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കീഴ്ഘടകങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവിലേക്ക് പണം നല്‍കുന്ന ഏര്‍പ്പാട് സിപിഐ എമ്മില്‍ ഇല്ല.
ReplyDelete