ന്യൂഡല്‍ഹി: പിന്നോക്കവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളിലും ജോലിക്കുമുള്ള സംവരണം സംശയാതീതമായ യാഥാര്‍ഥ്യമാണെന്നും പൊതുവിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ ഇതു അംഗീകരിക്കണമെന്നും സുപ്രീംകോടതി. "കുറഞ്ഞ മാര്‍ക്കുള്ള സംവരണവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനം ലഭിക്കുമ്പോള്‍ പൊതുവിഭാഗത്തിലെ വിദ്യാര്‍ഥികളുടെ ചോരതിളയ്ക്കുന്നത് മനസ്സിലാകുന്നു. എന്നാല്‍ , സംവരണം സംശയം വേണ്ടാത്ത യാഥാര്‍ഥ്യമാണെന്ന് തിരിച്ചറിയാണം. തുല്യരല്ലാത്തവരെ കോടതിക്ക് തുല്യരായി കാണാനാകില്ല". കേന്ദ്രസര്‍വകലാശാലയില്‍ ഒബിസി വിഭാഗത്തിനുള്ള സംവരണത്തെക്കുറിച്ചുള്ള കേസ് പരിഗണിച്ച ആര്‍ വി രവീന്ദ്രനും എ കെ പട്നായിക്കും ഉള്‍പ്പെട്ട ബഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
കേന്ദ്രസര്‍വകലാശാലകളില്‍ ഒബിസി വിഭാഗത്തിന് അനുവദിക്കുന്ന 27 ശതമാനം സംവരണത്തെക്കുറിച്ച് കൂടുതല്‍ വൃക്തത വരുത്താന്‍ കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് കൈമാറി. സംവരണവിഭാഗത്തില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികളുടെ ഗുണനിലവാരം ഉറപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ നിലവാരം തകരുമെന്ന് സംവരണ വിരുദ്ധവിഭാഗം കോടതിയില്‍ വാദിച്ചു.
deshabhimani 280711
പിന്നോക്കവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളിലും ജോലിക്കുമുള്ള സംവരണം സംശയാതീതമായ യാഥാര്‍ഥ്യമാണെന്നും പൊതുവിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ ഇതു അംഗീകരിക്കണമെന്നും സുപ്രീംകോടതി.
ReplyDeleteസംവരണം വേണം.. പക്ഷേ അത് സാമ്പത്തികാാടിസ്താനത്തിലാക്കണമെന്നേ ജനം പറയുന്നുള്ളൂൂൂൂ
ReplyDelete