കൊച്ചി: മഹാരാജാസ് കോളേജില്‍ കെഎസ്യു-എബിവിപി സംഘത്തിന്റെ ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതികളായ പുറത്തുനിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വൈശാഖ്, ടിനൂബ്, അജിത്ത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്രിമിനല്‍കേസ് പ്രതികളായ നോബിള്‍ , ടിബിന്‍ , ശ്യാം എന്നിവരുടെ നേതൃത്വത്തില്‍ ശ്യാംജിത്ത്, ശ്രീജിത്ത്, വൈശാഖ്, അനുരാഗ്, നിവിന്‍ , ജിതിന്‍ എന്നിവരുള്‍പ്പെട്ട സംഘം വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് വിദ്യാര്‍ഥികള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടത്. ഇക്കൊല്ലം കോളേജ് തുറന്നതിനുശേഷം നിരവധിതവണ ഇവരുടെ നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ എബിവിപി പ്രവര്‍ത്തകന്‍ സേതുമാധവന്റെ നേതൃത്വത്തില്‍ പൊലീസും ആശുപത്രി ജീവനക്കാരും നോക്കിനില്‍ക്കേ വീണ്ടും ആക്രമണമുണ്ടായി. എസ്എഫ്ഐ പ്രവര്‍ത്തകരെ ആശുപത്രിക്കുള്ളില്‍വച്ച് കത്തികൊണ്ട് കുത്താനും ശ്രമം നടന്നു.
വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന വധശ്രമത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ്ചെയ്യണമെന്നും ക്യാമ്പസിന്റെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ കെഎസ്യു-എബിവിപി ക്രിമിനല്‍സംഘത്തെ പുറത്താക്കണമെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ വിദ്യാര്‍ഥികളോടും ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
deshabhimani 300711
മഹാരാജാസ് കോളേജില്‍ കെഎസ്യു-എബിവിപി സംഘത്തിന്റെ ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതികളായ പുറത്തുനിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വൈശാഖ്, ടിനൂബ്, അജിത്ത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ReplyDelete