പനാജി: കര്‍ണാടകത്തിലെ സംഭവവികാസങ്ങള്‍ നേരത്തെതന്നെ ബിജെപി നേതൃത്വത്തെ ധരിപ്പിച്ചിരുന്നെന്ന് സംസ്ഥാനത്തിന്റെ സംഘടനാചുമതലയുള്ള ദേശീയ ഉപാധ്യക്ഷന്‍ ശാന്തകുമാര്‍ വെളിപ്പെടുത്തി. എന്നാല്‍ , ഇക്കാര്യം നേതൃത്വം ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മക്കളുടെയും ബന്ധുക്കളുടെയും പാര്‍ടിയായി ബിജെപി മാറിക്കൊണ്ടിരിക്കുകയാണെന്നും ശാന്തകുമാര്‍ പിടിഐയോട് പറഞ്ഞു.
കര്‍ണാടക ലോകായുക്ത സന്തോഷ് ഹെഗ്ഡെ ഇപ്പോള്‍ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം തനിക്ക് പണ്ടേ അറിയാം. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. യെദ്യൂരപ്പയ്ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെങ്കില്‍ , തന്നെ കര്‍ണാടകത്തിന്റെ ചുമതലയില്‍നിന്ന് മാറ്റിത്തരണമെന്ന് നേതൃത്വത്തോട് അഭ്യര്‍ഥിക്കുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. അഴിമതിയില്‍ മുങ്ങിക്കുളിച്ച യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശാന്തകുമാര്‍ നേരത്തെ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു.
deshabhimani 260711
കര്‍ണാടകത്തിലെ സംഭവവികാസങ്ങള്‍ നേരത്തെതന്നെ ബിജെപി നേതൃത്വത്തെ ധരിപ്പിച്ചിരുന്നെന്ന് സംസ്ഥാനത്തിന്റെ സംഘടനാചുമതലയുള്ള ദേശീയ ഉപാധ്യക്ഷന്‍ ശാന്തകുമാര്‍ വെളിപ്പെടുത്തി. എന്നാല്‍ , ഇക്കാര്യം നേതൃത്വം ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മക്കളുടെയും ബന്ധുക്കളുടെയും പാര്‍ടിയായി ബിജെപി മാറിക്കൊണ്ടിരിക്കുകയാണെന്നും ശാന്തകുമാര്‍ പിടിഐയോട് പറഞ്ഞു.
ReplyDelete