നാദാപുരം: വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്ത വേദിയില്‍ മുസ്ലീം ലീഗ് നേതാക്കളുടെ തെറി അഭിഷേകം. മുസ്ലീം ലീഗ് അധ്യക്ഷനായ പാണക്കാട് ശിഹാബ് തങ്ങളെയും നാദാപുരത്തെ ലീഗ് നേതാവായിരുന്ന ഹാഷിം കോയ തങ്ങളുടെയും അനുസ്മരണ പരിപാടിയിലാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായത്.
വെള്ളിയാഴ്ച പകല്‍ നാദാപുരം ടൗണില്‍ സംഘടിപ്പിച്ച അനുസ്മരണ വേദിയില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ഇറങ്ങിയ ഉടനെയാണ് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി അസഭ്യവര്‍ഷം ചൊരിഞ്ഞത്. ചന്ദ്രിക പത്രത്തില്‍ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റില്‍ യൂത്ത് ലീഗ് നേതാവ് വി വി മുഹമ്മദാലിയുടെ ഫോട്ടോ മനഃപൂര്‍വം ഒഴിവാക്കിയെന്ന് പറഞ്ഞാണ് നേതാക്കള്‍ ഏറ്റുമുട്ടിയത്. മണ്ഡലം ലീഗ് നേതാവ് എം പി സൂപ്പിയും പഞ്ചായത്ത് കൗണ്‍സില്‍ അംഗം റഹ്മത്തുള്ളയും തമ്മിലാണ് വക്കേറ്റമുണ്ടായത്. റഹ്മത്തുള്ളയെ പിന്താങ്ങി ഒരു വിഭാഗം രംഗത്തെത്തിയത് പ്രശ്നം വഷളാക്കി.മുതിര്‍ന്ന നേതാവ് പണാറത്ത് കുഞ്ഞിമുഹമ്മദ്, പി ശാദുലി എന്നിവരടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കുമ്പോഴാണ്ഏറ്റുമുട്ടലുണ്ടായത്. പരിപാടിയില്‍ പങ്കെടുത്തവര്‍ മുഴുവന്‍ അനുസ്മരണ ചടങ്ങിന് നില്‍ക്കാതെ ഹാള്‍ വിട്ടിറങ്ങിപ്പോയി. ഇതിലുള്ള അമര്‍ഷം ജില്ലാ സെക്രട്ടറി പി ശാദുലി പരസ്യമായി പ്രകടിപ്പിച്ചു. തുടര്‍ന്ന് അനുസ്മരണ സമ്മേളനം അലങ്കോലപ്പെടുകയായിരുന്നു.
deshabhimani 300711
വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്ത വേദിയില്‍ മുസ്ലീം ലീഗ് നേതാക്കളുടെ തെറി അഭിഷേകം. മുസ്ലീം ലീഗ് അധ്യക്ഷനായ പാണക്കാട് ശിഹാബ് തങ്ങളെയും നാദാപുരത്തെ ലീഗ് നേതാവായിരുന്ന ഹാഷിം കോയ തങ്ങളുടെയും അനുസ്മരണ പരിപാടിയിലാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായത്.
ReplyDelete