മൂലമറ്റം: കലാപഠനത്തില്‍ പുത്തന്‍ അവബോധം കുട്ടികള്‍ക്ക് നല്‍കി വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ പൂമാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലോക പ്രശസ്ത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ 121-ാം ചരമദിനം ആചരിച്ചു. 1853 മുതല്‍ 1890വരെയാണ് വാന്‍ഗോഗ് ജീവിച്ചിരുന്നത്. 37-ാം വയസില്‍ ആത്മഹത്യചെയ്യുകയായിരുന്നു. പട്ടിണിയില്‍ ജീവിച്ച വാന്‍ഗോഗ് കര്‍ഷകദുരിതങ്ങളുടെ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കുന്ന ചിത്രരചനക്കാണ് മുന്‍തൂക്കം നല്‍കിയിരുന്നത്. പൊട്ടറ്റോ ഈറ്റേഴ്സ്, വേദനിക്കുന്ന വൃക്ഷങ്ങള്‍ തുടങ്ങിയ 40 ചിത്രങ്ങളും മൈക്കല്‍ ആഞ്ചലോ, ലിയനാര്‍ഡോ ഡാവിഞ്ചി, പാബ്ലോ പിക്കാസോ, രാജാ രവിവര്‍മ, കെസിഎസ് പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്കൂളിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളും ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചു.
പത്താംക്ലാസിലെ ആര്‍ട് അറ്റാക്ക് എന്ന പാഠത്തിലെ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികളില്‍ ചിത്രകലാരചനയുടെ വിവിധ വശങ്ങള്‍ പരിചയപ്പെടുത്തുന്നതിനും കലാമൂല്യ ശോഷണത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഐടി കോ-ഓര്‍ഡിനേറ്റര്‍ അധ്യാപകന്‍ വി വി ഷാജി പറഞ്ഞു. സ്കൂളിലെ വിവിധ ക്ലബ്ബുകളില്‍നിന്നും തെരഞ്ഞെടുത്ത കുട്ടികളാണ് ചിത്രരചനയില്‍ പങ്കെടുത്തത്. പ്രദര്‍ശനവും വാന്‍ഗോഗ് അനുസ്മരണവും ചിത്രകാരന്‍ പി ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി എന്‍ വിശ്വനാഥന്‍ , അബ്ദുള്‍ നിസാര്‍ എന്നിവര്‍ സംസാരിച്ചു. ഇ എന്‍ ഓമന അധ്യക്ഷയായി. പി എന്‍ സന്തോഷ് സ്വാഗതവും പി വി രാധിക നന്ദിയും പറഞ്ഞു.
deshabhimani 310711
കലാപഠനത്തില്‍ പുത്തന്‍ അവബോധം കുട്ടികള്‍ക്ക് നല്‍കി വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ പൂമാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലോക പ്രശസ്ത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ 121-ാം ചരമദിനം ആചരിച്ചു. 1853 മുതല്‍ 1890വരെയാണ് വാന്‍ഗോഗ് ജീവിച്ചിരുന്നത്. 37-ാം വയസില്‍ ആത്മഹത്യചെയ്യുകയായിരുന്നു. പട്ടിണിയില്‍ ജീവിച്ച വാന്‍ഗോഗ് കര്‍ഷകദുരിതങ്ങളുടെ നൊമ്പരങ്ങള്‍ ഒപ്പിയെടുക്കുന്ന ചിത്രരചനക്കാണ് മുന്‍തൂക്കം നല്‍കിയിരുന്നത്. പൊട്ടറ്റോ ഈറ്റേഴ്സ്, വേദനിക്കുന്ന വൃക്ഷങ്ങള്‍ തുടങ്ങിയ 40 ചിത്രങ്ങളും മൈക്കല്‍ ആഞ്ചലോ, ലിയനാര്‍ഡോ ഡാവിഞ്ചി, പാബ്ലോ പിക്കാസോ, രാജാ രവിവര്‍മ, കെസിഎസ് പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്കൂളിലെ കുട്ടികള്‍ വരച്ച ചിത്രങ്ങളും ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചു.
ReplyDelete